‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

ലൈംഗിക പീഡന പരാതി നേരിടുന്ന പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭുമായി അടുപ്പമില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി. യുവതിയ്ക്ക് നീതി ലഭിക്കാൻ പൊലീസും നിയമസംവിധാനങ്ങളും തയ്യാറാകണം, പ്രശോഭിന്റെ കൗൺസിലർ സ്ഥാനം രാജിവെപ്പിക്കുന്നതിൽ നേത്യത്വമാണ് തീരുമാനം എടുക്കേണ്ടതെന്നും രമേഷ്‌പിഷാരടി കൂട്ടിച്ചേർത്തു.

പാലക്കാട്‌ നഗരസഭാ 24 -ാം വാർഡ് കുന്നത്തൂർമേട് നോർത്തിലെ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെയാണ് ദലിത് യുവതി കഴിഞ്ഞ ദിവസം പീഡന പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തേക്ക് അതിക്രമിച്ചെത്തി പീഡിപ്പിച്ചെന്നാണ് പരാതി. പരാതി മാധ്യമങ്ങളിൽ വന്നതിനെ തുടർന്ന് പ്രശോഭിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ്‌ എ. തങ്കപ്പൻ അറിയിച്ചു.

ഇന്ന് രാവിലെയോടെ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയ യുവതിയുടെ മൊഴി രേഖപ്പെടുത്തി. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതി സജീവ ചർച്ചയാക്കാനാണ് എൽഡിഎഫ് – എൻ ഡി എ മുന്നണികളുടെ നീക്കം.

Related Posts

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി
  • September 10, 2026

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്ന് മെസ്സേജിലൂടെ അറിയാം. കണ്‍സ്യൂമര്‍ നമ്പറിലെ രജിസ്‌ട്രേഡ് ഫോണ്‍ നമ്പറിലേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്ന സമയം സന്ദേശമായി വരും. കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ്വെയറിലൂടെ എസ്എംഎസ് സൗകര്യം…

Continue reading
പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്
  • September 10, 2026

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. വീണയെ മൂന്ന് തവണ ഇഡി ചോദ്യം ചെയ്തു. മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണ്. പിണറായിയുടെ പ്രതിപക്ഷ സ്ഥാനം നിലനിര്‍ത്താനും പാര്‍ട്ടിക്കാരുടെ പിന്തുണയ്ക്കും വേണ്ടിയാണ്…

Continue reading

You Missed

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്