‘ ബിജെപി ഉയര്‍ത്തുന്ന അപകടകരമായ രാഷ്ട്രീയത്തെ ചെറുത്തതിന് ഏറ്റവുമധികം മനുഷ്യ ജീവന്‍ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് സിപിഐഎം’; പി. എ മുഹമ്മദ് റിയാസ്

സിപിഐഎം – ബിജെപി ഡീല്‍ ആരോപണം തള്ളി ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി എ മുഹമ്മദ് റിയാസ്. സര്‍ക്കാര്‍ ചെയ്ത ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്ന പബ്ലിക് റിലേഷന്‍സ് വേണ്ടേ എന്നും മന്ത്രി ചോദിച്ചു.

കേരളത്തില്‍ ബിജെപി ഉയര്‍ത്തുന്ന അപകടകരമായ രാഷ്ട്രീയത്തെ ചെറുത്തതിന് ഏറ്റവുമധികം മനുഷ്യ ജീവന്‍ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് സിപിഐഎം. അതാണോ ഡീല്‍. ബിജെപി ഉയര്‍ത്തുന്ന പൗരത്വ നിയമം ഉള്‍പ്പടെയുള്ള വിഷയം ഈ മണ്ണില്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞ് വിജ്ഞാപനമിറക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനം നമ്മുടേതാണ്, അതാണോ ഡീല്‍. പൗരത്വ നിയമത്തെ ഒരു പരിച പോലെ ചെറുക്കാന്‍ നേറ്റിവിറ്റി കാര്‍ഡ് സംസ്ഥാനത്താകെ ഇറക്കിയത് കേരളമാണ്, അതാണോ ഡീല്‍. നല്‍കേണ്ട ഫണ്ട് വെട്ടിക്കുറച്ച് കേരളത്തെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു, അതാണോ ഡീല്‍ – മുഹമ്മദ് റിയാസ് ചോദിച്ചു.

ബേപ്പൂരില്‍ 82000 എന്ന സര്‍വകാല റെക്കോര്‍ഡ് മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറ മുന്നോട്ട് വച്ച വികസനം യാഥാര്‍ഥ്യമായതിനും തുടങ്ങി വച്ചതിനും അവര്‍ വളരെ ഹാപ്പിയാണ്. വികസനത്തിന് ഇവിടെ വോട്ടുണ്ട്. വികസനം ഇഷ്ടപ്പെടുന്ന ഒരാള്‍ വോട്ട് ചെയ്യുന്നതിനൊപ്പം മറ്റൊരാളുടെ കൂടി വോട്ട് ഉറപ്പിക്കുന്നുമുണ്ട് – അദ്ദേഹം പറഞ്ഞു.

Related Posts

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം; കോട്ടയത്ത് 11കാരന്‍ ജീവനൊടുക്കി
  • June 26, 2026

കോട്ടയം തിടനാട് പതിനൊന്നുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തിടനാട് ടൗണില്‍ വാടകയ്ക്ക് താമസിക്കുന്ന സുഭാഷിന്റെ മകന്‍ ആമോസ് ആണ് മരിച്ചത്. ഫുട്‌ബോള്‍ കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യചെയ്‌തെന്നാണ് സൂചന. ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. വൈകിട്ട് സ്‌കൂള്‍ വിട്ട ശേഷം ഫുട്‌ബോള്‍…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്: ‘ലഹരിക്ക് അനുകൂലമെന്ന് തോന്നുന്ന ഒരു നിലപാടും സ്വീകരിക്കരുത്’; തലശ്ശേരി ആർച്ച് ബിഷപ്പ്
  • June 26, 2026

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവിൽ, ചർച്ചയാകാമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. മുഖ്യമന്ത്രി എടുത്ത നിലപാട് അഭിനന്ദനം അർഹിക്കുന്നു. ലഹരിക്ക് അനുകൂലമെന്ന് തോന്നുന്ന ഒരു നിലപാടും സ്വീകരിക്കരുതെന്നും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം; കോട്ടയത്ത് 11കാരന്‍ ജീവനൊടുക്കി

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം; കോട്ടയത്ത് 11കാരന്‍ ജീവനൊടുക്കി

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്: ‘ലഹരിക്ക് അനുകൂലമെന്ന് തോന്നുന്ന ഒരു നിലപാടും സ്വീകരിക്കരുത്’; തലശ്ശേരി ആർച്ച് ബിഷപ്പ്

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്: ‘ലഹരിക്ക് അനുകൂലമെന്ന് തോന്നുന്ന ഒരു നിലപാടും സ്വീകരിക്കരുത്’; തലശ്ശേരി ആർച്ച് ബിഷപ്പ്

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ക്ഷേത്ര മാനേജ്‌മെന്റുമായി ബന്ധമുള്ള അഞ്ച് പേർക്കെതിരെ FIR

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ക്ഷേത്ര മാനേജ്‌മെന്റുമായി ബന്ധമുള്ള അഞ്ച് പേർക്കെതിരെ FIR

പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തിയ സംഭവം; മകളെ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ

പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തിയ സംഭവം; മകളെ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരെന്ന് നാല് പതിറ്റാണ്ടിറ്റ് ശേഷം ആദ്യമായി സമ്മതിച്ച് കാനഡ

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരെന്ന് നാല് പതിറ്റാണ്ടിറ്റ് ശേഷം ആദ്യമായി സമ്മതിച്ച് കാനഡ

‘വീര്യം കുറഞ്ഞ മദ്യം അപകടം’: ഋഷിരാജ് സിംഗ് അന്നേ പറഞ്ഞു, 2018ൽ നികുതി സെക്രട്ടക്ക് അയച്ച കത്ത് പുറത്ത്

‘വീര്യം കുറഞ്ഞ മദ്യം അപകടം’: ഋഷിരാജ് സിംഗ് അന്നേ പറഞ്ഞു, 2018ൽ നികുതി സെക്രട്ടക്ക് അയച്ച കത്ത് പുറത്ത്