സിപിഐഎം-ബിജെപി ഡീല്‍ ആരോപണം തെളിയിക്കാന്‍ കെ സി വേണുഗോപാലിനെ വെല്ലുവിളിച്ച് വി എസ് സുനില്‍ കുമാര്‍

നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഐഎം-ബിജെപി ഡീല്‍ ആരോപണം തെളിയിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വെല്ലുവിളിച്ച് വി എസ് സുനില്‍ കുമാര്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് വര്‍ധിച്ചത് ഏഴ് ശതമാനത്തിലേറെ വോട്ടാണെന്നും കോണ്‍ഗ്രസിന് കുറഞ്ഞതും ഏഴ് ശതമാനം വോട്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു. എന്തിനാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഡിസിസി പ്രസിഡന്റിനെ മാറ്റിയതെന്ന് വ്യക്തമാക്കണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പരാജയഭീതിയില്‍ കൊണ്ടുവരുന്ന നരേറ്റീവ് മാത്രമാണ് സിപിഐഎം-ബിജെപി ഡീല്‍ ആരോപണമെന്ന് സുനില്‍ കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ബിജെപിയുമായി ഡീല്‍ തുടങ്ങിയത് കോലീബി എന്ന കുപ്രസിദ്ധ സഖ്യത്തിന്റെ കാലം മുതല്‍ കോണ്‍ഗ്രസാണ്. തൃശൂരില്‍ ഒരു ഡീലുമില്ല. കോണ്‍ഗ്രസിന്റെ നഷ്ടമായ വോട്ടുകളും ബിജെപിക്ക് ലഭിച്ച വോട്ടുകളും പരിശോധിച്ചാല്‍ അത് മനസിലാക്കാവുന്നതേയുള്ളൂ. മുന്‍തവണത്തേക്കാള്‍ താന്‍ ആ തിരഞ്ഞെടുപ്പില്‍ വോട്ട് ഉയര്‍ത്തുകയാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് സിപിഐഎം- ബിജെപി ഡീല്‍ ആരംഭിച്ചുവെന്നായിരുന്നു കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിനായി തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയെന്നും അതിന് പിന്നില്‍ ആരായിരുന്നുവെന്ന് പില്‍ക്കാലത്ത് വ്യക്തമായെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചിരുന്നു.

Related Posts

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും
  • November 10, 2026

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗവും തൊഴിൽ മേഖലയും മാറി, ലോകത്തിനൊപ്പം കേരളവും മാറണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടു വരണം. ഇതാണ് സർക്കാർ ആലോചിക്കുന്നത്. ടൈപ്പ് വൺ പ്രമേഹം, ചികിത്സകൊണ്ട് പിടിച്ചുനിൽക്കാൻ കഴിയുമെന്ന ഉത്തമ…

Continue reading
പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല
  • November 10, 2026

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല. ഹൈക്കോടതി വിധി വന്നതിനുശേഷം മാത്രമേ ഹാജരാകൂ എന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇന്ന് ഹാജരാകണം എന്നായിരുന്നു എസ്‌ഐടി കത്ത് നല്‍കിയത്. ഹാജരാകുന്നതിലുള്ള അസൗകര്യം…

Continue reading

You Missed

വേണ്ട സുരക്ഷ നൽകിയില്ല, രാജീവ് ഗാന്ധി വധത്തിൽ വി പി സിങ് സർക്കാരിന് വിമർശനം

വേണ്ട സുരക്ഷ നൽകിയില്ല, രാജീവ് ഗാന്ധി വധത്തിൽ വി പി സിങ് സർക്കാരിന് വിമർശനം

പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകം

പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകം

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി SS 545 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി SS 545 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും

പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല

പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം, പ്രതി പിടിയിൽ