‘രാജീവ് ചന്ദ്രശേഖറിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും; നേമത്ത് CJP ഡ‍ീൽ‌’; കെ എസ് ശബരിനാഥൻ

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ കോടികളുടെ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതിൽ കോൺഗ്രസ് നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരിനാഥൻ. വരണാധികാരിക്ക് ചില പരിമിതികൾ ഉള്ളതിനാൽ മാത്രമാണ് പത്രിക അംഗീകരിച്ചത്. രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി കൊടുക്കാൻ എൽഡിഎഫ് തയ്യാറായില്ലെന്നും നേമത്ത് സി.ജെ.പി. ഡീൽ നടക്കുന്നുണ്ടെന്നും കെ എസ് ശബരീനാഥൻ ട്വന്റിഫോറിനോട് പറഞ്ഞു.

സൂക്ഷ്മ പരിശോധന വേളയിൽ വിഷയം ചൂണ്ടിക്കാട്ടിയതിനാൽ കോടതിയിൽ എത്തുമ്പോൾ കോൺഗ്രസിന് മുൻതൂക്കം ലഭിക്കുമെന്ന് കരുതുന്നുവെന്ന് കെ എസ് ശബരീനാഥൻ പറഞ്ഞു. ഒരു തുണ്ട് കടലാസ് കൊണ്ട് പോലും രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി കൊടുക്കാൻ എൽഡിഎഫ് തയ്യാറായില്ല. സ്ഥാനാർത്ഥി എന്ന നിലയിൽ സമയപരിപിരിമിതി ഉണ്ടായിട്ടും താൻ ഇതിനുവേണ്ടി സമയം കണ്ടെത്തുകയായിരുന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു.

പണത്തിന്റെ ഹുങ്ക് നേമത്ത് വില പോവില്ല. ബിജെപിയുടെ ലെറ്റർപാഡും സീലും ഒക്കെ ഇലക്ഷൻ കമ്മീഷൻ ഓഫീസിലാണ് ഇരിക്കുന്നത് എന്ന ധൈര്യത്താൽ അവർ ഈ വിഷയത്തെ ലാഘവത്തോടെ കാണുന്നുവെന്നും കെ എസ് ശബരീനാഥൻ കുറ്റപ്പെടുത്തി. നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനാ വേളയിലാണ് ശബരീനാഥ് ആരോപണം ഉയർത്തിയത്. രാജീവ് ചന്ദ്രശേഖറിന്റെ സത്യവാങ്മൂലത്തിൽ കർണാടകയിലെ 200 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്ത് സംബന്ധിച്ച വിവരം ഉൾപ്പെടുത്തിയില്ലെന്നായിരുന്നു ആക്ഷേപം. പത്രിക പരിശോധിച്ച് മാറ്റിവെച്ചെങ്കിലും പിന്നീട് വരണാധികാരി പത്രിക സ്വീകരിച്ചു.

Related Posts

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി
  • September 25, 2026

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പിന്റെ കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും ആവശ്യത്തിന് രേഖകള്‍ ഇല്ലെന്നും വിമര്‍ശിച്ചുകൊണ്ടാണ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതിരുന്നത്. പ്രതികളെ സഹായിക്കാന്‍ വനംവകുപ്പ് തയാറാക്കിയത് ദുര്‍ബലമായ കുറ്റപത്രമെന്ന ആരോപണം…

Continue reading
ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍
  • September 25, 2026

തിരുവനന്തപുരം: ശബരിമല മണ്ഡലകാല മുന്നൊരുക്കം നേരിട്ട് അറിയിക്കാന്‍ ദേവസ്വം മന്ത്രി കെ മുരളീധരനുമായി കൂടിക്കാഴ് നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. വിവാദങ്ങള്‍ക്കിടെ ആദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്