കലൂർ സ്റ്റേഡിയത്തിൽ ഇന്ത്യ – ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും; GCDA ആവശ്യപ്പെട്ട തുക അടയ്ക്കും

കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യ ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും. ജിസിഡിഎ ആവശ്യപ്പെട്ട തുക തിങ്കളാഴ്ച അടക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ സത്യവാങ്മൂലം നൽകി. ഇത് ജിസിഡിഎ അംഗീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കാത്തതിനെ തുടർന്ന് സ്റ്റേഡിയത്തിൽ നിന്ന് ഇന്ത്യൻ കോച്ചുൾപ്പടെയുള്ളവരെ ജിസിഡിഎ പുറത്താക്കിയിരുന്നു.

ഇന്ത്യ ഹോങ്കോങ് മത്സരം കലൂർ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച തന്നെ നടക്കുമോ എന്ന ആശങ്കയ്ക്കാണ് ഇതോടെ വിരാമമായത്. ജിസിഡിഎ ആവശ്യപ്പെട്ട സെക്യൂരിറ്റി ഡെപ്പോസിറ്റ് 25 ലക്ഷം രൂപ തിങ്കളാഴ്ച അടക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ സത്യവാങ്മൂലം നൽകി. ഇത് ജിസിഡിയെ അംഗീകരിച്ചു. സ്റ്റേഡിയത്തിന്റെ വാടകയായ മൂന്നു ലക്ഷത്തി അമ്പത്തിനാലായിരം രൂപ കഴിഞ്ഞദിവസം കെഎഫ്എ അടച്ചിരുന്നു.

എന്നാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക മുഴുവൻ ലഭിക്കാതെ സ്റ്റേഡിയം വിട്ടു തരില്ലെന്ന് കടുംപിടുത്തമാണ് ജിസിഡിഎ സ്വീകരിച്ചത്. ഇതോടെയാണ് പ്രതിസന്ധി ഉണ്ടായത്. കഴിഞ്ഞദിവസം അന്താരാഷ്ട്ര മത്സരത്തിൻ്റെ വിവരങ്ങൾ പറയാൻ ഇന്ത്യൻ കോച്ച് ഖാലിദ് ജമീൽ അടക്കമുള്ളവർ കലൂർ സ്റ്റേഡിയത്തിൽ വിളിച്ച വാർത്താസമ്മേളനം മുടങ്ങിയിരുന്നു. പണമടയ്ക്കാതെ വാർത്താസമ്മേളനം നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ജിസിഡിഎ ഇവരെ പുറത്താക്കി. ഇതിന് പിന്നാലെയാണ് തുക എത്രയും വേഗം അടയ്ക്കാൻ നീക്കം നടന്നത്.

Related Posts

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം
  • May 13, 2026

ഇന്ത്യന്‍ വനിതാ റഗ്ബി ടീമില്‍ ആദ്യമായി മലയാളി സാന്നിധ്യം.പാലക്കാട്ടു നിന്നുള്ള ഇരുപത്തിമൂന്നുകാരി കെ.പി. ആതിരയാണ് ചരിത്രനേട്ടക്കാരി. മേയ് 16, 17 തീയതികളില്‍ ഉസ്ബക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടക്കുന്ന സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ റഗ്ബി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ആതിര സ്ഥാനം നേടിയത്.…

Continue reading
ലോക കപ്പില്‍ കാണികളുടെ ആവേശത്തിനപ്പുറം ആശങ്കകളും; മാച്ച് ടിക്കറ്റുകളുടെ വിലക്കൂടുതല്‍ മുതല്‍ പ്രശ്‌നങ്ങളേറെ
  • May 12, 2026

മെക്‌സിക്കോ, യുഎസ്എ, കാനഡ. പരസ്പരം അതിര്‍ത്തി പങ്കിടുന്ന മൂന്ന് രാജ്യങ്ങളാണ് 2026-ലെ ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂണ്‍ 11ന് ആരംഭിച്ച് ജൂലൈ 19ന് അവസാനിക്കുന്ന തരത്തില്‍ 104 മത്സരങ്ങളാണ് ഉള്ളത്. ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം കാല്‍പ്പന്തിന്റെ ലോക മാമാങ്കമെന്നത് ആവേശ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള

വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള

ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്

ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്

ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം