‘ഇടുക്കിയിൽ 5 മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിക്കും; മത്സരിക്കാൻ പറ്റാത്തതിൽ വിഷമമില്ല’, എം എം മണി

മത്സരിക്കാൻ ഇല്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുന്നിലുണ്ട് ഉടുമ്പൻചോല എംഎൽഎ എംഎം മണി. ഇടുക്കി ജില്ലയിൽ ഉൾപ്പെടെ യുഡിഎഫ് കൂടുതൽ സീറ്റ് നേടും എന്നു പറയുന്നത് പട്ടിയുടെ സ്വപ്നം പോലെ എന്നാണ് എംഎം മണിയുടെ പരിഹാസം. ആലപ്പുഴയിൽ ജി സുധാകരൻ കാണിച്ചത് നേരും നെറിയുമില്ലാത്ത പ്രവർത്തി. വീണ്ടും മത്സരിക്കാൻ പറ്റാത്തതിൽ തനിക്ക് വിഷമം ഇല്ലെന്നും എംഎം മണി ട്വന്റി ഫോറിനോട് പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാം സർക്കാർ കേരളത്തിൽ വരുമെന്ന കാര്യം ഉറപ്പാണ്. അതിൽ തന്നെ ഇടുക്കി ജില്ലയിൽ നിന്നുള്ള സംഭാവനയും ഉണ്ടാകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇടുക്കിയിൽ 5 മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിക്കും. കഴിഞ്ഞ 10 വർഷം ഉടുമ്പൻചോല മണ്ഡലത്തിൽ ഉണ്ടായത് ചരിത്രത്തിൽ ഇല്ലാത്ത വികസനമാണ്.1000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് ഇടുക്കി ജില്ലയിലുൾപ്പടെയുള്ള മണ്ഡലങ്ങളിൽ നടന്നിട്ടുള്ളതെന്നും എം എം മണി കൂട്ടിച്ചേർത്തു.

മത്സരിക്കാൻ പറ്റാത്തതിൽ വിഷമമില്ല. സിപിഐഎം പാർട്ടി തനിക്ക് എല്ലാം തന്നു. സർക്കാരിന്റെ 10 വർഷത്തെ ഭരണത്തിനിടെ എംഎൽഎയും ,മന്ത്രിയുമായി . കിട്ടിയ അവസരങ്ങളിൽ സന്തോഷം. ജി സുധാകരൻ ചെയ്തത് നേരും നെറിയും ഇല്ലാത്ത പ്രവർത്തിയാണ്. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പ്രചരിപ്പിച്ചത് തന്നെ ഒഴിവാക്കാൻ വേണ്ടിയാണെന്നും ഒരു ആരോഗ്യപ്രശ്നം ഇല്ലെന്നും തനിക്ക് പ്രായമായി എന്നൊക്കെ പറയുന്നത് പൂഞ്ഞാറിൽ പോയി പറഞ്ഞാൽ മതിയെന്നും എം എം മണി പരിഹസിച്ചു.

Related Posts

’25 കോടിയുടെ നഷ്ടം വൈദ്യുതി മേഖലയിൽ ഉണ്ടായിട്ടുണ്ട്, 90% കണ്ടെത്തി പരിഹരിച്ചു വരികയാണ്’; പ്രകൃതിക്ഷോഭം വലിയ നാശനഷ്ടം ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്
  • August 11, 2026

അര്‍ജന്റീന ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ലയണല്‍ മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് അവകാശപ്പെട്ട് നടന്നത് കോടികളുടെ തട്ടിപ്പ്. ഇതു സംബന്ധിച്ച് സംസ്ഥാന കായിക വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന്. മെസിയെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആരുമായും കരാറില്‍ ഏര്‍പ്പെട്ടതിന്റെ രേഖകള്‍ ഇല്ലെന്ന്…

Continue reading
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ്: യുയുസിമാർക്ക് SFI പണം വാഗ്ദാനം ചെയ്യുന്നുവെന്ന് MSF
  • August 11, 2026

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ യുയുസിമാർക്ക് എസ്എഫ്ഐ പണം വാഗ്ദാനം ചെയ്യുന്നുവെന്ന് എംഎസ്എഫ് ആരോപണം. എംഎസ്എഫ് പ്രവർത്തകനായ യുയുസിക്ക് പണം നൽകാമെന്ന് എസ്എഫ്ഐ ജില്ല സെക്രട്ടറി ആദിൽ സമ്മതിച്ചതായുള്ള ഓഡിയോ സന്ദേശം പുറത്തുവന്നു. തൃക്കലങ്ങോട് ശ്രീശാസ്ത കോളേജിലെ യുയുസിക്കാണ് പണം വാഗ്ദാനം…

Continue reading

You Missed

’25 കോടിയുടെ നഷ്ടം വൈദ്യുതി മേഖലയിൽ ഉണ്ടായിട്ടുണ്ട്, 90% കണ്ടെത്തി പരിഹരിച്ചു വരികയാണ്’; പ്രകൃതിക്ഷോഭം വലിയ നാശനഷ്ടം ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

’25 കോടിയുടെ നഷ്ടം വൈദ്യുതി മേഖലയിൽ ഉണ്ടായിട്ടുണ്ട്, 90% കണ്ടെത്തി പരിഹരിച്ചു വരികയാണ്’; പ്രകൃതിക്ഷോഭം വലിയ നാശനഷ്ടം ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ്: യുയുസിമാർക്ക് SFI പണം വാഗ്ദാനം ചെയ്യുന്നുവെന്ന് MSF

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ്: യുയുസിമാർക്ക് SFI പണം വാഗ്ദാനം ചെയ്യുന്നുവെന്ന് MSF

ആസൂത്രണബോർഡ് പരീക്ഷ ക്രമക്കേട്: വിവരാവകാശ കമ്മിഷന്റെ ഉത്തരവിന് സ്റ്റേ

ആസൂത്രണബോർഡ് പരീക്ഷ ക്രമക്കേട്: വിവരാവകാശ കമ്മിഷന്റെ ഉത്തരവിന് സ്റ്റേ

‘കളിപ്പിച്ചത്’ മെസിയെയല്ല, നാട്ടുകാരെ! നടന്നത് ക്രിമിനല്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പും? കായിക വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന്

‘കളിപ്പിച്ചത്’ മെസിയെയല്ല, നാട്ടുകാരെ! നടന്നത് ക്രിമിനല്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പും? കായിക വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന്

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി

ജാർഖണ്ഡിൽ പ്രതിഷേധം തുടരുന്നു; ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് അഭിജീത് ദീപ്കെ

ജാർഖണ്ഡിൽ പ്രതിഷേധം തുടരുന്നു; ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് അഭിജീത് ദീപ്കെ