മതിയായ വിദ്യാർഥികളില്ല: കണ്ണൂർ ജില്ലയിൽ ആറ് വർഷത്തിനിടെ എട്ട് സ്കൂളുകൾ പൂട്ടി; മൂന്ന് എണ്ണം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ
എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം കണ്ണൂർ ജില്ലയിൽ എട്ട് പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടിയെന്ന് കണക്ക്. താഴുവീണതിൽ മൂന്നെണ്ണം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്താണ്. മതിയായ വിദ്യാർഥികൾ ഇല്ലാത്തതിനെ തുടർന്നാണ് സ്കൂളുകളെല്ലാം അടച്ച് പൂട്ടിയത്. തലമുറകൾക്ക് അറിവ് പകർന്ന് നൽകിയ മേലൂർ ജൂനിയർ ബേസിക് സ്കൂളിന്റെ…








