‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍

  • MVD
  • March 10, 2026

ഗണേഷ് കുമാറിനെതിരായ ആരോപണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഗണേഷ് കുമാറിനെതിരെ ഉയര്‍ന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പെന്നും വിമര്‍ശിച്ചു. ആരോപണങ്ങളിലെ ചില വരികള്‍ അപകടകരമായ ഒഫന്‍സിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അത് പൊലീസ് അന്വേഷണത്തില്‍ പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ പൊലീസ് അന്വേഷണം നടത്തണമെന്നും ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന കപ്പ് വീണുടഞ്ഞു. ഇനിയാ കപ്പുമായി കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ വരരുത്. കപ്പും പിടിച്ചുകൊണ്ട് നില്‍ക്കുന്ന പടമായിരിക്കും ഞങ്ങളുടെ പ്രചാരണത്തില്‍ ഇനി ഉപയോഗിക്കാന്‍ പോകുന്നത്. ഞങ്ങളുടെ നിലപാട് എന്താണെന്ന് ഓര്‍ക്കണം. ഞങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നാണ്. ഇവരൊക്കെ വര്‍ത്തമാനം മാത്രമേയുള്ളു. കാര്യത്തോടടുക്കുമ്പോള്‍ ഇവരുടെയൊക്കെ നിലപാട് കണ്ടോ. ഇത് ആളെപ്പറ്റിക്കലാത്. ഈ സംഭവത്തിലൂടെ എക്‌സോസ്ഡ് ആയത് ഗതാഗതമന്ത്രിയല്ല കേരളത്തിന്റെ മുഖ്യമന്ത്രിയും സിപിഐഎമ്മുമൊക്കെയാണ്. മറ്റുള്ളവരുടെ കാര്യം വരുമ്പോള്‍ എന്ത് ആവേശമായിരുന്നു- അദ്ദേഹം പറഞ്ഞു.

കേസുകൊടുക്കില്ല എന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. പക്ഷേ ഇങ്ങനെയൊരു കുറ്റം ചെയ്തു എന്നറിഞ്ഞിട്ട് ഒളിച്ചുവയ്ക്കുന്നത് കുറ്റകൃത്യമാണ്. കുടുംബപ്രശ്നം മാത്രമായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ഗണേഷ് കുമാറിന്റേത്. ഇപ്പോഴത്തെ സാഹചര്യം അതിലും വലുതാണ്. മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകളല്ലല്ലോ നടപടി എടുക്കേണ്ടത്. മുഖ്യമന്ത്രിയുടെ മകളുടെ പേര് വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നില്ല – വിഡി സതീശന്‍ വ്യക്തമാക്കി.

Related Posts

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
  • March 10, 2026

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്‌നങ്ങള്‍ രാഷ്ട്രീയമല്ലെന്നാണ് ഗണേഷിന്റെ നിലപാട്. മുഖ്യമന്ത്രിയോട് മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍, ഗണേഷ് കുമാറിന് എതിരായ പരാതി മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല.…

Continue reading
‘ആരോപണങ്ങൾ എന്റെ ഭൂരിപക്ഷം കൂട്ടും, പിന്നിൽ കോൺഗ്രസ്‌; പത്തനാപുരത്ത് ഇത്തരം കഥകൾക്ക് പ്രാധാന്യമില്ല’; കെ ബി ഗണേഷ് കുമാർ
  • March 9, 2026

തനിക്കെതിരെ ഉയരുന്ന വിവാദങ്ങൾ ഇലക്ഷന്റെ ഭാഗമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ. പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ ഇത്തരം കഥകൾക്ക് പ്രാധാന്യമില്ല. ഗണേഷ് കുമാറിന് പ്രണയമുണ്ടോ എന്നത് മാധവിക്കുട്ടിയോട് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയെന്നും ഗണേഷ്‌കുമാർ മറുപടി നൽകി. എൻഎസ്എസ് ജനറൽ സെക്രട്ടറി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

രാഘവ് ഛദ്ദയും ഹര്‍ഭജന്‍ സിങും ഉള്‍പ്പെടെ എഎപിയുടെ പത്തില്‍ ഏഴ് രാജ്യസഭാംഗങ്ങളും ബിജെപിയിലേക്ക്; ഇത് ഓപ്പറേഷന്‍ താമരയെന്ന് എഎപി

രാഘവ് ഛദ്ദയും ഹര്‍ഭജന്‍ സിങും ഉള്‍പ്പെടെ എഎപിയുടെ പത്തില്‍ ഏഴ് രാജ്യസഭാംഗങ്ങളും ബിജെപിയിലേക്ക്; ഇത് ഓപ്പറേഷന്‍ താമരയെന്ന് എഎപി

വിരുദുനഗർ പടക്ക നിർമ്മാണശാല സ്ഫോടനം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

വിരുദുനഗർ പടക്ക നിർമ്മാണശാല സ്ഫോടനം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; ഗുരുതരമായി പൊള്ളലേറ്റ ലൈസൻസി സതീശൻ മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; ഗുരുതരമായി പൊള്ളലേറ്റ ലൈസൻസി സതീശൻ മരിച്ചു

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാന്‍ ഗ്യാസ് അടുപ്പില്‍ നിന്ന് തീ കൊളുത്തി; നൈറ്റിയില്‍ തീപിടിച്ച് യുവതി മരിച്ചു

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാന്‍ ഗ്യാസ് അടുപ്പില്‍ നിന്ന് തീ കൊളുത്തി; നൈറ്റിയില്‍ തീപിടിച്ച് യുവതി മരിച്ചു

മണിപ്പൂരിൽ വീണ്ടും അശാന്തം; സുരക്ഷ വർധിപ്പിച്ചു

മണിപ്പൂരിൽ വീണ്ടും അശാന്തം; സുരക്ഷ വർധിപ്പിച്ചു

മുഖം ഗുരുതരമായി പൊള്ളി; ചുണ്ടിലെ ക്ഷതം ഗുരുതരം; കൈയിലും കാലിലും ശസ്ത്രക്രിയ നടത്തി; മുജ്തബ ഖമനയിയുടെ ആരോഗ്യനിലയെ പറ്റി ന്യൂയോര്‍ക്ക് ടൈസ്

മുഖം ഗുരുതരമായി പൊള്ളി; ചുണ്ടിലെ ക്ഷതം ഗുരുതരം; കൈയിലും കാലിലും ശസ്ത്രക്രിയ നടത്തി; മുജ്തബ ഖമനയിയുടെ ആരോഗ്യനിലയെ പറ്റി ന്യൂയോര്‍ക്ക് ടൈസ്