‘പത്തനംതിട്ടയ്ക്ക് അബിൻ വർക്കിയെ വേണ്ട!’; കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ പോസ്റ്റർ

നിയമസഭാ തിരഞ്ഞെടുപ്പിൽ ആറൻമുള അബിൻ വർക്കിയെ വേണ്ടെന്ന് പോസ്റ്റർ. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചത്. ടൗണിലും പ്രസ് ക്ലബ്ബ് പരിസരത്തുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

കോൺഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേൽപ്പിക്കരുതെന്ന് പോസ്റ്ററിൽ പറയുന്നു. കോൺഗ്രസിന് നാല് മണ്ഡലങ്ങൾ മാത്രമുള്ള പത്തനംതിട്ടയിൽ ജില്ലയിലുള്ള കോൺഗ്രസുകാർക്ക് അവസരം നൽകണം. സാധാരണക്കാരായ അണികളുടെ ആത്മാഭിമാനത്തെ പണയം വെച്ച് കൊടുക്കരുത് നേതാക്കളെ എന്നും പോസ്റ്റർ. അബിൻ വർക്കിയെ ആറന്മുളയിൽ പരിഗണിക്കുന്ന കാര്യം ഉറപ്പായ സാഹചര്യത്തിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

നാളിത് വരെയും സംഘടനാപ്രവർത്തനം നടത്തി കേസിന് മുകളിൽ കേസും പട്ടിണിയുമായി നടക്കുന്ന ഈ ജില്ലയിൽ നിന്നും പ്രാപ്തരായ കോൺഗ്രസുകാർത്ത് മുന്നിൽ സംഘടന പ്രവർത്തനത്തിന്റെ പേരിൽ പത്തനംതിട്ടയിൽ നിന്നൊരു കേസ് പോലും ഇല്ലാതെ ഈ ജില്ലയിലെ പ്രവർത്തനം അറിയാതെ വന്നൊരുത്തന് ഞങ്ങൾ സാധാരണക്കാരുടെ ആത്മാഭിമാനത്തെ പണയം വച്ച് കൊടുക്കരുത് നേതാക്കളെ – പോസ്റ്ററിൽ പറയുന്നു. തങ്ങൾക്ക് അഞ്ച് എംഎൽഎമാരെ നിയമസഭയിൽ വിടണമെന്നും പക്ഷേ അത് തങ്ങളിൽ ഒരാൾ ആയിരിക്കണമെന്നും പോസ്റ്ററിലുണ്ട്.

Related Posts

ഇറാൻ ആക്രമണം; എല്ലാ വിമാന സർവീസുകളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്‌സ്‌
  • June 3, 2026

രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ വിമാന സർവീസുകളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്‌സിന്റെ അറിയിപ്പ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നടപടിയെന്ന് കമ്പനി വ്യക്തമാക്കി. വിമാന സർവീസുകൾ പുനഃക്രമീകരിച്ച ശേഷം യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുകയും…

Continue reading
അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും; ജയില്‍ മോചനത്തിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി സൂചന
  • May 19, 2026

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും. ജയില്‍ മോചനത്തിനായുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായതായാണ് സൂചന. താമസിയാതെ അബ്ദുറഹീമിന് നാട്ടിലെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 2006-ലാണ് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം