മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക്; സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്

2025 ലെ സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്. രാജേശ്വരി സുവേക്ക് രണ്ടാം റാങ്ക്. അഖൻഷ് ദള്ളിന് മൂന്നാം റാങ്ക്. ആദ്യ പത്തിൽ മലയാളികളില്ല. മലയാളിയായ എസ് ശ്രുതി 18ാം റാങ്ക് നേടി. മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിൽ സിദ്ധാര്‍ത്ഥ് രണ്ടാം റാങ്ക് നേടിയിരുന്നു. 958 പേർ സിവിൽ സർവീസ് യോഗ്യത നേടി. 180 പേർക്ക് IAS. 55 പേർക്ക് IFS. 150 പേർക്ക് ഐപിഎസ് നേടി. അനുജ് അഗ്നിഹോത്രി രാജസ്ഥാൻ സ്വദേശിയാണ്

ഐഎഎസും ഐഎഫ്എസും ഐപിഎസും അടക്കം 23 പോസ്റ്റുകളിലേക്കാണ് നിയമനം. 958 പേരാണ് ആകെ ഇത്തവണ സിവിൽ സര്‍വീസിന് പരീക്ഷയിൽ വിജയിച്ച് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. മലയാളിയായ അതിഥി കൃഷ്ണദേവ് 451ാം റാങ്കും കരസ്ഥമാക്കി. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ 57ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ് 109ാം റാങ്കും നേടി. ജന്മനാ കാഴ്ചാപരിമിതിയുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥിയായ അജയ് ആര്‍ രാജിന്‍റേത് തിളക്കമുള്ള നേട്ടമായി മാറി.

പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങൾക്കും ശേഷം രാജ്യമെമ്പാടുമുള്ള ഉദ്യോഗാർത്ഥികൾ അന്തിമ റാങ്ക് ലിസ്റ്റിനായി കാത്തിരിപ്പിലായിരുന്നു. കമ്മീഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം പരിശോധിക്കാൻ കഴിയും. 2025 മെയ് 25 ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ പ്രക്രിയ ആരംഭിച്ചത്. ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെ മെയിൻ പരീക്ഷ നടന്നു. അവസാന ഘട്ടമായ പേഴ്സണാലിറ്റി ടെസ്റ്റ് അഥവാ അഭിമുഖം ഈ വർഷം ഫെബ്രുവരി 27 ന് അവസാനിച്ചു.

Related Posts

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ചൂട് അപകടത്തിന് കാരണം ആയിട്ടില്ലെന്ന് പെസോ വിലയിരുത്തൽ
  • April 22, 2026

മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികളുടെ പൊട്ടിത്തെറിയിൽ ചൂട് അപകടത്തിന് കാരണം ആയിട്ടില്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തൽ. ശരീര ഭാഗങ്ങൾ തേടിയുള്ള പരിശോധന പൂർത്തിയായി. കുളത്തിലെ പരിശോധനയിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടട്രെറ്റ് പരിശോധന കഴിഞ്ഞു. അപകട കാരണം…

Continue reading
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു
  • April 22, 2026

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പു സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഒരാൾ കൂടി മരിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ആണ് മരിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റിയിരുന്നു. വെന്റിലേറ്ററിൽ രണ്ട് പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ദുരന്തത്തിൽ മരിച്ച എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ചൂട് അപകടത്തിന് കാരണം ആയിട്ടില്ലെന്ന് പെസോ വിലയിരുത്തൽ

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ചൂട് അപകടത്തിന് കാരണം ആയിട്ടില്ലെന്ന് പെസോ വിലയിരുത്തൽ

അഫ്ഗാന്‍ താരം ഷാപുര്‍ സദ്രാന്‍ ഗുരുതരാവസ്ഥയില്‍; താരത്തിനെ ബാധിച്ചിരിക്കുന്നത് അപൂര്‍വ്വ രോഗം

അഫ്ഗാന്‍ താരം ഷാപുര്‍ സദ്രാന്‍ ഗുരുതരാവസ്ഥയില്‍; താരത്തിനെ ബാധിച്ചിരിക്കുന്നത് അപൂര്‍വ്വ രോഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു

ഇന്ത്യന്‍ വംശജനായ താരം കുടുങ്ങുമോ?; ലോക കപ്പിലെ ഒത്തുകളിയില്‍ അന്വേഷണം തുടങ്ങി ഐസിസി

ഇന്ത്യന്‍ വംശജനായ താരം കുടുങ്ങുമോ?; ലോക കപ്പിലെ ഒത്തുകളിയില്‍ അന്വേഷണം തുടങ്ങി ഐസിസി

സ്കേറ്റിങ്ങിൽ രാജ്യാന്തര നേട്ടവുമായി മലയാളി സഹോദരിമാർ

സ്കേറ്റിങ്ങിൽ രാജ്യാന്തര നേട്ടവുമായി മലയാളി സഹോദരിമാർ

EV മേഖലയിൽ മത്സരിക്കാൻ ടെസ്‌ല മോഡൽ YL: 6 സീറ്റർ SUV വാഗ്ദാനം ചെയ്യുന്നത് 681 കിലോമീറ്റർ ഡ്രൈവിങ് റേഞ്ച്

EV മേഖലയിൽ മത്സരിക്കാൻ ടെസ്‌ല മോഡൽ YL: 6 സീറ്റർ SUV വാഗ്ദാനം ചെയ്യുന്നത് 681 കിലോമീറ്റർ ഡ്രൈവിങ് റേഞ്ച്