13 വർഷമായി കോമയിൽ; ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നൽകി സുപ്രിംകോടതി

13 വർഷമായി കോമയിൽക്കഴിയുന്ന മുപ്പത്തിയൊന്നുകാരൻ ഹരീഷ് റാണയ്ക്ക് ദയാവധത്തിന് സുപ്രിംകോടതി അനുമതി. ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധിയാണിത്. ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഹരീഷ് റാണയുടെ ജീവന്‍ രക്ഷാ ചികിത്സ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ഹരീഷ് റാണയുടെ മാതാപിതാക്കളായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്.

2013-ൽ ചണ്ഡീഗഡിലെ പഠനത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണാണ് ഹരീഷിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മകന്റെ ദുരിതം കാണാൻ വയ്യെന്നും സാമ്പത്തികമായി തകർന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ ദയാവധത്തിന് അനുമതി തേടിയത്. മെഡിക്കല്‌ ബോർഡിന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി ദയാവധത്തിന് അനുമതി നൽകിയത്. ആരോ​ഗ്യനിലയിൽ കാര്യമായ പുരോ​ഗതി ഉണ്ടായെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.

Related Posts

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്
  • October 24, 2026

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പൊലീസിന്. പ്രതികൾ ആശയവിനിമയം നടത്തിയത് ഇന്റനെറ്റ് കോൾ വഴിയെന്നും, വാർത്തകളിലൂടെ പ്രതികൾ പൊലീസ് നീക്കം നിരീക്ഷിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി. മുംബൈയിൽ നിന്ന് രക്ഷപ്പെടാൻ പ്രതികൾക്ക് നിർദ്ദേശം നൽകിയ ആൾക്ക്…

Continue reading
ഗ്യാനേഷ്കുമാറിനെതിരെ രണ്ടാംഘട്ട സമരത്തിനൊരുങ്ങി പ്രതിപക്ഷം: മോക്ക് ഇംപീച്ച്മെന്റ് നടത്താൻ ഇന്ത്യാ സഖ്യം
  • October 23, 2026

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെതിരെ രണ്ടാംഘട്ട സമരത്തിനൊരുങ്ങി പ്രതിപക്ഷം. ഡൽഹിയിൽ ഇടത് വിദ്യാർഥി സംഘടനകളും എസ്ഐആർ വിരുദ്ധ മുന്നണിയും പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് നടത്തും. അതിനിടെ ഈ മാസം 28 ന് ഗ്യാനേഷ് കുമാറിനെതിരെ മോക്ക് ഇംപീച്ച്മെന്റ് നടത്താൻ ഇന്ത്യ…

Continue reading

You Missed

പ്രിന്‍സസ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമായി ലയണല്‍ മെസി

പ്രിന്‍സസ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമായി ലയണല്‍ മെസി

നെടുമ്പാശേരി അപകടത്തില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന വ്യാജ ആരോപണം.

നെടുമ്പാശേരി അപകടത്തില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന വ്യാജ ആരോപണം.

ഇ പി ജയരാജനെതിരായ ആരോപണം; ശബരിമലയിലാണ് ഉള്ളത്, ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധമില്ല, ഫോൺ ഹാക്ക് ചെയ്യപ്പെട്ടു; ശ്യാംജിത്ത്

ഇ പി ജയരാജനെതിരായ ആരോപണം; ശബരിമലയിലാണ് ഉള്ളത്, ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധമില്ല, ഫോൺ ഹാക്ക് ചെയ്യപ്പെട്ടു; ശ്യാംജിത്ത്

‘വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ല, ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതം’; ഇപി ജയരാജൻ

‘വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ല, ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതം’; ഇപി ജയരാജൻ

‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്

‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്

തമിഴ്നാട്ടിലെ റേഷൻ മുണ്ട് പമ്പയിൽ ഇരുമുടിയായി; അഴിമതി ആരോപിച്ച് തീർത്ഥാടകർ

തമിഴ്നാട്ടിലെ റേഷൻ മുണ്ട് പമ്പയിൽ ഇരുമുടിയായി; അഴിമതി ആരോപിച്ച് തീർത്ഥാടകർ