റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍; അറസ്റ്റ് ഇറാനിയന്‍ കപ്പല്‍ ‘ഐറിസ് ലവാന്റെ’ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ

റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍. ഇന്ത്യ അഭയം നല്‍കിയ ഇറാനിയന്‍ കപ്പല്‍ ‘ഐറിസ് ലവാന്റെ’ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ സിഐഎസ്എഫ് അറസ്റ്റ് ചെയ്തത്. ബോട്ട് ഓടിച്ച കൊച്ചി സ്വദേശിയും പിടിയിലായി. ഐറിസ് ലവാന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് പ്രതിരോധ മന്ത്രാലയം. (Journalist arrested for capturing footage of IRIS Lavan)

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ ക്യാമറാമാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരമാണ് നടപടി. ഇരുവര്‍ക്കും എതിരെ ജാമ്യം ഇല്ലാ വകുപ്പ് ചുമത്തി.

അതേസമയം, ഇറാന്‍ കപ്പലിന് ഇന്ത്യ അഭയം നല്‍കിയത് മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലെന്ന് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ പ്രതികരിച്ചു. ഇന്ത്യയുടേത് ശരിയായ നടപടിയാണ്. നിരവധി യുവ നാവികര്‍ കപ്പലില്‍ ഉണ്ട്. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കപ്പല്‍ സഹായം തേടിയത് എന്നും എസ് ജയശങ്കര്‍ പറഞ്ഞു. മട്ടാഞ്ചേരി കോള്‍ ബര്‍ത്തില്‍ ആണ് കപ്പല്‍ നങ്കൂരം ഇട്ടിരിക്കുന്നത്.

കഴിഞ്ഞമാസം 28ന് ഐറിസ് ലവാന്‍ എന്ന കപ്പല്‍ തീരത്ത് അടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട അനുമതി ഇറാന്‍ തേടിയിരുന്നു. കപ്പലില്‍ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടന്നാണ് തീരത്ത് അടുപ്പിക്കാന്‍ അനുമതി തേടിയത്. കപ്പലില്‍ ഉണ്ടായിരുന്ന 183 പേരെ കൊച്ചിയിലെ നാവിക കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം 4ന് ഐറിസ് ലവാന്‍ കൊച്ചി തീരത്ത് അടുപ്പിച്ചത്.

അതിനിടെ, ഐറിസ് ദേനയിലെ നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുതെന്ന് ശ്രീലങ്കന്‍ സര്‍ക്കാരിനോട് അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. നാവികരെ ശ്രീലങ്ക ഏറ്റെടുത്ത മറ്റൊരു കപ്പലായ ഐറിന്‍സ് ബുഷെറില്‍ നാട്ടിലേക്ക് അയക്കരുതെന്നും അമേരിക്ക ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മെമ്മോ ഉദ്ധരിച്ചാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്

Related Posts

സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഹൂതി ആക്രമണം: മൂന്നുപേര്‍ കൊല്ലപ്പെട്ടു
  • October 22, 2026

റിയാദ്: സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഉണ്ടായ ഹൂതി ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഷൈബ എണ്ണപ്പാടത്തിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഫിലിപ്പൈന്‍സ്, നേപ്പാള്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഇന്ത്യക്കാരനടക്കം 2 പേര്‍ക്കാണ് പരുക്കേറ്റത്. ദമ്മാം വിമാനത്താവളത്തിലുണ്ടായ മറ്റൊരു ആക്രമണത്തില്‍…

Continue reading
ദുബായിലെ അഞ്ച് പ്രധാന റോഡുകളില്‍ വേഗപരിധി മാറ്റി; നവംബര്‍ മുതല്‍ പ്രാബല്യത്തില്‍
  • October 22, 2026

ദുബായ്: ദുബായിലെ അഞ്ച് പ്രധാന റോഡുകളില്‍ വേഗപരിധി മാറ്റി നിശ്ചയിച്ചു. വേഗമേറിയ യാത്രയ്‌ക്കൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന തരത്തിലാണ് മാറ്റങ്ങള്‍. പുതുക്കിയ വേഗപരിധി നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ( Speed limits to rise and fall on five…

Continue reading

You Missed

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

അന്വേഷണം നടക്കട്ടെ; ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും; വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പി പി ദിവ്യ

അന്വേഷണം നടക്കട്ടെ; ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും; വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പി പി ദിവ്യ

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്