ആയത്തുല്ല അലി ഖമനയിയുടെ വധം; ഇറാൻ എംബസിയിലെ ദുഃഖാചരണത്തിൽ ഭാഗമായി കപിൽ സിബൽ

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം. ഡൽഹിയിലെ ഇറാൻ എംബസിയിലെ ദുഃഖാചരണത്തിൽ ഭാഗമായി കപിൽ സിബൽ എംപി. കപിൽ സിബൽ അനുശോചന കുറിപ്പ് രേഖപ്പെടുത്തി.ഖമനേയി വധത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. തർക്കങ്ങൾ പരിഹരിക്കേണ്ടത് വൻനാശമുണ്ടാക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചല്ലെന്നും മറിച്ച് ചർച്ചകളിലൂടെയാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യം ആഗോള സമാധാനത്തിന് ഗുണകരമല്ല. കരുത്തുള്ള രാജ്യങ്ങളുടെ നിയമം അല്ലെങ്കിൽ കാട്ടുനീതി മറ്റ് രാജ്യങ്ങൾക്കെതിരെ നടപ്പിലാക്കുന്ന ഒരു അവസ്ഥയിലേക്ക് ലോകം മാറാൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാൻ ലോകരാജ്യങ്ങൾ ഒരുമിച്ചിരുന്ന് ചർച്ചകൾ നടത്തണമെന്നും ലോകസമാധാനം നിലനിർത്തണമെന്നും സിബൽ ആവശ്യപ്പെട്ടു.

ആഗോള തലത്തിൽ സമാധാനം നിലനിർത്തേണ്ടത് നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കെട്ടിപ്പടുത്ത സമാധാനത്തിലൂന്നിയ ആഗോള ക്രമം കഴിഞ്ഞ കുറച്ച് വർഷങ്ങളായി തകരുകയാണെന്ന് സിബൽ ആശങ്ക പ്രകടിപ്പിച്ചു.

Related Posts

ഇറാൻ ആക്രമണം; എല്ലാ വിമാന സർവീസുകളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്‌സ്‌
  • June 3, 2026

രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ വിമാന സർവീസുകളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്‌സിന്റെ അറിയിപ്പ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നടപടിയെന്ന് കമ്പനി വ്യക്തമാക്കി. വിമാന സർവീസുകൾ പുനഃക്രമീകരിച്ച ശേഷം യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുകയും…

Continue reading
അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും; ജയില്‍ മോചനത്തിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി സൂചന
  • May 19, 2026

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും. ജയില്‍ മോചനത്തിനായുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായതായാണ് സൂചന. താമസിയാതെ അബ്ദുറഹീമിന് നാട്ടിലെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 2006-ലാണ് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം