നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുടെ സഹോദരനടക്കം സാക്ഷികള്‍ മൊഴിമാറ്റി

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി. പ്രതി ചെന്താമരയുടെ സഹോദരന്‍, സഹോദരന്റെ ഭാര്യ, അയല്‍വാസി എന്നിവരാണ് മൊഴി മാറ്റിയത്. (Nenmara double murder case)

കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന മൊഴി ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്ണന്‍ കോടതിയില്‍ നിഷേധിച്ചു. രാധാകൃഷ്ണന്റെ ഭാര്യ രമയും, അയല്‍വാസി പൊന്നുകുട്ടിയും പൊലീസിന് നല്‍കിയ മൊഴികളില്‍ ചിലത് കോടതിയില്‍ നിഷേധിച്ചു. മൂന്നു പേരെയും കൂറു മാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.

പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയിലാണ് നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ വിചാരണ തുടരുന്നത്. 2025 ജനുവരി 27നാണ് ചെന്താമര പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.

2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ഈ കേസില്‍ ഇരട്ട ജീവപര്യന്ത ശിക്ഷ ലഭിച്ച് ചെന്തമാര ജയിലിലാണ്. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്.

തന്റെ കുടുംബം തകരാന്‍ കാരണം അയല്‍വാസികളാണെന്ന ചിന്തയും അടങ്ങാത്ത പകയുമാണ് 2019 ല്‍ സജിതയെ കൊലപ്പെടുത്തുന്നതിനും ശേഷം ജാമ്യത്തില്‍ ഇറങ്ങി സജിതയുടെ ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തിയതിന് പിന്നിലെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

Related Posts

158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ; പാചകത്തൊഴിലാളികളും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി
  • July 24, 2026

തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നതെന്ന് ഹൈക്കോടതി.സുരക്ഷാ ജീവനക്കാരുടെ അഭാവമുണ്ടെന്നും അടിസ്ഥാന സൗകര്യ വികസനം അനിവാര്യമെന്നും കോടതി ചൂണ്ടികാണിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരാണ് നേരിട്ട് സന്ദർശനം നടത്തിയത്. 158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ മാത്രമാണുള്ളതെന്നും കോടതി…

Continue reading
റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ തകർത്ത സംഭവം; ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ ഡി
  • July 24, 2026

പ്രതിപക്ഷനേതാവിന്റെ വീട്ടിൽ റെയ്‌ഡിനായി എത്തിയ ഇ. ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ സിപിഐഎം പ്രവർത്തകർ തകർത്ത സംഭവത്തിൽ കാർ ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ.ഡി. മുഴുവൻ തുകയും ഡ്രൈവർക്ക് കൈമാറി. ശ്രീകാര്യം സ്വദേശി ആർ. ശ്യാംരാജിൻ്റെ കാറാണ് മേയ് 27-ന് നടന്ന…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ; പാചകത്തൊഴിലാളികളും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി

158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ; പാചകത്തൊഴിലാളികളും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി

റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ തകർത്ത സംഭവം; ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ ഡി

റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ തകർത്ത സംഭവം; ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ ഡി

‘പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; എം വി ​ഗോവിന്ദൻ

‘പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; എം വി ​ഗോവിന്ദൻ

സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി

സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി

പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം

പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം

സിജെപിയുടെ ആവശ്യങ്ങൾ കേട്ടു; നാളെ മൂന്നാം ഘട്ട ചർച്ച നടത്തും, ജെ പി നഡ്ഡ

സിജെപിയുടെ ആവശ്യങ്ങൾ കേട്ടു; നാളെ മൂന്നാം ഘട്ട ചർച്ച നടത്തും, ജെ പി നഡ്ഡ