ഇറാന് അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കേണ്ടി വന്നത് അമേരിക്കയുടെയും ഇസ്രായേലിന്റെയും നിരന്തരമായ ആക്രമണം കൊണ്ട്’; ഡോണള്‍ഡ് ട്രംപ്

ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ സമ്പൂര്‍ണ നാശമാണ് ലക്ഷ്യമിടുന്നതെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രതികരണം. മധ്യപൂര്‍വേഷ്യയിലെ പരാജിതരാണ് ഇറാനെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്‍ അയല്‍രാജ്യങ്ങളോട് മാപ്പ് പറഞ്ഞത് അമേരിക്കയുടെയും ഇസ്രയേലിന്റെയും ശ്രമഫലമായാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. (US President Donald Trump warns Iran again)

മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ തന്നോട് നന്ദി അറിയിച്ചെന്നും ട്രംപ് പറയുന്നു. ഇന്ന് ഇറാനെതിരെ കടുത്ത ആക്രമണം നടക്കും. ഇറാന്റെ മോശം പെരുമാറ്റം നാശത്തിലേക്കാണ് അവരെ നയിക്കുന്നത്. മിഡില്‍ ഈസ്റ്റിന്റെ ഭീകരന്‍ ഇനി ഇല്ല, പകരം ഇറാന്‍ ഇനി മുതല്‍ അറിയപ്പെടുക മിഡില്‍ ഈസ്റ്റിന്റെ പരാജിതന്‍ എന്ന് – ട്രംപ് വ്യക്തമാക്കി.

രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പസഷ്‌കിയാന്‍ ജിസിസി രാജ്യങ്ങളില്‍ ഇനി ആക്രമണം നടത്തില്ലെന്ന് പ്രഖ്യാപിച്ചത്. അയല്‍രാജ്യങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നു. നേരിട്ട് ആക്രമിച്ചാല്‍ മാത്രം പ്രത്യാക്രമണമെന്നും ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി.

അതിനിടെ, താത്കാലികമായി നിര്‍ത്തിവെച്ച ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങി. എമിറേറ്റ്‌സ് വിമാനങ്ങള്‍ അടക്കം സര്‍വീസ് നടത്തും.

ഗള്‍ഫ് രാജ്യങ്ങളിലെ ചില കേന്ദ്രങ്ങള്‍ തേടിപ്പിടിച്ച് ആക്രമിക്കുന്ന രീതിയാണ് ഇറാനില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയും കണ്ടത്. ബഹ്‌റൈനിലാണ് രാവിലെ ഏറ്റവും വലിയ ആക്രമണം ഉണ്ടായത്. പുലര്‍ച്ചേ മുതല്‍ നിരവധി തവണ സൈറണ്‍ മുഴങ്ങി. ഇന്നലെ ജനവാസ മേഖലയില്‍ ആക്രമണം നടന്നതിനാല്‍ പൊതുവിടങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. സൗദിയില്‍ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണ ശ്രമങ്ങളുണ്ടായി. ഷൈബാ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ 14 ഡ്രോണുകള്‍ സൈന്യം തകര്‍ത്തു. ഖര്‍ജ് പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസിന് നേരെയുണ്ടായ മിസൈല്‍ ആക്രമണ ശ്രമവും പരാജയപ്പെടുത്തി. ഇതിനിടെ യുദ്ധത്തില്‍ പങ്കുചേരാന്‍ തയാറാണെന്ന് ഹൂതി സംഘം അറിയിച്ചു. അമേരിക്കയായിരിക്കും യുദ്ധത്തില്‍ പരാജയം ഏറ്റുവാങ്ങാന്‍ പോകുന്നതെന്നാണ് ഹൂതിയുടെ പ്രതികരണം.

Related Posts

ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിനും കരുത്തുപകര്‍ന്ന നേതാവായിരുന്നു ഫാദര്‍ അമീര്‍ എന്ന് ഇന്ത്യന്‍ അംബാസിഡര്‍
  • July 16, 2026

ഫാദര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫഅല്‍താനിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഖത്തറിലെ ഇന്ത്യന്‍ എംബസിയും വിവിധ പ്രവാസി സംഘടനകളും ചേര്‍ന്ന് സംഘടിപ്പിച്ച അനുസ്മരണ യോഗം,ഖത്തറും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായി. ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം…

Continue reading
ഇറാന് വേണ്ടി ചാരപ്പണി; ബഹ്‌റൈനിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ്
  • July 14, 2026

ഇറാന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ബഹ്‌റൈനിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ്. മേഖലയിലെ ആക്രമണത്തിന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് ആരോപിച്ചാണ് ശിക്ഷ വിധിച്ചത്. പിടിച്ചെടുത്ത വസ്തുക്കളെല്ലാം കണ്ടുകെട്ടാനും ഹൈ ക്രിമിനൽ കോടതി അധികൃതരോട് ഉത്തരവിട്ടു.ഇവർക്ക് രണ്ട്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്; ഇന്ന് മുതല്‍ സര്‍വീസ് മറ്റ് ആപ്പുകള്‍ ഉപയോഗിച്ച്

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്; ഇന്ന് മുതല്‍ സര്‍വീസ് മറ്റ് ആപ്പുകള്‍ ഉപയോഗിച്ച്

വിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; നിരാഹാര സമരം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സോനം വാങ്ചുക്ക്

വിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; നിരാഹാര സമരം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സോനം വാങ്ചുക്ക്

അധികാരം മറക്കുന്ന ചരിത്രപാഠങ്ങള്‍: ഡോ എല്‍സി ഉമ്മന്‍ എഴുതുന്നു

അധികാരം മറക്കുന്ന ചരിത്രപാഠങ്ങള്‍: ഡോ എല്‍സി ഉമ്മന്‍ എഴുതുന്നു

ശബരിമല സ്വര്‍ണക്കൊള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍; പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍; പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി

ഡല്‍ഹിയില്‍ പ്രതിഷേധ ജ്വാല; രാഹുലിന്റെ നേതൃത്വത്തില്‍ ബിര്‍ള ഹൗസിലേക്ക് ഒറ്റക്കെട്ടായി പ്രതിപക്ഷ എംപിമാര്‍; സ്തംഭിച്ച് തലസ്ഥാനം

ഡല്‍ഹിയില്‍ പ്രതിഷേധ ജ്വാല; രാഹുലിന്റെ നേതൃത്വത്തില്‍ ബിര്‍ള ഹൗസിലേക്ക് ഒറ്റക്കെട്ടായി പ്രതിപക്ഷ എംപിമാര്‍; സ്തംഭിച്ച് തലസ്ഥാനം