പരമോന്നത നേതാവ് മോജ്തബ ഖമനയിക്ക് ആക്രമണത്തിൽ പരുക്കേറ്റു: സ്ഥിരീകരിച്ച് ഇറാൻ

പരമോന്നത നേതാവ് ആയത്തുല്ല മോജ്തബ ഖമനയിക്ക് ആക്രമണത്തിൽ പരുക്കെന്ന് സ്ഥിരീകരിച്ച് ഇറാൻ ഭരണകൂടം. മോജ്തബയ്ക്ക് പരുക്കേറ്റെന്നും, എന്നാൽ ആരോഗ്യവാനും സുരക്ഷിതനുമാണെന്നും പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ മകനും സർക്കാർ ഉപദേഷ്ടാവുമായ യൂസഫ് പെസഷ്‌കിയാൻ പറഞ്ഞു. മോജ്തബയ്ക്ക് പരുക്കേറ്റെന്ന് സ്റ്റേറ്റ് ടെലിവിഷനും സ്ഥിരീകരിച്ചിരുന്നു.

യുദ്ധത്തിൽ പരുക്കേറ്റ നേതാവ് എന്ന അർഥമുള്ള ജാൻബാസ് ഓഫ് റമദാൻ എന്നാണ് ദേശീയ ടെലിവിഷൻ മോജ്തബയെ വിശേഷിപ്പിച്ചത്. ഏത് തരത്തലുള്ള പരുക്കാണ് മോജ്തബ ഖമനയിയുടേതെന്ന് വ്യക്തമല്ല. അതേസമയം ഗൾഫ് മേഖലയിലെ ഇറാൻ ആക്രമണത്തിന് അയവില്ല. യുഎഇ യും സൗദി അറേബ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ന് പുലർച്ചയും ആക്രമണമുണ്ടായി. സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സംഘടനകളുടെ ഇടപെടലുകൾ ഉണ്ടാവണമെന്ന് യുഎഇ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി രണ്ട്‌ തവണയാണ്‌ യുഎഇ ക്കെതിരെ ഇറാന്റെ ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെയും ആക്രമണങ്ങൾ യുഎഇ പ്രതിരോധസേന തകർത്തു.സൗദിക്ക് നേരെ ഇന്നലെ രാത്രി 20 തവണ ആക്രമണ ശ്രമമുണ്ടായി. ഷൈബാ എണ്ണപ്പാടത്തിന് നേരെ വന്ന 4 ഡ്രോണുകൾ തകർത്തു.പ്രിൻസ് സുൽത്താൻ എയർബേസിന് നേരെ 6 തവണ മിസൈൽ ആക്രമണമുണ്ടായി. കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലും ആക്രമണമുണ്ടായതായാണ്‌ വിവരം. ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Posts

ചൈനയുടെ ഷെൻഷൗ-24 ബഹിരാകാശ ദൗത്യത്തിൽ പാകിസ്താൻ ബഹിരാകാശ സഞ്ചാരിയും
  • November 25, 2026

ചൈനയുടെ ബഹിരാകാശ ദൗത്യത്തിൽ ഇതാദ്യമായി ഒരു പാകിസ്ഥാൻ പൗരനും. ഇന്ന് വിക്ഷേപിച്ച ഷെൻഷൗ-24 ദൗത്യത്തിൽ പാകിസ്ഥാൻ വ്യോമസേനയിലെ പൈലറ്റായ മുഹമ്മദ് സീഷൻ അലി പേലോഡ് സ്‌പെഷ്യലിസ്റ്റായാണ് പങ്കുചേർന്നത്. ഭൂമിയുടെ ഭ്രമണപഥത്തിലെത്തുന്ന ആദ്യ പാകിസ്ഥാൻ പൗരനും, ചൈനയുടെ ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ…

Continue reading
വോയേജര്‍ 1 ഒരു പ്രകാശദിനം അകലെ
  • November 19, 2026

ന്യൂയോര്‍ക്ക്: ബഹിരാകാശ ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ട് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ റോബോട്ടിക് പേടകം ‘വോയേജര്‍ 1’. ഭൂമിയില്‍നിന്ന് ഒരു പ്രകാശദിനം എന്ന ദൂരത്തിലേക്കാണ് ഇന്നലെ വൈകീട്ടോടെ വോയേജര്‍ 1 എത്തിയത് .49 വര്‍ഷവും രണ്ട് മാസവും 11 ദിവസവും…

Continue reading

You Missed

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം

അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം

തലസ്ഥാനത്തെ വെള്ളക്കെട്ട്; കോർപ്പറേഷൻ അധികൃതരുടെ ഭാഗത്ത് വീഴ്ച, ശുചീകരണ തൊഴിലാളികളെ വിളിച്ചത് അഞ്ചു ദിവസം മുൻപ്

തലസ്ഥാനത്തെ വെള്ളക്കെട്ട്; കോർപ്പറേഷൻ അധികൃതരുടെ ഭാഗത്ത് വീഴ്ച, ശുചീകരണ തൊഴിലാളികളെ വിളിച്ചത് അഞ്ചു ദിവസം മുൻപ്

ഭക്ഷണത്തിനായി പിടിവലി, കറിയില്‍ കൈയ്യിട്ടുവാരി ജനം; ബീഹാര്‍ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹ ഭക്ഷണ പന്തല്‍ വീഡിയോ വൈറല്‍

ഭക്ഷണത്തിനായി പിടിവലി, കറിയില്‍ കൈയ്യിട്ടുവാരി ജനം; ബീഹാര്‍ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹ ഭക്ഷണ പന്തല്‍ വീഡിയോ വൈറല്‍

‘ഏത് സതീശനെയാണ് വിശ്വസിക്കേണ്ടത്?’: വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച കിൻഫ്ര ഭൂമി: ജോൺ ബ്രിട്ടാസ് എം പി

‘ഏത് സതീശനെയാണ് വിശ്വസിക്കേണ്ടത്?’: വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച കിൻഫ്ര ഭൂമി: ജോൺ ബ്രിട്ടാസ് എം പി

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്