ചേട്ടന്റെ ചിറകില്‍ ഇന്ത്യയ്ക്ക് കിരീടം; ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്

ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 256 റണ്‍സ് വിജയലക്ഷ്യം കിവീസിന് മുന്നില്‍ ഇന്ത്യ വയ്ക്കുകയും 96 റണ്‍സിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുകയുമായിരുന്നു. ഇന്ത്യയ്ക്കിത് മൂന്നാം കിരീട നേട്ടമാണ്. സഞ്ജു സാംസന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 46 പന്തില്‍ സഞ്ജു 89 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറി പിന്നിട്ട പ്രകടനങ്ങളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. (mens t20 world cup 2026 india victory india vs new zealand )

മറുപടി ബാറ്റിങില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് നേടി ജസ്പ്രിത് ബുംമ്രയാണ് കിവീസിന്റെ ചിറകരിഞ്ഞത്. 26 പന്തില്‍ 52 റണ്‍സ് നേടി സീഫെര്‍ട്ട് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോററായി. മൂന്നാം കിരീട നേട്ടത്തിലൂടെ ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായെന്ന നേട്ടവും ഇന്ത്യന്‍ ടീമിന് സ്വന്തമാകുകയാണ്.

സഞ്ജു 46 പന്തില്‍ 89 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്‌കോററായി. ഇഷാന്‍ കിഷന്‍ 25 പന്തില്‍ 54 റണ്‍സും അഭിഷേക് ശര്‍മ 21 പന്തില്‍ 51 റണ്‍സും നേടി. ഓപ്പണര്‍മാരായ സഞ്ജുവിന്റേയും അഭിഷേക് ശര്‍മയുടേയും തകര്‍പ്പന്‍ കൂട്ടുകെട്ടിലൂടെയാണ് ഇന്ത്യയ്ക്ക് മികച്ച ഇന്നിങ്‌സ് നേടാനായത്. ഇന്ത്യയ്ക്ക് ഇത് ടി 20 ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടമാണ്. ഇത് ഇന്ത്യയുടെ നാലാം ടി20 ലോകകപ്പ് ഫൈനലാണ്. 2007ലായിരുന്നു ഇന്ത്യയുടെ ആദ്യ കിരീട നേട്ടം. മിന്നും ജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ടീം ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചു. സാധാരണമായ കഴിവുകള്‍, ദൃഢനിശ്ചയം,ടീം വര്‍ക്ക് എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ് വിജയമെന്നും ഈ ജയം ഇന്ത്യക്കാരുടെ ഹൃദയങ്ങളില്‍ അഭിമാനവും സന്തോഷവും നിറയ്ക്കുന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു

Related Posts

യുവേഫ നേഷന്‍സ് ലീഗ്: വെയ്ല്‍സിനെതിരെ കഷ്ടിച്ച് ജയിച്ച് പോര്‍ച്ചുഗല്‍, സമനിലയില്‍ പിരിഞ്ഞ് നെതര്‍ലാന്‍ഡ്‌സ്-ജര്‍മ്മനി മത്സരം
  • September 25, 2026

നിലവിലെ യുവേഫ നേഷന്‍സ് ലീഗ് ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന് ടൂര്‍ണമെന്റിലെ ആദ്യവിജയം. ബോക്‌സിന് പുറത്തുനിന്ന് ജോവോ ഫെലിക്‌സ് നെടുനീളന്‍ ഷോട്ടിലൂടെ നേടിയ ഏക ഗോളിന് വെയില്‍സിനോടായിരുന്നു പോര്‍ച്ചുഗലിന്റെ കഷ്ടിച്ചുള്ള വിജയം. 22-ാം മിനിറ്റിലായിരുന്നു ന്യൂനോ മെന്‍ഡിസിന്റെ അസിസ്റ്റില്‍ നിന്നുള്ള മനോഹര ഗോള്‍. സൂപ്പര്‍…

Continue reading
ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു
  • September 23, 2026

ജപ്പാന്‍: രാജ്യത്തിന്റെ പ്രതീക്ഷകളുടെ ഭാരം ചുമന്നെത്തിയ മീരാബായ് ചനു നിരാശപ്പെടുത്തിയില്ല. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചനു. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ ഒരു മെഡലിനായുള്ള ഇന്ത്യയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. 1998 ബാങ്കോക്ക്…

Continue reading

You Missed

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല

യുവേഫ നേഷന്‍സ് ലീഗ്: വെയ്ല്‍സിനെതിരെ കഷ്ടിച്ച് ജയിച്ച് പോര്‍ച്ചുഗല്‍, സമനിലയില്‍ പിരിഞ്ഞ് നെതര്‍ലാന്‍ഡ്‌സ്-ജര്‍മ്മനി മത്സരം

യുവേഫ നേഷന്‍സ് ലീഗ്: വെയ്ല്‍സിനെതിരെ കഷ്ടിച്ച് ജയിച്ച് പോര്‍ച്ചുഗല്‍, സമനിലയില്‍ പിരിഞ്ഞ് നെതര്‍ലാന്‍ഡ്‌സ്-ജര്‍മ്മനി മത്സരം

പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്യിച്ചു, ഇനിയും അപമാനിച്ചാല്‍ പലതും തുറന്നു പറയും; ജി സുധാകരനെതിരെ സിപിഐഎം നേതാവ് എ ഷാനവാസ്

പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്യിച്ചു, ഇനിയും അപമാനിച്ചാല്‍ പലതും തുറന്നു പറയും; ജി സുധാകരനെതിരെ സിപിഐഎം നേതാവ് എ ഷാനവാസ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച