ഗണേഷ് കുമാറിന് എതിരായ ആരോപണം; സിപിഐഎം ഇടപെടും; മന്ത്രിയോട് മുഖ്യമന്ത്രി സംസാരിച്ചേക്കും

  • MVD
  • March 9, 2026

മന്ത്രി ഗണേഷ് കുമാറിന് എതിരായ ആരോപണത്തില്‍ സിപിഐഎം ഇടപെടും. സംഭവത്തില്‍ ഗണേഷിനോട് എല്‍ഡിഎഫ് നേതൃത്വം സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഗണേഷിനോട് സംസാരിച്ചേക്കും.

മന്ത്രി കെബി ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ വാളകത്തെ കുടുംബ വീട്ടില്‍ കണ്ടെന്നും, ഫോട്ടോ ഉള്‍പ്പടെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നുമാണ് ബിന്ദു മേനോന്റെ തുറന്നുപറച്ചില്‍. താന്‍ വിളിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെട്ടില്ല. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ തന്നെ മര്‍ദ്ദിച്ചെന്നും ഫോണ്‍ പരിശോധിച്ചെന്നും ബിന്ദു മേനോന്‍ ആരോപിച്ചു. മുന്‍പ് മന്ത്രി ഗണേഷ് തന്നെ ഉപദ്രവിച്ചിരുന്നെന്നും തനിക്ക് സംശയരോഗമെന്ന് പ്രചരിപ്പിച്ചെന്നും ബിന്ദു മേനോന്‍ പറഞ്ഞു. എന്നാല്‍ ആരോപണം മന്ത്രി തള്ളി. എല്ലാ കാലത്തും വീട്ടില്‍ നിന്ന് തന്നെയാണ് തനിക്ക് ശത്രുക്കള്‍ ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.

ഭാര്യയുടെ ആരോപണത്തിന് പിന്നാലെ ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നു. മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഡിജിപിക്ക് കത്ത് നല്‍കി. ഗണേഷ് കുമാറിനെതിരായ പ്രതിഷേധം തെരുവിലേക്കും വ്യാപിപ്പിക്കുകയാണ് പ്രതിപക്ഷം. വരും ദിവസങ്ങളില്‍ പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് പ്രതിഷേധങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം

Related Posts

‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍
  • March 10, 2026

ഗണേഷ് കുമാറിനെതിരായ ആരോപണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഗണേഷ് കുമാറിനെതിരെ ഉയര്‍ന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പെന്നും വിമര്‍ശിച്ചു. ആരോപണങ്ങളിലെ ചില വരികള്‍ അപകടകരമായ ഒഫന്‍സിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അത് പൊലീസ് അന്വേഷണത്തില്‍…

Continue reading
മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
  • March 10, 2026

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്‌നങ്ങള്‍ രാഷ്ട്രീയമല്ലെന്നാണ് ഗണേഷിന്റെ നിലപാട്. മുഖ്യമന്ത്രിയോട് മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍, ഗണേഷ് കുമാറിന് എതിരായ പരാതി മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കടുത്ത ചൂടിനിടയിൽ തിരുവനന്തപുരം നഗരത്തിൽ മഴ; സംസ്ഥാനത്ത് ഇന്നുമുതൽ 27 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കടുത്ത ചൂടിനിടയിൽ തിരുവനന്തപുരം നഗരത്തിൽ മഴ; സംസ്ഥാനത്ത് ഇന്നുമുതൽ 27 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

‘ജെൻസി വോട്ടർമാർ കൂടെ നിൽക്കുമെന്ന് കരുതേണ്ട, തമിഴ്നാട്ടിലും യൂത്ത് ഐക്കൺ നരേന്ദ്രമോദി’; വിജയ്‌യെ പരിഹസിച്ച് അണ്ണാമലൈ

‘ജെൻസി വോട്ടർമാർ കൂടെ നിൽക്കുമെന്ന് കരുതേണ്ട, തമിഴ്നാട്ടിലും യൂത്ത് ഐക്കൺ നരേന്ദ്രമോദി’; വിജയ്‌യെ പരിഹസിച്ച് അണ്ണാമലൈ

നേപ്പാളിലെ ജെന്‍-സീ സര്‍ക്കാരിന് കാലിടറുന്നോ? അഴിമതിയും പൊതുജനരോഷവും, രണ്ട് മന്ത്രിമാര്‍ പുറത്ത്, പ്രതിസന്ധി

നേപ്പാളിലെ ജെന്‍-സീ സര്‍ക്കാരിന് കാലിടറുന്നോ? അഴിമതിയും പൊതുജനരോഷവും, രണ്ട് മന്ത്രിമാര്‍ പുറത്ത്, പ്രതിസന്ധി

സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രത നിർദേശം നൽകി മുഖ്യമന്ത്രി

സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രത നിർദേശം നൽകി മുഖ്യമന്ത്രി

‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

‘ആർഎസ്എസ് സ്ത്രീകളെ രണ്ടാംകിടക്കാരായാണ് കാണുന്നത്, ഈ ഗവൺമെന്റും നരേന്ദ്രമോദിയുമാണ് വനിതാ സംവരണം തകർത്തത്’; ജെബി മേത്തർ എം പി

‘ആർഎസ്എസ് സ്ത്രീകളെ രണ്ടാംകിടക്കാരായാണ് കാണുന്നത്, ഈ ഗവൺമെന്റും നരേന്ദ്രമോദിയുമാണ് വനിതാ സംവരണം തകർത്തത്’; ജെബി മേത്തർ എം പി