ടൂറിസ്റ്റ് ബസുകള്‍ കളറാകുമോ? കളര്‍ മാറ്റം ആലോചിക്കാവുന്നതാണെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍

ടൂറിസ്റ്റ് ബസുകളുടെ കളര്‍ മാറ്റം ആലോചിക്കാവുന്നതാണെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കുട്ടികള്‍ ഉള്‍പ്പെടെ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ബസിന്റെ പിന്നില്‍ ശ്രദ്ധമാറുന്ന ചിത്രങ്ങളൊന്നും വെക്കരുതെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

ഞാന്‍ കളര്‍ഫുള്‍ ആയിട്ട് പോകണമെന്ന് ആഗ്രഹിക്കുന്നയാളാണ്. ഉല്ലാസ യാത്ര പോകാനാണ് വണ്ടി. കുഞ്ഞുങ്ങളൊക്കെ എന്നെക്കാണുമ്പോള്‍ വെള്ള മാറ്റണമെന്നും നല്ല കളറടിക്കണമെന്നുമൊക്കെ പറയാറുണ്ട്. ഒരാള്‍ ചോദിച്ചു കളര്‍ മാറ്റുമോ എന്ന്. ഞാന്‍ മാറ്റുമെന്ന് പറഞ്ഞു. ആ പ്രതികരണം പിന്നീട് ഒരു ആരോപണമായി വന്നു. അങ്ങനെ അതില്‍ നിന്ന് പിന്മാറിയതാണ്. അല്ലെങ്കില്‍ അന്നേ മാറ്റിയേനെ – അദ്ദേഹം പറഞ്ഞു.

ബസിന്റെ പിന്നില്‍ ശ്രദ്ധമാറുന്ന ചിത്രങ്ങളൊന്നും വെക്കരുതെന്ന് മന്ത്രി പറഞ്ഞു. ഡിസ്ട്രാക്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ വെക്കരുത്. അങ്ങനെ ചെയ്താല്‍ പുറകില്‍ വരുന്ന ഡ്രൈവര്‍മാരുടെ ശ്രദ്ധമാറും. ഗ്ലേസിങ് ഉള്ള പെയ്ന്റടിക്കാന്‍ പാടില്ല – അദ്ദേഹം പറഞ്ഞു.

പാലക്കാട് വടക്കഞ്ചേരിക്കടുത്തുണ്ടായ ഒരു അപകടത്തെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസുകളുടെ കളര്‍മാറ്റിയത്. എന്നാല്‍ വെള്ള പെയ്ന്റടിച്ചാല്‍ അപകടം ഇല്ലാതാകുമോ എന്ന തരത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

Related Posts

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ചൂട് അപകടത്തിന് കാരണം ആയിട്ടില്ലെന്ന് പെസോ വിലയിരുത്തൽ
  • April 22, 2026

മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികളുടെ പൊട്ടിത്തെറിയിൽ ചൂട് അപകടത്തിന് കാരണം ആയിട്ടില്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തൽ. ശരീര ഭാഗങ്ങൾ തേടിയുള്ള പരിശോധന പൂർത്തിയായി. കുളത്തിലെ പരിശോധനയിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടട്രെറ്റ് പരിശോധന കഴിഞ്ഞു. അപകട കാരണം…

Continue reading
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു
  • April 22, 2026

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പു സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഒരാൾ കൂടി മരിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ആണ് മരിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റിയിരുന്നു. വെന്റിലേറ്ററിൽ രണ്ട് പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ദുരന്തത്തിൽ മരിച്ച എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ചൂട് അപകടത്തിന് കാരണം ആയിട്ടില്ലെന്ന് പെസോ വിലയിരുത്തൽ

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ചൂട് അപകടത്തിന് കാരണം ആയിട്ടില്ലെന്ന് പെസോ വിലയിരുത്തൽ

അഫ്ഗാന്‍ താരം ഷാപുര്‍ സദ്രാന്‍ ഗുരുതരാവസ്ഥയില്‍; താരത്തിനെ ബാധിച്ചിരിക്കുന്നത് അപൂര്‍വ്വ രോഗം

അഫ്ഗാന്‍ താരം ഷാപുര്‍ സദ്രാന്‍ ഗുരുതരാവസ്ഥയില്‍; താരത്തിനെ ബാധിച്ചിരിക്കുന്നത് അപൂര്‍വ്വ രോഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു

ഇന്ത്യന്‍ വംശജനായ താരം കുടുങ്ങുമോ?; ലോക കപ്പിലെ ഒത്തുകളിയില്‍ അന്വേഷണം തുടങ്ങി ഐസിസി

ഇന്ത്യന്‍ വംശജനായ താരം കുടുങ്ങുമോ?; ലോക കപ്പിലെ ഒത്തുകളിയില്‍ അന്വേഷണം തുടങ്ങി ഐസിസി

സ്കേറ്റിങ്ങിൽ രാജ്യാന്തര നേട്ടവുമായി മലയാളി സഹോദരിമാർ

സ്കേറ്റിങ്ങിൽ രാജ്യാന്തര നേട്ടവുമായി മലയാളി സഹോദരിമാർ

EV മേഖലയിൽ മത്സരിക്കാൻ ടെസ്‌ല മോഡൽ YL: 6 സീറ്റർ SUV വാഗ്ദാനം ചെയ്യുന്നത് 681 കിലോമീറ്റർ ഡ്രൈവിങ് റേഞ്ച്

EV മേഖലയിൽ മത്സരിക്കാൻ ടെസ്‌ല മോഡൽ YL: 6 സീറ്റർ SUV വാഗ്ദാനം ചെയ്യുന്നത് 681 കിലോമീറ്റർ ഡ്രൈവിങ് റേഞ്ച്