ഗുജറാത്തിൽ നിർമാണത്തിലിരുന്ന ബുള്ളറ്റ് ട്രെയിൻ പാലം തകർന്നു, മൂന്ന് തൊഴിലാളികൾ മരിച്ചു
ഗുജറാത്തിലെ ആനന്ദിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി നിർമാണത്തിലിരുന്ന പാലം തകർന്നു. അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്നുപേർക്കായി രാത്രിയും തിരച്ചിൽ തുടർന്നു. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആനന്ദ് പൊലീസും ഫയർഫോഴ്സും…









