ഷോ സ്റ്റീലറാകുന്ന വില്ലന്‍, തന്ത്രശാലിയായ രാഷ്ട്രീയക്കാരന്‍, പൊട്ടിച്ചിരിപ്പിക്കുന്ന അച്ഛന്‍; എന്തും ഭദ്രം; നരേന്ദ്രപ്രസാദിനെ ഓര്‍ക്കുമ്പോള്‍…
  • November 3, 2025

നടന്‍ ആര്‍ നരേന്ദ്രപ്രസാദ് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 22 വര്‍ഷം. നടന്‍ എന്നതിനപ്പുറം നാടകപ്രവര്‍ത്തകനും സാഹിത്യനിരൂപകനും തലമുറകളെ പ്രചോദിപ്പിച്ച അധ്യാപകനുമായിരുന്നു നരേന്ദ്രപ്രസാദ്. മൂന്നരപ്പതിറ്റാണ്ട് മലയാളത്തിന്റെ സാഹിത്യ, സാസ്‌കാരിക മേഖലയിലെ സജീവസാന്നിധ്യമായിരുന്നു നരേന്ദ്രപ്രസാദ്. (actor narendra prasad death anniversary) അക്ഷരാര്‍ത്ഥത്തില്‍ ഒരു ബഹുമുഖ…

Continue reading
വേര്‍സറ്റൈല്‍ ക്യാപ്റ്റന്‍; വില്ലത്തരം മുതല്‍ കോമഡിയും ആക്ഷനും വരെ ഏറ്റവും മികവോടെ; ഓര്‍മകളില്‍ ക്യാപ്റ്റന്‍ രാജു
  • September 17, 2025

നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ഓര്‍മകള്‍ക്ക് ഏഴ് വയസ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ താരമായും അരങ്ങിലെത്തിയ ക്യാപ്റ്റന്‍ രാജു അഞ്ചുഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. 2018 സെപ്റ്റംബര്‍ പതിനേഴിനാണ് ക്യാപ്റ്റന്‍ രാജു വിടവാങ്ങിയത്. (actor captain raju death anniversary) നീണ്ടകാലത്തെ…

Continue reading
മലയാളിയെ ഏറെ ചിന്തിപ്പിച്ച കാവ്യപ്രപഞ്ചം; അയ്യപ്പപ്പണിക്കരെ ഓര്‍ക്കുമ്പോള്‍…
  • August 23, 2025

പ്രശസ്ത കവിയും അധ്യാപകനും നിരൂപകനുമായിരുന്ന ഡോ.കെ അയ്യപ്പപ്പണിക്കര്‍ ഓര്‍മയായിട്ട് പത്തൊന്‍പത് വര്‍ഷം. മലയാള കവിതയെ ഉത്തരാധുനികതയിലേക്ക് കൈപിടിച്ചു നടത്തിയ കവി കൂടിയാണ് അയ്യപ്പണിക്കര്‍. വിമര്‍ശനവും ആക്ഷേപഹാസ്യവും ആ കവിതകളുടെ മുഖമുദ്രയാണ്. (poet Ayyappa Paniker death anniversary) കലുഷിതമായ കാലത്തിന്റെ സംഘര്‍ഷങ്ങള്‍…

Continue reading
ക്ലാരയെ മഴയുടെ കുളിരാക്കിയ, നായികയെ ഗന്ധര്‍വ വീണയാക്കിയ മാന്ത്രികന്‍; പാട്ടുകളുടെ പ്രപഞ്ചം ബാക്കിയാക്കി ജോണ്‍സണ്‍ വിട്ടുപിരിഞ്ഞിട്ട് 14 വര്‍ഷം
  • August 18, 2025

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 14 വര്‍ഷം. പാട്ടുകളുടെ ഒരു പ്രപഞ്ചം തന്നെ ബാക്കിയാക്കിയാണ് ജോണ്‍സണ്‍ യാത്രയായത്. ജോണ്‍സണ്‍ മാഷില്ലാതെ മലയാളികള്‍ക്ക് ഒരു ജീവിതം ജീവിച്ചു തീര്‍ക്കാന്‍ സാധിക്കില്ല. സന്തോഷത്തിലും ദുഖത്തിലും ജോണ്‍സണ്‍മാഷിന്റെ ഏതെങ്കിലും ഒരു…

Continue reading
ഉമ്മൻചാണ്ടി അനുസ്മരണം; സ്മൃതി സംഗമം രാഹുൽ ​ഗാന്ധി ഉദ്ഘാടനം ചെയ്യും, 12 വീടുകളുടെ താക്കോൽദാനം നടക്കും
  • July 18, 2025

ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തി. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മൻചാണ്ടി സ്മ‍‍ൃതി സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഇന്നലെ…

Continue reading
ജവഹര്‍ലാല്‍ നെഹ്‌റു ഓർമയായിട്ട് 61 വർഷം
  • May 27, 2025

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഓർമയായിട്ട് അറുപത്തി ഒന്ന് വർഷം. മതേതരത്വം, ജനാധിപത്യം, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കി ആധുനിക ഇന്ത്യ പടുത്തുയര്‍ത്താന്‍ നേതൃത്വം നല്‍കിയത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. ദാരിദ്ര്യവും കഷ്ടതകളും അനുഭവിക്കുന്ന ജനത. സ്വയം പര്യാപ്തത സ്വപ്നം…

Continue reading
അഭിനയിക്കാന്‍ പറഞ്ഞാല്‍ ജീവിച്ച് കാണിക്കും, ഇമോഷണല്‍ സീനുകളില്‍ വിങ്ങിപ്പൊട്ടി നിന്ന് കാണുന്നവരെ പൊട്ടിക്കരയിപ്പിക്കും; മലയാളത്തിന്റെ ഒരേയൊരു ലളിതാമ്മ
  • February 22, 2025

കെപിഎസി ലളിത വിടവാങ്ങിയിട്ട് മൂന്നു വര്‍ഷം. സ്വാഭാവികമായ അഭിനയശൈലിയിലൂടെയും സവിശേഷമായ ശബ്ദവിന്യാസത്തിലൂടെയും മലയാള സിനിമയില്‍ വേറിട്ട ഒരിടം സൃഷ്ടിച്ച നടിയാണ് കെപിഎസി ലളിത. (KPAC lalitha death anniversary) വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവി, കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, പിടക്കോഴി കൂവൂന്ന…

Continue reading
ഹ്യൂമര്‍ സെന്‍സ്+ പ്രതിഭ+ ധൈര്യം+ സൗന്ദര്യം= സുബി സുരേഷ്; ആണരങ്ങുകളെന്ന് വിളിച്ച കോമഡി ഷോകളില്‍ ഒറ്റയ്ക്ക് വഴിവെട്ടി വന്ന പ്രിയ കലാകാരിയെ ഓര്‍ക്കുമ്പോള്‍
  • February 22, 2025

നടിയും അവതാരകയും നര്‍ത്തകിയും കോമഡി ഷോകളിലെ നിറസാന്നിധ്യവുമായ സുബി സുരേഷ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് രണ്ടു വര്‍ഷം. ഹാസ്യാവതരണത്തിലും മിമിക്രി ഷോകളിലും പെണ്‍കരുത്ത് തെളിയിച്ച അതുല്യ പ്രതിഭയായിരുന്നു സുബി സുരേഷ്. (actress subi suresh death anniversary) മലയാളത്തില്‍ കോമഡിരംഗത്ത് പുരുഷന്മാര്‍…

Continue reading
ആത്മാവില്‍ മുട്ടി വിളിച്ചതുപോലെ കുളിരുകോരിക്കുന്ന വരികള്‍; വാക്കിനാല്‍ പൊന്നുരുകും പൂക്കാലവും വേനല്‍ക്കുടീരവും മെനഞ്ഞ ഒഎന്‍വിയെന്ന മലയാളത്തിന്റെ വസന്തം
  • February 13, 2025

മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒമ്പതു വര്‍ഷം. മാനവസ്നേഹവും പ്രകൃതിസ്നേഹവും വിളിച്ചോതിയ ഹൃദയസ്പര്‍ശിയായ കവിതകള്‍ മലയാളിയ്ക്ക് സമ്മാനിച്ച കവിയാണ് ഒഎന്‍പി. നിത്യഹരിതങ്ങളായ ഒട്ടനവധി ചലച്ചിത്രഗാനങ്ങള്‍ക്കും അദ്ദേഹം ജീവന്‍ നല്‍കി. (onv kurup 9th death anniversary) ഒരു…

Continue reading
നേര്‍ത്ത തെന്നല്‍ പോലെ നെറുകില്‍ തലോടി മാഞ്ഞുവോ…; ഓര്‍മകളില്‍ ഗിരീഷ് പുത്തഞ്ചേരി
  • February 10, 2025

ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 15 വര്‍ഷം. അക്ഷരം കൊണ്ട് മായാജാലം തീര്‍ത്ത ഗിരീഷ് മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട പാട്ടെഴുത്തുകാരനാണ്. മനസ്സിന്റെ മണിച്ചിമിഴില്‍ പനിനീര്‍ത്തുള്ളി പോല്‍ തങ്ങിനില്‍ക്കുന്നുണ്ട് ഇപ്പോഴും ആ ഗാനങ്ങള്‍. കവി വിട പറഞ്ഞ് വര്‍ഷങ്ങളേറെ കഴിഞ്ഞു.…

Continue reading