ആറന്മുള വള്ളസദ്യ വിവാദം; പ്രായശ്ചിത്ത സദ്യ അടുത്ത മാസം അഞ്ചാം തീയതി

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ക്ഷേത്രത്തില്‍ നിവേദ്യം സമര്‍പ്പിക്കുന്നതിന് മുന്‍പ് മന്ത്രിക്കും മറ്റ് വിശിഷ്ടാതിഥികള്‍ക്കും വിളമ്പിയ സംഭവത്തില്‍ പ്രായശ്ചിത്തസദ്യ അടുത്തമാസം അഞ്ചാം തീയതി നടക്കും. കഴിഞ്ഞ ബുധനാഴ്ച വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും എണ്ണാപ്പണം സമര്‍പ്പണവും നടന്നിരുന്നു. എല്ലാം വിഭവങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും പ്രായശ്ചിത്ത സദ്യ. (Ashtami Rohini Vallasadya in Aranmula temple)

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 14നായിരുന്നു ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ. ക്ഷേത്രത്തില്‍ നിവേദ്യം സമര്‍പ്പിക്കുന്നതിന് മുന്‍പ് മന്ത്രിക്കും മറ്റ് വിശിഷ്ടാതിഥികള്‍ക്കും വിളമ്പിയതാണ് വിവാദമായത്. ഇത് ആചാരലംഘനം ആണെന്ന് തന്ത്രി അറിയിച്ചതോടെയാണ് പ്രായശ്ചിത്തം ചെയ്യണമെന്ന് തീരുമാനിച്ചത്.

ദേവസ്വം ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെ കഴിഞ്ഞ ബുധനാഴ്ച ക്ഷേത്രത്തില്‍ വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും എണ്ണാപ്പണം സമര്‍പ്പണവും നടന്നിരുന്നു. പ്രായശ്ചിത്ത സദ്യ ഫെബ്രുവരി അഞ്ചാം തീയതി ക്ഷേത്രത്തില്‍ നടക്കും. അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് തയ്യാറാക്കിയ എല്ലാ വിഭവങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും പ്രായശ്ചിത്ത സദ്യ. സദ്യക്കുശേഷം ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്ന് സത്യം ചെയ്യുന്നതോടെ തന്ത്രി നിര്‍ദ്ദേശിച്ച പ്രായശ്ചിത്ത കര്‍മങ്ങള്‍ പൂര്‍ത്തിയാകും.

Related Posts

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ
  • July 4, 2026

ആലപ്പുഴയിലെ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. പൊതുമരാമത്ത് വകുപ്പിന്റെയും ജല അതോറിറ്റിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. മുൻപ് ഉണ്ടായ അപകടങ്ങൾക്ക് പിന്നാലെ പ്രഖ്യാപിച്ച സുരക്ഷ ഓഡിറ്റുകൾ എങ്ങുമെത്താതെ കിടക്കുകയാണ്. സുരക്ഷ മുന്നറിയിപ്പുകൾ പാലിക്കാതെയാണ്…

Continue reading
ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്
  • July 4, 2026

വിഴിഞ്ഞം പോർട്ട് വിഷയത്തിൽ വിവാദ പരാമർശവുമായി സിപിഐഎം നേതാവ് കെ കെ രാഗേഷ്. ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി കബനി നേരത്തെ നീക്കം നടത്തി. ദിവ്യ എസ് അയ്യരുടെ മാറ്റത്തിന് പിന്നിൽ അദാനി VD സതീശൻ ബന്ധം എന്ന് കെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ