നമ്മൾ ഉദ്ദേശിച്ച ആളല്ല ലൗലജൻ ; മോഹൻലാൽ, തരുൺ മൂർത്തി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

തുടരും എന്ന ബ്ലോക്കബ്സ്റ്റർ ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന L366 എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മോഹൻലാൽ പോലീസ് വേഷത്തിൽ നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തു.

മോഹൻലാൽ താടി വടിച്ച് മീശ പിരിച്ചുള്ള തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വളരെയധികം ആഘോഷിക്കപ്പെട്ടിരുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് എന്ന വാർത്തകൾ പുറത്തു വന്നത് മുതൽ മോഹൻലാൽ പോലീസ്സ് വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങൾ ai ഉപയോഗിച്ച് ആരാധകർ നിർമ്മിച്ച് പ്രചരിപ്പിച്ചു.

എന്നാൽ ഫസ്റ്റ് ലുക്കിൽ മോഹൻലാൽ യൂണിഫോമിലാണെങ്കിലും ആരാധകർ പ്രതീക്ഷിച്ചതിലും നിന്നും തീർത്തും വ്യത്യസ്തമായി ചിത്രം ഒരു കോമഡി ഫാമിലി എന്റർടൈനർ ആണെന്ന് സൂചിപ്പിക്കുന്നത് പോലെ വളരെ രസകരമായൊരു നിൽപ്പാണ് മോഹൻലാൽ പോസ്റ്ററിൽ. ടക്ക് ഇൻ ചെയ്യാതെ, ബൂട്ട് കയ്യിൽ പിടിച്ച് കാലിൽ റബർ ചെരുപ്പ് അണിഞ്ഞുകൊണ്ട് പിന്നോട്ട് ചാഞ്ഞു നിൽക്കുന്ന മോഹൻലാലിനെ ഈ രൂപത്തിൽ കാണുമെന്ന് കരുതിയില്ല എന്നാണ് ആരാധകർ പറയുന്നത്.

ഏതായാലും പോസ്റ്റർ ഇതിനകം മോഹൻലാൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പോസ്റ്ററിൽ നൽകിയിട്ടുള്ള മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ഇപ്പോൾ മറ്റൊരു ചർച്ചാവിഷയം. ‘സ്നേഹത്തിന്റെ പ്രതിരൂപമായ മനുഷ്യൻ – ടി എസ് ലൗലജനെ’ അവതരിപ്പിക്കുന്നു. മീര ജാസ്മിനാണ് ചിത്രത്തിൽ മോഹൻലാലിൻറെ നായികയാകുന്നത്.

Related Posts

ഓര്‍മകളില്‍ ‘ക്വീന്‍’; സില്‍ക്ക് സ്മിത വിടവാങ്ങിയിട്ട് 30 വര്‍ഷം
  • September 23, 2026

തെന്നിന്ത്യന്‍ ചലച്ചിത്ര താരം സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 30 വര്‍ഷം. എണ്‍പതുകളുടെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ വേഷമിട്ട നായികനടി സ്മിതയായിരുന്നു. അഭിനയശേഷി ഉണ്ടായിട്ടും മാദകനടിയായി ഒതുങ്ങേണ്ടി വന്നു സില്‍ക്ക് സ്മിതയ്ക്ക്. (silk smitha 30th death anniversary) വശ്യസുന്ദരമായ…

Continue reading
സിനിമയുടെ കാരണവര്‍ക്ക് ഇന്ന് 93ന്റെ ‘മധു’രം
  • September 23, 2026

മലയാള സിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് 93-ാം പിറന്നാള്‍. വിശേഷണങ്ങള്‍ക്ക് അതീതനായ അടിമുടി സിനിമാക്കാരനാണ് മധു. മലയാള സിനിമയുടെ ശൈശവ ദശയില്‍ തന്നെ ആ യാത്രയുടെ ഭാഗമായ മധു ഇന്ന് വിശ്രമ ജീവിതത്തിലാണ്. (actor madhu 93rd birthday) മലയാളിയുടെ ഹൃദയതന്ത്രികളില്‍…

Continue reading

You Missed

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: ഇറാന്റെ ഉപാധികൾ അമേരിക്ക തള്ളിയതായി സൂചന

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: ഇറാന്റെ ഉപാധികൾ അമേരിക്ക തള്ളിയതായി സൂചന

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI