കടക്കെണിയിലായ പിതാവ് നിവൃത്തിയില്ലാതെ ഫോണ്‍ വിറ്റു; കൊറിയന്‍ ഡ്രാമാസ് കാണാന്‍ പറ്റാത്തതിനാല്‍ മൂന്ന് കുട്ടികള്‍ ജീവനൊടുക്കി; സംഭവം യുപിയില്‍

ഉത്തര്‍പ്രദേശ് ഗാസിയാബാദ് മൂന്നു കുട്ടികള്‍ ജീവനെടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടികള്‍ക്ക് കൊറിയന്‍ സംസ്‌കാരത്തോട് അമിത താത്പര്യമുണ്ടായിരുന്നു എന്നാണ് കണ്ടെത്തല്‍. കുട്ടികള്‍ ഉപയോഗിച്ച ഫോണ്‍ പിതാവ് വിറ്റത്തോടെ കുട്ടികള്‍ അസ്വസ്ഥരായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടികള്‍ക്ക് കൊറിയന്‍ പേരില്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. (3 Ghaziabad girls die by suicide K-culture obsession angle emerges)

രാജ്യത്തെ ഞെട്ടിച്ച മൂന്നു കുരുന്നുകളുടെ ആത്മഹത്യയായിരുന്നു ഗാസിയാബാദിലേത്. സംഭവത്തിന് പിന്നാലെ രാജ്യം ഒന്നടങ്കം ആത്മഹത്യയുടെ പിന്നിലെ കാരണം തേടി. തുടക്കത്തില്‍ ഗെയിം കളിക്കുന്നതില്‍ നിന്ന് മാതാപിതാക്കള്‍ വിലക്കിയതില്‍ മനംതൊന്ത് ആയിരുന്നു ആത്മഹത്യ എന്നായിരുന്നു വിവരം.ഗെയിമിലെ ടാസ്‌കിന്റെ ഭാഗമായാണ് കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു പിന്നീട് പരന്ന വിവരം. ഒടുവില്‍ കുട്ടികളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തേക്ക് എത്തിയത്.

കടക്കെണിയിലായ പിതാവ് വൈദ്യുതി ബില്ല് അടയ്ക്കാനായി കുട്ടികള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ വിറ്റു.ഇതോടെ കൊറിയന്‍ ഡ്രാമാസ് കാണാന്‍ കഴിയാത്തതില്‍ കുട്ടികള്‍ അസ്വസ്ഥരായിരുന്നു.കൊറിയന്‍ സംസ്‌കാരത്തോട് വല്ലാത്തൊരു അഭിനിവേശം ആയിരുന്നു കുട്ടികള്‍ക്ക്. മരിയ, അലിസ, സിന്‍ഡി എന്നീ പേരുകളില്‍ മൂന്ന് കുട്ടികള്‍ക്കും കൊറിയന്‍ പേരില്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തി.

ഉടന്‍ വിവാഹം കഴിപ്പിക്കുമെന്ന പിതാവിന്റെ ഭീഷണിയില്‍ കുട്ടികള്‍ പറഞ്ഞത് ഇന്ത്യക്കാരെ താത്പര്യം ഇല്ലെന്ന വിചിത്ര മറുപടിയായിരുന്നു. സ്വന്തം കുടുംബത്തേക്കാള്‍ കൊറിയന്‍ സംസ്‌കാരത്തെ ഇഷ്ടപ്പെടുന്നുവെന്നും കുട്ടികള്‍ ആത്മഹത്യ കുറുപ്പില്‍ രേഖപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം.പെണ്‍കുട്ടികള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‌കൂളില്‍ പോയിരുന്നില്ല. കടബാധ്യത മൂലം കുട്ടികളെ വീണ്ടും സ്‌കൂളില്‍ അയയ്ക്കാന്‍ പിതാവ് ഒരിക്കലും മെനക്കെട്ടിരുന്നില്ല. ആത്മഹത്യ കുറുപ്പിന്റെ വിവരങ്ങള്‍ പുറത്തു വരുമ്പോഴും ഈ കാരണങ്ങളാണോ കുട്ടികള്‍ ജീവന്‍ഒടുക്കിയതിലേക്ക് വഴി വച്ചതെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

Related Posts

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു
  • August 15, 2026

റാഞ്ചി: ജാര്‍ഖണ്ഡ് വിദ്യാര്‍ഥി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ദേവേന്ദ്ര നാഥ് മഹ്‌തോയെ പൊലീസ് മര്‍ദിച്ചു എന്ന് പരാതി. റാഞ്ചിയിലെ ആശുപത്രിയില്‍ നിന്ന് പുറത്തുപോകുന്നത് പൊലീസ് തടഞ്ഞുവെന്ന് ആരോപണം. പൊലീസ് നടപടിയില്‍ നെഞ്ചിന് പരുക്കേറ്റതായും മഹ്‌തോ പറഞ്ഞു. പൊലീസ് നടപടിയില്‍ തനിക്ക് നെഞ്ചിന്…

Continue reading
കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു
  • August 15, 2026

ബെംഗളൂരു: കർണാടകയിലെ കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വേട്ടയ്ക്കെത്തിയവരെന്നാരോപിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിയുതിർത്തത്. വാദം തള്ളിയ നാട്ടുകാർ വനംവകുപ്പ് ഓഫീസ് അടിച്ചു തകർത്തു. മേഖലയിൽ കനത്ത സംഘർഷാവസ്ഥ തുടരുകയാണ്. ഇന്ന് പുലർച്ചെ ചാമ രാജ് നഗറിലെ കാവേരി വന്യജീവി…

Continue reading

You Missed

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്