ട്വന്റി 20 ലോകകപ്പ്: ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും, ചർച്ച വിജയം കണ്ടെന്ന് ഐസിസി

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ബഹിഷ്കരണ നാടകം അവസാനിച്ചു. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി നടത്തിയ ചർച്ച വിജയം കണ്ടെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ബംഗ്ലാദേശിൽ ലോകകപ്പിന് ഏർപ്പെടുത്തിയിരുന്ന പ്രദർശന വിലക്കും നീങ്ങും. ആരാധകർക്ക് ലോകകപ്പ് കാണുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്‌ ഉറപ്പ് നൽകി. ഇന്ത്യ- പാക് മത്സരം ഞായറാഴ്ച നടക്കും.

ട്വന്റി 20 ലോകകപ്പിന്റെ നല്ല നടത്തിപ്പിന് സഹകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി ഐസിസി. പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ ഉറപ്പ് നൽകി. അതേസമയം ലോകകപ്പിൽ ഇന്ത്യയിൽ കളിക്കല്ലെന്ന ബംഗ്ലാദേശിന്റെ നിലപാടിൽ അച്ചടക്ക നടപടി ഉണ്ടാവില്ലെന്ന് ഐസിസി അറിയിച്ചു. സാമ്പത്തിക ഉപരോധങ്ങളും ഏർപ്പെടുത്തില്ല. 2028നും 2031നും ഇടയിലുള്ള ഒരു ഐസിസി ടൂർണമെന്റിന്റെ വേദി ബംഗ്ലാദേശിന് അനുവദിക്കുകയും ചെയ്യും. ലാഹോറിൽ ചേർന്ന് യോഗത്തിന് പിന്നാലെയാണ് ഐസിസിയുടെ പ്രഖ്യാപനം.

ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ച് ആണ് പാകിസ്താൻ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിച്ചത്. അതേസമയം ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ നിന്നുള്ള ബഹിഷ്കരണത്തിൽ നിന്ന് പിന്മാറാൻ പാകിസ്താൻ മുന്നോട്ടുവെച്ച ഉപാധികൾ ഐസിസി തള്ളിയിരുന്നു. ന്ത്യ – പാക്കിസ്ഥാൻ – ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പര വേണമെന്നത് അടക്കമുള്ള ഉപാധികളാണ് തള്ളിയത്. ഇക്കാര്യത്തിൽ ഐസിസിക്ക് തീരുമാനം എടുക്കാനാകില്ലെന്നും രാജ്യങ്ങൾ തമ്മിലാണ് ഇക്കാര്യത്തിൽ ധാരണയിൽ എത്തേണ്ടതെന്നും ഐസിസി വ്യക്തമാക്കി.

Related Posts

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്
  • October 5, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലുമാണ് ഇന്ന് യെല്ലോ അലേർട്ട്…

Continue reading
മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി
  • October 5, 2026

തിരുവനന്തപുരം: മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ട് സർക്കാരിന് കൈമാറി എസ്ഐടി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ഡിജിപി ശുപാർശ ചെയ്തു. നിലവിലുള്ള SIT അന്വേഷണം ഉചിതമായി തുടരണമെന്നും ഡിജിപി റിപ്പോർട്ടിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാർ…

Continue reading

You Missed

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും