ചേര്‍ത്തല അമ്പിളി കൊലക്കേസ്; ഭര്‍ത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം

ആലപ്പുഴ ചേര്‍ത്തല അമ്പിളി കൊലക്കേസില്‍ ഭര്‍ത്താവിന് ഇരട്ട ജീവപര്യന്തവും,രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. ജലഗതാഗത വകുപ്പ് ജീവനക്കാരനായിരുന്ന പ്രതി രാജേഷ് കുമാറിനെയാണ് ശിക്ഷിച്ചത്. ആലപ്പുഴ ജില്ല അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. തിരുനെല്ലൂര്‍ സര്‍വീസ് സഹകരണബാങ്കിലെ കലക്ഷന്‍ ഏജന്റായിരുന്ന അമ്പിളിയെ 2024 മെയ് 18നാണ് രാജേഷ് കുത്തിക്കൊലപ്പെടുത്തിയത്. (Cherthala Ambili murder case; Husband gets double life sentence)

ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്ന അമ്പിളി കളക്ഷന്‍ പൂര്‍ത്തിയാക്കി തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി നഗരമധ്യത്തില്‍ വച്ച് തടഞ്ഞു നിര്‍ത്തി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആദ്യ കുത്ത് നെഞ്ചിലായിരുന്നു. അതില്‍ അമ്പിളി കൊല്ലപ്പെട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ 17 തവണ കുത്തിയാണ് അമ്പിളിയെ കൊലപ്പെടുത്തിയത്.

അമ്പിളിയും രാജേഷും തമ്മില്‍ പ്രണയ വിവാഹമായിരുന്നു. എന്നാല്‍ കുടുംബ ജീവിതത്തില്‍ പലവിധ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

ചേര്‍ത്തല ഇന്‍സ്പെക്ടര്‍ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്നുതന്നെ പ്രതിയെ പിടികൂടിയിരുന്നു. തെളിവെടുപ്പിനുശേഷം റിമാന്‍ഡ് ചെയ്യുകയായിരുന്നു.വിചാരണ കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രതി ഫയല്‍ചെയ്ത ജാമ്യഹര്‍ജികള്‍ തള്ളി. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് ഭാരതിയുടെ കോടതിയില്‍ നടന്ന വിചാരണയില്‍ പ്രോസിക്യൂഷന്‍ ദൃക്സാക്ഷികളെയും ശാസ്ത്രീയ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഹാജരാക്കി.

Related Posts

എടുക്കാം ടിക്കറ്റ്, നേടാം ഒരു കോടി: കാരുണ്യ പ്ലസ് ഫലം ഇന്ന്
  • May 21, 2026

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം ഇന്ന്. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക.…

Continue reading
‘സ്ത്രീ എന്ന വ്യാജേന സോഷ്യൽ മീഡിയയിൽ പ്രൊഫൈലുണ്ടാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്’; KSU മുൻ നേതാവ് അറസ്റ്റിൽ
  • May 21, 2026

സോഷ്യല്‍ മീഡിയയില്‍ സ്ത്രീ എന്ന വ്യാജേന പ്രൊഫൈലുണ്ടാക്കി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കെഎസ്‌യു മുൻ നേതാവ് അറസ്റ്റിൽ. ജിതിൻ ടി വർഗീസ് ആണ് അറസ്റ്റിലായത്. OLX , ഫേസ്ബുക്ക് മുഖേനയാണ് തട്ടിപ്പ് നടത്തിയത്. OlX വഴി ശേഖരിച്ച ആളുകളുടെ തിരിച്ചറിയൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

‘ക്വിന്റൽ ഇടി ലാൽ’ ; മോഹൻലാലിൻറെ കരിയറിലെ സംഘട്ടന വിശേഷങ്ങൾ

ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

ഇനി തമിഴ്‌നാടിന്റെ പ്രത്യേക പ്രതിനിധി? ചര്‍ച്ചകള്‍ നടക്കുന്നതായി സ്ഥിരീകരിച്ച് കെ വി തോമസ്

ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

ഇറാന്‍ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മില്‍ അഭിപ്രായവ്യത്യാസം? ആക്രമണം മാറ്റിവച്ചതില്‍ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

വരുന്നത് ലാലേട്ടന്റെ പിറന്നാള്‍ ദിനത്തിലല്ലേ, തീ ആയിരിക്കും; ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും

മുൻ DGP എ ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകും