ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കൾ; ഹർജി പിൻവലിക്കാൻ അനുമതി

വിജയ് ചിത്രം ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ നൽകിയ ഹർജി പിൻവലിയ്ക്കാനുള്ള അപേക്ഷ മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് പി ടി ആശയാണ് കേസ് പരിഗണിച്ചത്.

സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത സിബിഎഫ്സി നടപടിയ്ക്കെതിരെയാണ് കെവിഎൻ പ്രൊഡക്ഷൻസ് കേസ് നൽകിയത്. കേസ് വീണ്ടും സിംഗിൾ ബെഞ്ച് പരിഗണിയ്ക്കാനിരിക്കെയാണ് നിർമാതാക്കളുടെ നടപടി. ചിത്രം റിവൈസിങ് കമ്മിറ്റിയ്ക്ക് വിട്ടുകൊണ്ടുള്ള സിബിഎഫ്സി ചെയർപേഴ്സന്റെ നിർദേശവും നിർമാതാക്കൾ അംഗീകരിച്ചു.

ജനുവരി 9നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിരുന്നത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് റിലീസ് നീണ്ടുപോവുകയും നിർമാതാക്കൾ കോടതിയെ സമീപിക്കുകയുമായിരുന്നു. ഒരു മാസത്തിലേറെയായി കേസുമായി ബന്ധപ്പെട്ട് സിനിമ കോടതിയിലെത്തി. ഇതിനിടെ സുപ്രീംകോടതിയെയും നിർമാതാക്കൾ സമീപിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകാനില്ലെന്നാണ് ഇപ്പോൾ നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്.

റിവൈസിങ് കമ്മിറ്റി പരിശോധിച്ച ശേഷം വളരെ വേ​ഗത്തിൽ സർട്ടിഫിക്കറ്റ് ലഭിച്ച് ഈ മാസം തന്നെ ചിത്രം തിയേറ്ററിലെത്തിക്കാനാണ് നിർമാതാക്കളുടെ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ചിത്രം റിലീസ് ചെയ്യുകയെന്നതാണ് നീക്കത്തിന് പിന്നിൽ.

Related Posts

79ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് തിരിതെളിഞ്ഞു; രണ്ട് മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും
  • May 13, 2026

79ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളില്‍ ഒന്നായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ ആറ് ഇന്ത്യന്‍ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍, ചിദംബരം സംവിധാനം ചെയ്ത് ബാലന്‍: ദ ബോയ്…

Continue reading
‘വി ഡി സതീശനെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നു’; പിന്തുണച്ച് സംവിധായകൻ ഭദ്രൻ
  • May 7, 2026

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശൻ വരണം ഹൈക്കമാന്റിനോട് അഭ്യർഥനയുമായി സംവിധായകൻ ഭദ്രൻ. പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടരുതേ, അത് ഉണ്ടാക്കുന്ന ആഘാതം , ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവുമെന്നും ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. രമേശിന്റേയും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു

വിഡി സതീശന് ഐക്യദാർഢ്യം: വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്

വിഡി സതീശന് ഐക്യദാർഢ്യം: വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 5 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 5 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലേർട്ട്