സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഒറ്റ ദിവസം രണ്ട് തവണകളായി പതിനായിരത്തോളം രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഉച്ചക്ക് ശേഷം 3,200 രൂപ കൂടി കുറഞ്ഞ് ഒരു പവന്റെ വില 1,07, 920 രൂപയായി. ഇന്ന് ഒറ്റ ദിവസം കൊണ്ട് രണ്ട് തവണകളായി പതിനായിരത്തോളം രൂപയാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. ഇന്ന് രാവിലെ പവന് 6640 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ച കഴിഞ്ഞ് വീണ്ടും സ്വർണവില കുറഞ്ഞത്.

റെക്കോർഡുകൾ കുറിച്ച സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസമാണ് വൻഇടിവുണ്ടായത്. ശനിയാഴ്ച പവന് ഒറ്റയടിക്ക് 6320രൂപയാണ് കുറഞ്ഞത്. കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം ഇറക്കുമതി തീരുവ വർധന സംബന്ധിച്ച ആശങ്കകൾ ഒഴിഞ്ഞതിന്റെ കൂടി ഫലമായിട്ടാണ് സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ റെക്കോർഡ് ഉയർച്ചയിൽ നിന്നുള്ള സ്വർണത്തിന്റെ പതനമാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്.

ഇറാൻ- അമേരിക്ക സംഘർഷ സാധ്യത അയയുന്നതും ഇന്ന് സ്വർണത്തിലെ ഇടിവിന് കാരണമായി. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.

Related Posts

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി KR 770 ഫലം ഇന്ന്
  • October 2, 2026

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR 770 ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 10 ലക്ഷം…

Continue reading
വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി
  • October 1, 2026

ഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടറിന് 62 മുതല്‍ 71 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന്റെ വില 2810 രൂപയായി. (Commercial LPG Cylinder Prices Hiked From October 1) ഉത്തരേന്ത്യയില്‍…

Continue reading

You Missed

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്