യഥാർത്ഥ അതിജീവിതമാരെ അവഹേളിക്കുന്നു; രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ അതിജീവിതമാർ അല്ല പരാതിക്കാർ എന്ന് പറയണം; രാഹുൽ ഈശ്വർ

രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലെ പരാതിക്കാർ അതിജീവിതമാർ അല്ലെന്ന് രാഹുൽ ഈശ്വർ. കേസിൽ സെഷൻസ് കോടതിയും, ഹൈക്കോടതിയിലും പരസ്പര സമ്മതത്തോടെയുമാണ് എന്ന് തെളിഞ്ഞു. അങ്ങനെ വരുമ്പോൾ എങ്ങനെയാണ്‌ അതിജീവിതയാകുന്നത്.

അതിജീവിതകൾ അല്ലെന്ന പരാമർശത്തിലാണ് ജാമ്യം റദാക്കണം എന്ന് പറഞ്ഞു പൊലീസ് കോടതിയിൽ പോയിരിക്കുന്നത്. യഥാർത്ഥ അതിജീവിതമാരെ അവഹേളിക്കുന്ന രീതിയിൽ ആക്കരുത്. അതിജീവിതമാർ അല്ല പരാതിക്കാർ എന്ന് പറയണമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

ശബരിമല സ്വർണ്ണകൊള്ള പരസ്പരം പഴിചാരലിന് ഉപയോഗിക്കുന്ന രാഷ്ട്രീയ ആയുധമായി മാറി. ശബരിമല അയ്യപ്പനെ ഒരു രാഷ്ട്രീയ ഫുട്ബോൾ ആയി ഉപയോഗിക്കുന്നു. വാജി വാഹനം അടക്കമുള്ള വിഷയങ്ങളിൽ SIT ഹൈക്കോടതിയിലെ റിപ്പോർട്ട് അടക്കം മറച്ചു വെച്ചുവെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു. ‘വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’ എന്നാണ് രാഹുൽ ഈശ്വർ ഫേസ് ബുക്കിൽ കുറിച്ചത്. എത്ര കാലം കള്ള കേസിൽ അകത്തിട്ടാലും അവൻ തിരിച്ചു വരുമെന്നും സത്യം തെളിയിച്ചു തിരിച്ചടിക്കുമെന്നും രാഹുൽ ഈശ്വർ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം പരാതി നൽകിയ യുവതിയെ സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നേരത്തെ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ശക്തമായി അനുകൂലിക്കുന്നതിനിടെയാണ് പരാതിക്കാരിയെ അവഹേളിച്ചത്. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.

Related Posts

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി
  • October 3, 2026

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതിയില്‍ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കണ്ഠരര് രാജീവര് പ്രതിയായതിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പാക്കിയത്. തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതും കാരണമാണ്. അതേസമയം, മേല്‍ശാന്തിമാരുടെ…

Continue reading
സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍
  • October 3, 2026

തിരുവനന്തപുരം: കോര്‍പറേഷനിലെ സിപിഐഎം കൗണ്‍സിലര്‍ അജിനെതിരായ കൈക്കൂലി ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് പരാതിക്കാരന്‍ സഞ്ജു. 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചു വിറ്റുവെന്ന് സിപിഐഎം നേതാവ് അജിന്‍ പറയുന്ന വിഡിയോ ആണ് സഞ്ജു പുറത്തുവിട്ടത്. കോര്‍പറേഷന് അനുകൂലമായി…

Continue reading

You Missed

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്