പാലക്കാട് ഓങ്ങല്ലൂരിൽ ആക്രിക്കടക്ക് തീപിടിച്ചു; കട പൂർണ്ണമായും കത്തിനശിച്ചു
  • November 3, 2025

പാലക്കാട് ഓങ്ങല്ലൂർ കാരക്കാട് പാറപ്പുറത്ത് ആക്രിക്കടക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയിൽ. സംഭവസ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണക്കാൻ ശ്രമം നടത്തുന്നു പഴയ ഫ്രിഡ്ജിന്റെ പൊളിച്ചുവെച്ച…

Continue reading
കുടുംബ പ്രശ്‌നം; പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
  • October 29, 2025

പാലക്കാട് പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് പിടികൂടി. കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് വിവരം. ഇരുവരും തമ്മില്‍ ഇന്നലെ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അതിന് ശേഷം ഇന്ന് രാവിലെയാണ് വാസു ഭാര്യയെ…

Continue reading
ജിമ്മിൽ വർക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
  • October 25, 2025

ജിമ്മിൽ വർക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി പാണ്ടൻ പറമ്പ് കുന്നത്ത് വീട്ടിൽ രാമചന്ദ്രനാണ് മരിച്ചത്. 53 വയസായിരുന്നു. ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്ത് വീട്ടിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപതിയിൽ…

Continue reading
അട്ടപ്പാടിയിലെ കർഷകന്റെ ആത്മഹത്യ; വില്ലേജ് ഓഫീസർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡെപ്യൂട്ടി കളക്ടറുടെ റിപ്പോർട്ട്
  • October 22, 2025

അട്ടപ്പാടിയിൽ തണ്ടപ്പേര് ലഭിക്കാത്തതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അഗളി വില്ലേജ് ഓഫീസറുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്. അട്ടപ്പാടി ലാൻഡ് അക്വസിഷൻ ഡെപ്യൂട്ടി കളക്ടർ എസ്.ശ്രീജിത്ത് ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് പരാമർശം. ഇരട്ടകുളം സ്വദേശിയായ കൃഷ്ണസ്വാമിയാണ് സ്വന്തം…

Continue reading
സജിത കൊല കേസ്; പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് വിധിയ്ക്കും
  • October 18, 2025

പൊലീസിനെയും കേരള സമൂഹത്തെയും കുഴക്കിയ നെന്മാറ കൂട്ട കൊലപാതകത്തിലെ ആദ്യ കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് വിധിയ്ക്കും. ആദ്യ കൊലപാതകത്തിനുശേഷം ജയിലിൽ പോയ ചെന്താമര, വിചാരണ തുടങ്ങുന്നതിനു മുമ്പായി ജാമ്യത്തിലിറങ്ങിയാണ് ഇരട്ടക്കൊലപാതകം നടത്തിയത്. സംഭവത്തിന്റെ നാൾവഴികളിലൂടെ. കൊടും ക്രൂരനും ഒന്നിനെയും…

Continue reading
പാലക്കാട് ഒമ്പത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച് ആരോഗ്യമന്ത്രി
  • October 10, 2025

പാലക്കാട് ഒമ്പത് വയസുകാരിയുടെ വലത് കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച് ആരോഗ്യമന്ത്രി വീണാജോർജ്. ദിവസവും മന്ത്രി കുഞ്ഞിന്റെ കാര്യങ്ങൾ സൂപ്രണ്ടിനെ വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നും എന്നാൽ തനിക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും വിനോദിനിയുടെ അമ്മ പ്രസീത പറഞ്ഞു. ഞങ്ങളെ…

Continue reading
ആക്രമിക്കാൻ എത്തിയ നായയുടെ കാൽ വെട്ടിമുറിച്ചു; സംഭവം പാലക്കാട്
  • September 2, 2025

പാലക്കാട് മുണ്ടൂരിൽ ആക്രമിക്കാൻ എത്തിയ വളർത്തുനായയുടെ കാൽ വെട്ടി നാട്ടുകാർ. മലമ്പള പൂതനൂർ സ്വദേശി രാജേഷിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. മുണ്ടൂർ മലമ്പള്ളത്ത് സുജീഷ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയ്ക്കാണ് വെട്ടേറ്റത്. വയോധികയെയും,…

Continue reading
വനത്തില്‍ അതിക്രമിച്ചു കയറി; തത്തേങ്ങലം വനത്തിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസെടുത്ത് വനംവകുപ്പ്
  • August 29, 2025

പാലക്കാട്‌ മണ്ണാര്‍ക്കാട് തത്തേങ്ങലം വനത്തിലെ കല്ലംപാറയില്‍ കയറി കുടുങ്ങിയ യുവാക്കള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്. തച്ചനാട്ടുകര സ്വദേശികളായ ഷമീല്‍, ഇര്‍ഫാന്‍, മുര്‍ഷിദ് എന്നിവര്‍ക്കെതിരെയാണ് വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബുധനാഴ്ച രാത്രിയാണ് സംഘം വനത്തിൽ കുടുങ്ങിയത്. വനംവകുപ്പ്…

Continue reading
പാലക്കാട് പിതാവിൻ്റെ കൈയിൽ നിന്നും ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയതായി പരാതി
  • August 21, 2025

പാലക്കാട് ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയതായി പരാതി. പാലക്കാട് വിളത്തൂർ സ്വദേശി മുഹമ്മദ് ഹനീഫയുടെ 6 വയസുഉള്ള മകൻ ഇവാൻ സായിക്കിനെയാണ് തട്ടികൊണ്ട് പോയത്. വെളള, ചുവപ്പ് സ്വിഫ്റ്റ് കാറുകളിലാണ് കുട്ടിയെ തട്ടി കൊണ്ട് പോയത്. പിതാവിൻ്റെ കൈയിൽ നിന്നും കുട്ടിയെ ബലമായി…

Continue reading
കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
  • August 18, 2025

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിന് മുകളിലൂടെ ബസ് കയറുകയായിരുന്നു. നസ്രിയത്ത് മന്‍സിയ ആണ് മരിച്ചത്. എതിരെ വന്ന ബസ് ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. പിതാവിനൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്നു കുഞ്ഞ്.…

Continue reading