രാജസ്ഥാനിലെ രണ്ട് ഗ്രാമങ്ങളില്‍ അജ്ഞാതരോഗം; അഞ്ച് ദിവസത്തിനിടെ മരിച്ചത് അഞ്ച് കുട്ടികള്‍
രാജസ്ഥാനിലെ രണ്ട് ഗ്രാമങ്ങളില്‍ അജ്ഞാതരോഗം പടരുന്നു. അഞ്ച് ദിവസത്തിനിടെ അഞ്ച് കുട്ടികളാണ് മരിച്ചത്. അസുഖത്തിന്റെ കാരണം കണ്ടെത്താന്‍ ഗ്രാമത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ തുടരുകയാണ്. രാജസ്ഥാനിലെ ഘാട്ട, ലാല്‍പുര ഗ്രാമങ്ങളിലാണ് ഭീതി വിതച്ചുകൊണ്ട് അജ്ഞാതരോഗം പടരുന്നത്. ഈ രണ്ട് ഗ്രാമങ്ങളും സലുമ്പാര്‍ ജില്ലയിലാണ്.…








