യൂത്ത് അക്കാദമി നടത്തി വരുമാനത്തില്‍ ഒന്നാമതായി ബെന്‍ഫിക്ക; ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും പിന്നില്‍

കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഏറ്റവും ലാഭകരമായ യൂത്ത് അക്കാദമിയായി വളര്‍ന്ന് ബെന്‍ഫിക്ക. സ്വിസ് സ്‌പോര്‍ട്‌സ് ഗവേഷണ സ്ഥാപനമായ ഫുട്‌ബോള്‍ ഒബ്‌സര്‍വേറ്ററി (സിഐഇഎസ് അടുത്തിടെ നടത്തിയ റിസേര്‍ച്ചിലാണ് കഴിഞ്ഞ ദശകത്തില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന യൂത്ത് അക്കാദമിയായി ബെന്‍ഫിക്കയെ തെരഞ്ഞെടുത്തത്. റിപ്പോര്‍ട്ട് പ്രകാരം 589 ദശലക്ഷം യൂറോ (54,76,433 കോടി രൂപയില്‍ അധികം) ബെന്‍ഫിക്ക ഒന്നാം സ്ഥാനത്തും 454 ദശലക്ഷം യൂറോയുമായി (42,21,223 കോടി രൂപയില്‍ അധികം) അജാക്‌സ് രണ്ടാം സ്ഥാനത്തും 442 ദശലക്ഷം യൂറോയുമായി (41,09,649 രൂപയില്‍ അധികം) ചെല്‍സി മൂന്നാം സ്ഥാനത്തുമുണ്ട്. കഴിഞ്ഞ ദശകത്തിലെ ഏറ്റവും ലാഭകരമായ മറ്റു യുവജന പരിശീലന അക്കാദമികള്‍ ഇനി പറയുന്നവയാണ്.

പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത് ഒളിമ്പിക് ലിയോണൈസ് ആണ്. 423 മില്യണ്‍ യൂറോയാണ് ഈ ക്ലബ്ബിന്റെ യൂത്ത് അക്കാദമിയുണ്ടാക്കിയ വരുമാനം. സ്‌പോര്‍ട്ടിംഗ് പോര്‍ച്ചുഗല്‍ ആണ് അഞ്ചാം സ്ഥാനത്ത്. 417 മില്യണ്‍ യൂറോയാണ് സമ്പാദിച്ചത്. പ്രമുഖ ക്ലബ്ബ് ആണെങ്കിലും യൂത്ത് അക്കാദമിയുടെ കാര്യത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആറാം സ്ഥാനത്ത് ആണ് വരുന്നത്. 404 മില്യണ്‍ യൂറോയാണ് വരുമാനം. 395 മില്യണ്‍ യൂറോയുമായി റയല്‍ മാഡ്രിഡ് ആണ് ഏഴാം സ്ഥാനത്ത്. എട്ടാം സ്ഥാനം മൊണാക്കോ (378 മില്യണ്‍ യൂറോ). പാല്‍മിറാസ് 356 മില്യണ്‍ യൂറോയുമായി ഒമ്പതാം സ്ഥാനത്തും ബയര്‍ ലവര്‍കുസെന്‍ 339 ബില്യണ്‍ യൂറോയുമായി പത്താം സ്ഥാനത്തുമാണ്.

Related Posts

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു
  • September 23, 2026

ജപ്പാന്‍: രാജ്യത്തിന്റെ പ്രതീക്ഷകളുടെ ഭാരം ചുമന്നെത്തിയ മീരാബായ് ചനു നിരാശപ്പെടുത്തിയില്ല. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചനു. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ ഒരു മെഡലിനായുള്ള ഇന്ത്യയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. 1998 ബാങ്കോക്ക്…

Continue reading
ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്
  • September 16, 2026

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലിയോണൽ മെസ്സിയുടെ അവസാനമത്സരം ഒക്ടോബർ ആറിന്. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ടീം ബെനിനെതിരെയായിരിക്കും മെസ്സി അവസാനമായി നീലക്കുപ്പായമണിയുക. ഇതിഹാസ നായകന് വീരോചിത യാത്രയയപ്പ് നൽകാനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. കാൽപന്തുകളിയുടെ…

Continue reading

You Missed

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ