‘മതദ്രുവീകരണം ഉണ്ടാക്കാൻ ശ്രമം, LDF ഇൻ്റൺഷണലി ചെയ്യുന്നതാണ്; പേരാമ്പ്രയിൽ ഇറങ്ങിയത് മുതൽ വ്യക്തിഹത്യ നടത്തുന്നു’; ഫാത്തിമ തെഹ്ലിയ

തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്നും വർ​ഗീയ പ്രചാരണത്തിന് പിന്നിൽ എൽഡിഎഫ് ആണെന്നും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയ. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ് ലഭിച്ചിട്ടില്ല. മണ്ഡലത്തിൽ ഇറങ്ങിയത് മുതൽ വ്യക്തിഹത്യയും സൈബർ ബുള്ളിയിങ്ങും നേരിടുന്നു. LDF ഇൻ്റൺഷണലി ചെയ്യുന്നതാണ്.

പേരാമ്പ്രയിൽ വികസന മുരടിപ്പിനെ കുറിച്ച് സംസാരിക്കുന്നത് നിർത്തില്ല. അനൗൺസെമെൻ്റ് നിഷേധിച്ചിട്ട് കാര്യമില്ല. അത് അവരുടെ ഭാഗത്തുനിന്നുണ്ടായതാണ്. മതദ്രുവീകരണം ഉണ്ടാക്കാൻ ശ്രമം നടക്കുന്നു. ജനങ്ങൾ ഇത് ഓഡിറ്റ് ചെയ്യുമെന്നും അവർ മറുപടി നൽകി.

തൻ്റെ പരിപാടികൾ തീരുമാനിക്കുന്നത് കമ്മിറ്റിയാണ്. എനിക്ക് പാർട്ടിയും കമ്മിറ്റിയും നൽകുന്ന നിർദേശമനുസരിച്ചാണ് പോകുന്നത്. വെൽഫെയർപാർട്ടിയുമായി ബന്ധപ്പെട്ട് തുടർച്ചയായി വിവാദമുണ്ടാക്കാൻ ശ്രമം. തന്നെ ആ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നു. അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കരുത്.

വ്യക്തിപരമായി ഒരുക്ഷണവും ലഭിച്ചില്ല. പാർട്ടിക്കും കമ്മിറ്റിക്കുമാണ് ക്ഷണം ലഭിക്കുക. കേരളത്തിലുടനീളം വെൽഫെയർപാർട്ടിയുടെ പിന്തുണ ആർക്കെന്ന് തീരുമാനിക്കേണ്ടത് അവരാണെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.

Related Posts

തമിഴ്നാട്ടിലെ റേഷൻ മുണ്ട് പമ്പയിൽ ഇരുമുടിയായി; അഴിമതി ആരോപിച്ച് തീർത്ഥാടകർ
  • October 24, 2026

പത്തനംതിട്ട: തമിഴ്നാട് സർക്കാർ റേഷൻ കട വഴി നൽകുന്ന മുണ്ടുകൾ പമ്പയിൽ ഇരുമുടി. അഴിമതിയെന്ന് തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരുടെ ആരോപണം.പൊങ്കൽ സമ്മാനമായി സർക്കാർ നൽകിയ മുണ്ടുകൾ റേഷൻ കടകളിൽ നിന്ന് മറിച്ചു വിറ്റെന്നാണ് സംശയം. പമ്പയിലെ ഗണപതി കോവിലിന് സമീപമുള്ള ദേവസ്വം…

Continue reading
‘ശശിധരൻ കർത്തയിൽ നിന്നും ഇപി ജയരാജന്റെ ഭാര്യയും പണം വാങ്ങി’: ആരോപണവുമായി മരുമകൻ
  • October 24, 2026

കണ്ണൂർ: വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് ഇപി ജയരാജനെതിരെ ആരോപണവുമായി മരുമകൻ. എസ് എൻ ശശിധരൻ കർത്തയിൽ നിന്നും ഇപി ജയരാജന്റെ ഭാര്യയും പണം വാങ്ങിയെന്നാണ് ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വൈദേകം റിസോർട്ടിൽ ചിലവഴിച്ചത് ഈ പണമാണെന്ന് ആരോപണം. സംഭവം വിവാദമയതോടെ ശ്യാംജിത്…

Continue reading

You Missed

‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്

‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്

തമിഴ്നാട്ടിലെ റേഷൻ മുണ്ട് പമ്പയിൽ ഇരുമുടിയായി; അഴിമതി ആരോപിച്ച് തീർത്ഥാടകർ

തമിഴ്നാട്ടിലെ റേഷൻ മുണ്ട് പമ്പയിൽ ഇരുമുടിയായി; അഴിമതി ആരോപിച്ച് തീർത്ഥാടകർ

‘ശശിധരൻ കർത്തയിൽ നിന്നും ഇപി ജയരാജന്റെ ഭാര്യയും പണം വാങ്ങി’: ആരോപണവുമായി മരുമകൻ

‘ശശിധരൻ കർത്തയിൽ നിന്നും ഇപി ജയരാജന്റെ ഭാര്യയും പണം വാങ്ങി’: ആരോപണവുമായി മരുമകൻ

ഖത്തർ KMCC കവർച്ച കേസ്; ആരോപണം നേരിട്ട റസാഖ് റൊട്ടാനയെ പുറത്താക്കി ലീഗ്

ഖത്തർ KMCC കവർച്ച കേസ്; ആരോപണം നേരിട്ട റസാഖ് റൊട്ടാനയെ പുറത്താക്കി ലീഗ്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

PSC പരീക്ഷാ ക്രമക്കേട് കേസ്: അന്വേഷണം ഇഴഞ്ഞല്ലേ നീങ്ങുന്നത്? സർക്കാരിനോട് ഹൈക്കോടതി

PSC പരീക്ഷാ ക്രമക്കേട് കേസ്: അന്വേഷണം ഇഴഞ്ഞല്ലേ നീങ്ങുന്നത്? സർക്കാരിനോട് ഹൈക്കോടതി