‘അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല’; ഡിസിപി അശ്വതി ജിജി

യുവ നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ പ്രതിയായ സംവിധായകന്‍ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം. ഡിജിറ്റല്‍ തെളിവുകളുടെ വിവരങ്ങള്‍ ലഭിച്ച ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ നീക്കം. സെറ്റില്‍ ചിലര്‍ക്ക് അതിക്രമത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവത്തിനുശേഷം അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ഡിസിപി അശ്വതി ജിജി പറഞ്ഞു. എന്നാല്‍ യുവതി ഫോണ്‍ എടുത്തിട്ടില്ല. പരാതി നല്‍കാന്‍ വൈകിയതില്‍ അസ്വഭാവികത ഇല്ല. ബോബി കുര്യന്‍, ശാലിനി എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. കാരവനിന്റെ പുറത്തുള്ള സിസിടിവിയില്‍ ബാക്ക്അപ്പില്ല – അശ്വതി ജിജി വ്യക്തമാക്കി.

കാരവാനില്‍ രഞ്ജിത്ത് മാത്രമാണുണ്ടായിരുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. അതാണ് ഇതുവരെ തെളിവായിട്ടുള്ളത്. ചില ആളുകളെ ചോദ്യം ചെയ്തിട്ടുണ്ട്. അതിജീവിതയെ എക്‌സ്‌പോസ് ചെയ്യാനുള്ള അവസരം ആര്‍ക്കും കൊടുക്കില്ല. സെറ്റിലുള്ള ആളുകള്‍ക്ക് അതിക്രമത്തെ കുറിച്ച് അറിയാമായിരുന്നു – അദ്ദേഹം പറഞ്ഞു. പ്രശസ്തിക്ക് വേണ്ടി ചിലര്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രഞ്ജിത്ത് ഒളിവില്‍ പോകാന്‍ ശ്രമിച്ചതില്‍ അന്വേഷണം നടത്തും. കാറില്‍ ഒപ്പമുണ്ടായിരുന്നവരെ ചോദ്യം ചെയ്യും.

Related Posts

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്
  • August 18, 2026

മലപ്പുറം: സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ് ചെറുകാവ് പഞ്ചായത്ത് കമ്മിറ്റി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ പി കെ സി അബ്ദുറഹിമാനോട്‌ ആണ് വിശദീകരണം ചോദിച്ചത്. സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടിക്ക്…

Continue reading
മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു
  • August 18, 2026

കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് കൊച്ചി ഇ.ഡി സംഘം കോഴിക്കോട് വീണ്ടും വ്യാപക പരിശോധന നടത്തുന്നു. രാവിലെ തുടങ്ങിയ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു. സി.പി.ഐ. എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫ്ലാറ്റിലും തറവാട് വീട്ടിലും ഉൾപ്പെടെ എട്ട് കേന്ദ്രങ്ങളിലാണ്…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി