ഒന്നാം പിണറായി സർക്കാർ നിപയും പ്രളയവും അടക്കം നേരിട്ടത് രണ്ടാം ഭരണത്തിലേക്ക് നയിച്ചു, ഇത്തവണ അങ്ങനെയുണ്ടായില്ല’; ജഗദീഷ്

ഒന്നാം പിണറായി സർക്കാർ നിപയും പ്രളയവും അടക്കം നേരിട്ടത് രണ്ടാം ഭരണത്തിലേക്ക് നയിച്ചു, ഇത്തവണ അങ്ങനെയുണ്ടായില്ലെന്ന് നടൻ ജഗദീഷ്. നേമം മണ്ഡലത്തിലെ കാലടി സ്കൂളിലെ ബൂത്തിലെത്തിയാണ് നടന്‍ ജഗദീഷ് വോട്ട് ചെയ്തത്. ഒരു പ്രവചനവും നടത്താനില്ലെന്ന് ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഒരു പ്രവചനം നടത്താനില്ല. ഒന്നാം പിണറായി സർക്കാർ നിപയും പ്രളയവും അടക്കം നേരിട്ടത് രണ്ടാം ഭരണത്തിലേക്ക് നയിച്ചു. ഇത്തവണ അങ്ങനെയുണ്ടായില്ല. ചിലർക്ക് സർക്കാരിനോട് വിരുദ്ധ അഭിപ്രായം ഉണ്ടാകാം. മൂന്നാമത് വരുന്ന സ്ഥാനാർത്ഥി പലയിടത്തും വിജയം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ നല്ല ഭരണം ഉണ്ടാകട്ടെയെന്ന് എല്ലാ ജനങ്ങളെയും പോലെ ഞാനും ആഗ്രഹിക്കുന്നുവെന്നാണ് നടന്‍ കുഞ്ചാക്കോ ബോബൻ പ്രതികരിച്ചത്.

ഇത് നമ്മളുടെ അവകാശവും കടമയുമാണെന്ന് വോട്ട് ചെയ്തശേഷം ടൊവിനോ തോമസ് പ്രതികരിച്ചു. സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശനത്തിലും ടൊവിനോ മറുപടി നൽകി. കഴിവും പ്രാപ്തിയും ഉള്ളവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാർഹമാണ്.

രാഷ്ട്രീയത്തിൽ ക്ഷോഭിക്കുന്നത് പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാകും. താൻ രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ ഇല്ല.ഇറങ്ങിയേപ്പറ്റു എന്ന തരത്തിൽ മാറ്റങ്ങൾ വന്നാൽ ഇറങ്ങും. ഏതു മുന്നണി അധികാരത്തിൽ വന്നാലും കേരളത്തിനുവേണ്ടി നല്ലത് ചെയ്യാൻ കഴിയണമെന്നും ടൊവിനോ തോമസ് പറഞ്ഞു.

ഭരണ തുടർച്ചയുണ്ടാകുമെന്നും സമാധാനം ആഗ്രഹിക്കുന്നവർ എൽഡിഎഫിന് വോട്ട് ചെയ്യുമെന്നും എം മുകേഷ് പറഞ്ഞു. സമാധാനത്തോടെ ജീവിക്കണോ വേണ്ടേ എന്ന് തീരുമാനിച്ചാൽ മാത്രം മതി. പുതിയ ആൾക്കാർ വരണം. വിജയ സാധ്യത കണക്കിലെടുത്താണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. താൻ സിനിമയിൽ സജീവമായി കഴിഞ്ഞു.

രാഷ്ട്രീയം സേവനവും സിനിമ ഉപജീവനവുമാണ്.ആ സേവനം തുടരും. പൊതുപരിപാടികളിൽ സജീവമല്ലെന്ന ആക്ഷേപത്തിനും മുകേഷ് മറുപടി നൽകി. പരിപാടികളിലൊക്കെ പങ്കെടുക്കുന്നുണ്ട്. തിരക്കുണ്ട് എന്നത് സത്യമാണ്. പിന്നെ പൊതുപരിപാടികളിൽ പുതിയ ആൾക്കാരും വരട്ടെയെന്നും മുകേഷ് പറഞ്ഞു.

Related Posts

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം
  • June 30, 2026

കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ ഇന്നലെയാണ് യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ…

Continue reading
പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക
  • June 29, 2026

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതി; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതി; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം

പ്രിയങ്ക വയനാടിന്റെ കാർഷിക സംസ്കാരം ഉൾകൊള്ളുന്ന വ്യക്തി; വിദൂരതയിൽ നിന്നാണെങ്കിലും കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി ഇടപെട്ടുവെന്ന് ടി സിദ്ദിഖ്

പ്രിയങ്ക വയനാടിന്റെ കാർഷിക സംസ്കാരം ഉൾകൊള്ളുന്ന വ്യക്തി; വിദൂരതയിൽ നിന്നാണെങ്കിലും കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി ഇടപെട്ടുവെന്ന് ടി സിദ്ദിഖ്

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച

സമരത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് പോലും വലിയ ചുടുകാട്ടില്‍ സ്മാരകമില്ല; വി എസ് സ്മാരകം നിര്‍മിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

സമരത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് പോലും വലിയ ചുടുകാട്ടില്‍ സ്മാരകമില്ല; വി എസ് സ്മാരകം നിര്‍മിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

തിരു. മെഡിക്കല്‍ കോളജ് സാമ്പത്തിക ക്രമക്കേട്: 2019-21 കാലത്ത് മാത്രം നടന്നത് 46 ലക്ഷം രൂപയുടെ വെട്ടിപ്പ്; ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍

തിരു. മെഡിക്കല്‍ കോളജ് സാമ്പത്തിക ക്രമക്കേട്: 2019-21 കാലത്ത് മാത്രം നടന്നത് 46 ലക്ഷം രൂപയുടെ വെട്ടിപ്പ്; ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍

സിപാസ് സൊസൈറ്റിക്ക് കീഴിലെ സ്ഥാപനങ്ങള്‍ തിരിച്ചെടുക്കാന്‍ നോട്ടീസ് നല്‍കി എം ജി സര്‍വകലാശാല

സിപാസ് സൊസൈറ്റിക്ക് കീഴിലെ സ്ഥാപനങ്ങള്‍ തിരിച്ചെടുക്കാന്‍ നോട്ടീസ് നല്‍കി എം ജി സര്‍വകലാശാല