പുനർനിർമ്മാണത്തിന് വേണ്ടതെല്ലാം ഇറാന് നൽകും, വെടിനിര്‍ത്തലിൽ അമേരിക്ക നേടിയത് സമ്പൂർണ വിജയമെന്ന് ട്രംപ്

ഇറാനുമായുള്ള വെടിനിര്‍ത്തലിൽ അമേരിക്ക നേടിയത് സമ്പൂർണ വിജയമെന്ന് ഡൊണൾഡ് ട്രംപ്. കരാറിൽ നിന്നും ഇറാൻ പിന്മാറിയാൽ ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾ നശിപ്പിക്കുമോ എന്ന ചോദ്യത്തിന് ആവശ്യമെങ്കിൽ വേണ്ടി വന്നേക്കുമെന്ന് ട്രംപ് വ്യക്തമാക്കി. എ എഫ് പി വാർത്താ ഏജൻസിയോടാണ് ട്രംപിന്റെ പ്രതികരണം.

ലോക സമാധാനത്തെ സംബന്ധിച്ചിടത്തോളം മഹത്തായ ദിനമാണിത്. ഹോർമൂസിലൂടെയുള്ള ഗതാഗതം വർധിപ്പിക്കാൻ അമേരിക്ക സഹായിക്കും. ഇറാന് പുനർനിർമ്മാണപ്രക്രിയ ആരംഭിക്കാമെന്നും ട്രംപ് വ്യക്തമാക്കി.

പുനർനിർമ്മാണത്തിനു വേണ്ടതെല്ലാം ഇറാനു നൽകും. എല്ലാം ശരിയായി നടക്കുന്നുവെന്നുറപ്പാക്കാൻ കുറച്ചുകാലം കൂടി പശ്ചിമേഷ്യയിൽ അമേരിക്കൻ സാന്നിധ്യമുണ്ടാകും. വരാനിരിക്കുന്നത് പശ്ചിമേഷ്യയുടെ സുവർണകാലമെന്നും ട്രംപ് വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയാണ് ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ ട്രംപ് പ്രഖ്യാപിച്ചത്.

പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ട്രംപ് ‘ട്രൂത്ത് സോഷ്യല്‍’ വഴി അറിയിച്ചു. ‘ഇറാനെതിരെ നടത്താനിരുന്ന ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ പാക് നേതാക്കള്‍ അഭ്യര്‍ഥിച്ചു. ഹോര്‍മുസ് കടലിടുക്ക് ഉടന്‍തന്നെ തുറന്നുകൊടുക്കാന്‍ ഇറാന്‍ തയ്യാറാണെങ്കില്‍, രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ സമ്മതിക്കുന്നു. ഇതൊരു ഇരുപക്ഷ വെടിനിര്‍ത്തലായിരിക്കും’- ട്രംപ് പറഞ്ഞു.

Related Posts

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍
  • October 8, 2026

സ്‌റ്റോക്ക്‌ഹോം: 2026ലെ സാഹിത്യ നൊബേലിന് കനേഡിയന്‍ എഴുത്തുകാരിയും പരിഭാഷകയും കവയിത്രിയുമായ ആന്‍ കാഴ്‌സന്‍ അര്‍ഹയായി. സ്‌റ്റോക്ക്‌ഹോമിലെ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. 1.2 കോടി സ്വീഡിഷ് ക്രോണറാണ് പുരസ്‌കാരത്തുക. കവിത, പ്രബന്ധങ്ങള്‍, പരിഭാഷകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള തനത് എഴുത്തുരീതിയിലൂടെ ശ്രദ്ധേയയായ…

Continue reading
മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത
  • October 8, 2026

വയനാട്: മുട്ടില്‍ മരംകൊള്ള കേസിന്റെ പുനരന്വേഷണം അനിശ്ചിതത്വത്തില്‍. വിഷയത്തില്‍ വനംവകുപ്പും റവന്യൂ വകുപ്പും രണ്ട് തട്ടിലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഫയല്‍ നീക്കം നിലച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പുനരന്വേഷണം വേണമെന്ന നിലപാടിലാണ് വനംവകുപ്പുള്ളത്. എന്നാല്‍ റവന്യൂ വകുപ്പിന്റെ നീക്കങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപം ഉയരുന്നത്. (…

Continue reading

You Missed

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്