‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ ശിവകുമാർ

ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. മുഖ്യമന്ത്രിയുടെ ജില്ലയാണ് കണ്ണൂർ. വലിയ സംരംഭങ്ങളൊന്നും കണ്ണൂരിലില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും വികസനമെത്തിയിട്ടില്ല. പിണറായി സർക്കാരിന് തുടർ ഭരണം കിട്ടിയത് സെൻ്റിമെൻസ് കൊണ്ട്. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷം. യുവാക്കൾ രാജ്യം വിടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.. മുഖ്യമന്ത്രിയുടെ ജില്ലയാണ് കണ്ണൂർ. വലിയ സംരംഭങ്ങളൊന്നും കണ്ണൂരിലില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും വികസനമെത്തിയിട്ടില്ല. പിണറായി സർക്കാരിന് തുടർ ഭരണം കിട്ടിയത് സെൻ്റിമെൻസ് കൊണ്ട്. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷം. യുവാക്കൾ രാജ്യം വിടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള നയം കേരളത്തിലില്ല. നിക്ഷേപങ്ങൾ എത്തിക്കാനായില്ലെങ്കിൽ പിന്നെ എന്തിനാണ് ഭരണം. കർണാടകയിലേക്ക് നോക്കൂ. മോദിയുമായി മുഖ്യമന്ത്രിക്ക് ഊഷ്മള ബന്ധം. മറ്റ് സംസ്ഥാനങ്ങളിൽ സിബിഐയും , ED യും ഇടപെടുമ്പോൾ കേരളത്തിൽ മാത്രമില്ല.

ശബരിമല സ്വർണ്ണക്കൊള്ള, SIT രൂപീകരിച്ചെങ്കിലും കൊള്ളയടിക്കപ്പെട്ട സ്വർണം കണ്ടെത്താനായില്ല. എന്തുകൊണ്ട് സിബിഐ അന്വേഷിക്കുന്നില്ല?. എന്തുകൊണ്ട് കുറ്റപത്രം പൂർണമായി സമർപ്പിച്ചിട്ടില്ല. രാജ്യമെമ്പാടു നിന്നും ഭക്തർ ശബരിമലയിലേക്ക് എത്തുന്നു. ദൈവത്തിൻറെ സ്വർണമാണ് കൊള്ളയടിച്ചത്.

വലിയ അഴിമതിയാണ് ഉണ്ടായത്. പ്രധാനമന്ത്രി വായ തുറന്നിട്ടില്ല. ഏത് സർക്കാരാണ് ഇവിടം ഭരിക്കുന്നത്?. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും മറുപടി പറയണം. പ്രാദേശിക ബിജെപി നേതാക്കളോടല്ല. ഇതൊരു ദേശീയ വിഷയമാണെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി.

യുവാക്കൾക്ക് സംസ്ഥാനത്ത് തൊഴിൽ ചെയ്യുന്നതിനുള്ള സംരംഭങ്ങൾ എന്തുകൊണ്ട് ഒരുക്കി നൽകുന്നില്ല. എന്തുകൊണ്ട് നിക്ഷേപങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരുന്നില്ല. കേരളത്തിലേക്ക് നിക്ഷേപങ്ങൾ മുഖ്യമന്ത്രിയോ മന്ത്രിമാരോ ക്ഷണിച്ചിട്ടുണ്ടോ എന്ന് താൻ തിരക്കി. ഒന്നുമില്ലെന്നായിരുന്നു മറുപടി.

എല്ലാ അർത്ഥത്തിലും സർക്കാർ പരാജയപ്പെട്ടു. പത്തുവർഷത്തെ ഭരണം പരാജയം. വിലക്കയറ്റവും തൊഴിലില്ലായ്മയും ഏറ്റവും ഉയർന്ന നിലയിൽ. പ്രവാസികളിൽ ഭരണവിരുദ്ധ വികാരം. നാട്ടിലെത്തി യുഡിഎഫിന് വോട്ട് ചെയ്യാൻ ഇരിക്കുന്നു.

എന്നാൽ യുദ്ധത്തെ തുടർന്ന് അവരുടെ വരവ് പ്രതിസന്ധിയിലായിരിക്കുന്നു. പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള അവകാശം ഇല്ലെങ്കിൽ പിന്നെന്ത് ഇടപെടലാണ് സർക്കാർ നടത്തുന്നത്. കർണാടകയിൽ നൽകിയ അഞ്ച് ഗ്യാരണ്ടികളും ആദ്യ മന്ത്രിസഭയിൽ തന്നെ അംഗീകാരം നൽകി.

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരും. യുവാക്കൾക്ക് വലിയ പ്രാതിനിധ്യമാണ് കേരളത്തിൽ കോൺഗ്രസ് നൽകിയത്. കോൺഗ്രസിന്റെ ചരിത്രം രാജ്യത്തിൻറെ ചരിത്രം.
സുതാര്യതയുള്ള അഴിമതി രഹിത സർക്കാർ ആയിരിക്കും യുഡിഎഫിന്റേത്.

സംസ്ഥാനത്ത് വലിയ മാറ്റം കൊണ്ടുവരും. കേരളത്തിൽ CPMഉം ബിജെപിയുമായി ധാരണ. ഗാന്ധി കുടുംബത്തിനും കോൺഗ്രസിനും കേരളത്തോട് ഹൃദയബന്ധമെന്നും ഡി കെ ശിവകുമാർ കൂട്ടിച്ചേർത്തു.

Related Posts

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും
  • November 21, 2026

ഡൽഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്. ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും. നവംബർ 28 ശനിയാഴ്ചയാണ് പാസിങ് ഔട്ട് ചടങ്ങ് നടക്കുക. 400ലേറെ ഓഫിസർ ട്രെയിനികളാണ് കണ്ണൂർ ഏഴിമലയില്‍ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. ചടങ്ങിൽ രാഷ്ട്രപതി പരേഡിന്റെ…

Continue reading
സായ് ബാബയുടെ 101-ാം ജന്മദിനം, മുഖ്യമന്ത്രി പുട്ടപർത്തിക്ക്; കേരള മുഖ്യമന്ത്രി എത്തുന്നത് ഇതാദ്യം
  • November 21, 2026

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ തിങ്കളാഴ്ച പുട്ടപർത്തി സന്ദർശിക്കും. സായ് ബാബയുടെ 101ാം ജന്മദിനം പ്രമാണിച്ചാണ് സന്ദർശനം. കേരള മുഖ്യമന്ത്രി പുട്ടപർത്തിയിൽ എത്തുന്നത് ഇതാദ്യമാണ്. പുട്ടപർത്തിയിലെ പ്രശാന്തി നിലയത്തിൽ സത്യസായി ബാബയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികൾ നവംബർ 16…

Continue reading

You Missed

ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും റയല്‍ നേടും; കിരീടം സ്വന്തമാക്കുമെന്ന് മനസ് പറയുന്നു -കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ

ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും റയല്‍ നേടും; കിരീടം സ്വന്തമാക്കുമെന്ന് മനസ് പറയുന്നു -കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ

രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും

കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൂജ; സംഭവം വില്ലുപുരം സത്യമംഗലം പൊലീസ് സ്റ്റേഷനില്‍

കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൂജ; സംഭവം വില്ലുപുരം സത്യമംഗലം പൊലീസ് സ്റ്റേഷനില്‍

സായ് ബാബയുടെ 101-ാം ജന്മദിനം, മുഖ്യമന്ത്രി പുട്ടപർത്തിക്ക്; കേരള മുഖ്യമന്ത്രി എത്തുന്നത് ഇതാദ്യം

സായ് ബാബയുടെ 101-ാം ജന്മദിനം, മുഖ്യമന്ത്രി പുട്ടപർത്തിക്ക്; കേരള മുഖ്യമന്ത്രി എത്തുന്നത് ഇതാദ്യം

സ്പോട്ട് ബുക്കിംഗ് കേന്ദ്രം നിലയ്ക്കലിൽ തന്നെ ; പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ല, വ്യക്തത വരുത്തി ദേവസ്വം ബോർഡ്

സ്പോട്ട് ബുക്കിംഗ് കേന്ദ്രം നിലയ്ക്കലിൽ തന്നെ ; പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ല, വ്യക്തത വരുത്തി ദേവസ്വം ബോർഡ്