തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന്; സമര്‍പ്പിക്കപ്പെട്ടത് 4574 പത്രികകള്‍

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും.ഇന്നലെ വൈകിട്ട് മൂന്ന് മണി വരെയായിരുന്നു പത്രികാ സമര്‍പ്പണത്തിനുള്ള സമയം. 234 മണ്ഡലങ്ങളിലുമായി 4574 പത്രികകളാണ് സമര്‍പ്പിയ്ക്കപ്പെട്ടത്.ഒന്‍പതാണ് പത്രിക പിന്‍വലിയ്ക്കാനുള്ള അവസാന തീയതി.

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമി, മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ഡിഎംഡികെ അധ്യക്ഷ പ്രേമലത വിജയകാന്ത്, കേന്ദ്രമന്ത്രി എല്‍ മുരുകന്‍, മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍, ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ തുടങ്ങിയ പ്രമുഖര്‍ ഇന്നലെയാണ് പത്രിക സമര്‍പ്പിച്ചത്. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിയ്ക്കും.ഇന്നലെ കേന്ദ്രമന്ത്രി അമിത്ഷാ, തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എന്നിവര്‍ പുതുച്ചേരിയില്‍ പ്രചാരണം നടത്തി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇന്ന് സീര്‍കാഴിയിലും കടലൂരും പ്രചാരണം നടത്തും.

അതേസമയം അസം നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. എന്‍ഡിഎയുടെ പ്രചാരണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നയിക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രതിപക്ഷ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുക. അതേസമയം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യക്കെതിരായ ആരോപണത്തില്‍ വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരക്കെതിരെ ഹിമന്ത ബിശ്വ ശര്‍മ അപകീര്‍ത്തി കേസ് നല്‍കി. അതേസമയം ബംഗാളില്‍ കോണ്‍ഗ്രസ് ഇന്ന് പ്രകടനപത്രിക പുറത്തിറക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പത്രിക പുറത്തിറക്കുക. ഇത്തവണ സഖ്യമില്ലാതെ 294 സീറ്റിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുകയാണ്.

Related Posts

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ള: കുറ്റം സമ്മതിച്ച് പ്രതികൾ
  • July 9, 2026

അയോധ്യായ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ളയിൽ പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് പ്രതികൾ. അനുകൽപ് മിശ്ര, ലവ്‍കുശ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരാണ് കുറ്റം സമ്മതിച്ചത്. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായുടെ വിശ്വസ്തൻ ടിന്നു യാദവിന്റെ പിന്തുണ തങ്ങൾക്കുണ്ടായിരുന്നെന്നും പ്രതികളുടെ…

Continue reading
ട്രെയിനിൽ മണിയറയൊരുക്കി, ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ചു; ടിക്കറ്റ് എക്സാമിനറെ സസ്പെൻഡ് ചെയ്തു
  • July 9, 2026

ട്രെയിനിൽ ദമ്പതികൾക്ക് മണിയറയൊരുക്കിയ സംഭവത്തിൽ ടിക്കറ്റ് എക്സാമിനർക്കെതിരെ നടപടി. ടിക്കറ്റ് എക്സാമിനറെ സസ്പെൻഡ് ചെയ്തു. ട്രെയിൻ നമ്പർ 11002 നന്ദിഗ്രാം എക്സ്പ്രസിലെ ഫസ്റ്റ് എസി ക്യാബിനിൽ ആണ് സംഭവം.ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ച ട്രെയിനിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. സംഭവത്തിൽ ഗുരുതര വീഴ്ച…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കെ കരുണാകരൻ നാല് തവണ മുഖ്യമന്ത്രിയായി, എംപിയും എംഎൽഎയും ആയി; ഈ കാരണങ്ങളാൽ പേര് മെഡിക്കൽ കോളേജിന് പേര് ഉചിതമായിരിക്കും; കെ മുരളീധരൻ

കെ കരുണാകരൻ നാല് തവണ മുഖ്യമന്ത്രിയായി, എംപിയും എംഎൽഎയും ആയി; ഈ കാരണങ്ങളാൽ പേര് മെഡിക്കൽ കോളേജിന് പേര് ഉചിതമായിരിക്കും; കെ മുരളീധരൻ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണു; ട്രെയിൻ സമയത്തിലും സ്റ്റേഷനിലും മാറ്റം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണു; ട്രെയിൻ സമയത്തിലും സ്റ്റേഷനിലും മാറ്റം

‘അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നു’; പിണറായി വിജയൻ

‘അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നു’; പിണറായി വിജയൻ

കള്ളാടി മണ്ണിടിച്ചിൽ; മൂന്നാമത്തെ മൃതദേഹം കണ്ടെത്തി; മരണം ആറായി

കള്ളാടി മണ്ണിടിച്ചിൽ; മൂന്നാമത്തെ മൃതദേഹം കണ്ടെത്തി; മരണം ആറായി

‘ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്’; സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ജാമ്യം കിട്ടണമെന്നില്ല, ഇടക്കാല ഉത്തരവ് മാത്രം മതി: മേയർ വി വി രാജേഷ്

‘ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്’; സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ജാമ്യം കിട്ടണമെന്നില്ല, ഇടക്കാല ഉത്തരവ് മാത്രം മതി: മേയർ വി വി രാജേഷ്

PSC പരീക്ഷാ ക്രമക്കേട്: സമഗ്രമായി അന്വേഷണത്തിന് സർക്കാർ: ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി

PSC പരീക്ഷാ ക്രമക്കേട്: സമഗ്രമായി അന്വേഷണത്തിന് സർക്കാർ: ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി