‘സിപിഐഎമ്മും ബിജെപിയും തമ്മില്‍ രഹസ്യധാരണ’; ഡീല്‍ ആരോപണവുമായി പ്രിയങ്ക ഗാന്ധി

സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പേരാവൂരില്‍ പ്രിയങ്ക ഗാന്ധി. ഡീല്‍ ആരോപണം പ്രിയങ്കാ ഗാന്ധിയും ആവര്‍ത്തിച്ചു. എല്‍ഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് തിരഞ്ഞെടുപ്പടുക്കുമ്പോള്‍ നമുക്ക് കാണാന്‍ സാധിക്കും. ശബരിമലയില്‍ നടന്ന വലിയ സ്വര്‍ണക്കൊള്ളയെ കുറിച്ച് നമുക്കെല്ലാവര്‍ക്കുമറിയാം. പ്രധാനമന്ത്രി ഇതിനെ കുറിച്ച് മിണ്ടിയില്ല. അന്വേഷണം നല്ല രീതിയില്‍ നടക്കുന്നില്ല. പ്രധാനമന്ത്രിക്കെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെ ഇഡി, ഇന്‍കം ടാക്‌സ്, സിബിഐ എന്നിവയുടെയെല്ലാം കേസുകളുണ്. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെയില്ല – പ്രിയങ്ക ഗാന്ധി പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷക്കാലത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെ കുറിച്ച് ആലോചിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് മനസില്‍ വരുന്നതെന്ന് പ്രവര്‍ത്തകരോട് പ്രിയങ്ക ചോദിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ജീവിതത്തിന്റെ നിലവാരം മെച്ചപ്പെട്ടുവെന്ന് തോന്നുന്നുണ്ടോ എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. ഇല്ല എന്നായിരുന്നു ജനങ്ങളുടെ ആര്‍പ്പുവിളി. വിലക്കയറ്റം നേരത്തെയുള്ളതിനേക്കാള്‍ രൂക്ഷമായി മാറിയിരിക്കുകയല്ലേ എന്നും അവര്‍ ചോദിച്ചു. അതേ എന്ന് പ്രവര്‍ത്തകര്‍ മറുപടി നല്‍കി. ഇത്തരത്തില്‍ തൊഴിലില്ലായ്മയെ കുറിച്ചുള്‍പ്പടെ പ്രിയങ്ക പ്രവര്‍ത്തകരോട് ചോദ്യമുന്നയിച്ചു. എത്ര പേര്‍ക്ക് സംസ്ഥാന സര്‍ക്കാരിനെ മാറ്റണമെന്ന് ആഗ്രഹമുണ്ടെന്ന് പ്രിയങ്ക ചോദിച്ചപ്പോഴും വലിയ ആരവമാണ് സദസില്‍ നിന്ന് ഉയര്‍ന്നത്.

കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ട് ആരുടെ ജീവിതത്തിലും ഗുണകരമായ മാറ്റം ഉണ്ടായിട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി വയനാടിന്റെ എംപിയാണ്. നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എനിക്ക് അടുത്തറിയാം. നിങ്ങളോരോരുത്തരും മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി കഠിനപ്രയത്‌നം ചെയ്യുന്നവരാണ്. കേരളത്തില്‍ ഒട്ടേറെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുണ്ട്. കേരളത്തിലെ വിദ്യാസമ്പന്നരായ പല ചെറുപ്പക്കാര്‍ക്കും ജോലി ഇല്ല എന്ന് ഞാന്‍ മനസിലാക്കുന്നു. തൊഴിലുണ്ടെങ്കില്‍ തന്നെ അത് സംസ്ഥാനത്തിന് പുറത്താണ്. സംസ്ഥാനത്തിനകത്ത് തന്നെയുണ്ടായിരുന്ന തൊഴിലവസരങ്ങള്‍ കുറഞ്ഞു. വയനാടിന്റെ എംപി എന്ന നിലയില്‍ കേരളം രത്‌നം പോലെ അമൂല്യമെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. നിങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. സംസ്ഥാനത്തിന്റെ മത സൗഹാര്‍ദവും സാമൂഹ്യമായ ഇഴയടുപ്പവും മാതൃകയാണ്. വിവേകമുള്ള വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ തന്നെയാണ് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. ലോകത്തെവിടെ പോയാലും ഒരുമലയാളിയെ കാണാനിടയാകാറുണ്ട്. അതില്‍ അഭിമാനവും തോന്നിയിട്ടുണ്ട് – അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ പത്ത് വര്‍ഷം അഴിമതിയും അത്യാഗ്രഹവുമാണ് സംസ്ഥാനത്തെ ഭരിച്ചതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ഇവിടെ നിന്നാണെന്നിരിക്കിലും സംസ്ഥാനത്തെ ആരോഗ്യരംഗം തകര്‍ച്ചയിലാണെന്നും എംപി പറഞ്ഞു. തൊഴിലില്ലായ്മയില്‍ റെക്കോര്‍ഡിട്ടിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.

Related Posts

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്
  • October 5, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലുമാണ് ഇന്ന് യെല്ലോ അലേർട്ട്…

Continue reading
മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി
  • October 5, 2026

തിരുവനന്തപുരം: മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ട് സർക്കാരിന് കൈമാറി എസ്ഐടി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ഡിജിപി ശുപാർശ ചെയ്തു. നിലവിലുള്ള SIT അന്വേഷണം ഉചിതമായി തുടരണമെന്നും ഡിജിപി റിപ്പോർട്ടിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാർ…

Continue reading

You Missed

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും