അപൂർവസുന്ദരമായ ഒരു രാഗത്തിന്റെ പേരാണ് യേശുദാസ്; ഗാനഗന്ധർവന് ഇന്ന് 86-ാം പിറന്നാൾ
ഗന്ധർവ ഗായകൻ കെ.ജെ യേശുദാസിന് ഇന്ന് എൺപത്തിയാറാം പിറന്നാൾ.കഴിഞ്ഞ ആറര പതിറ്റാണ്ടിലേറെയായി മലയാളിയുടെ പുലരികളെയും സന്ധ്യകളെയും സംഗീതസാന്ദ്രമാക്കുന്നത് യേശുദാസിന്റെ ശബ്ദമാണ്. നിത്യവിസ്മയമായി നമ്മുടെ ജീവിതങ്ങളുമായി ഇഴ ചേർന്നിരിക്കുന്നു യേശുദാസിന്റെ ഗാനാലാപനം. 1961ൽ ‘കാൽപ്പാടുകൾ’ എന്ന സിനിമയ്ക്കായാണ് ഇരുപത്തൊന്നുകാരനായിരുന്ന യേശുദാസിന്റെ സ്വരം ആദ്യമായി…








