കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദം: ഡോ. ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു; ശസ്ത്രക്രിയ ദിവസം മാത്രം ആശുപത്രിയിലെത്തും

കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദത്തിന് പിന്നാലെ സര്‍ജറി വിഭാഗം മേധാവി ഡോക്ടര്‍ ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു. ശസ്ത്രക്രിയ ദിവസം മാത്രം മെഡിക്കല്‍ കോളജില്‍ എത്തും. സമ്മതപത്ര നോട്ടീസ് പരസ്യമായി ഒട്ടിച്ചത് താന്‍ അല്ലെന്ന് കാരണം കാണിക്കല്‍ നോട്ടീസിന് ഇന്നലെ ശിവപ്രസാദ് വിശദീകരണം നല്‍കിയിരുന്നു.

കോന്നി മെഡിക്കല്‍ കോളേജിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടി സര്‍ജറി വിഭാഗത്തില്‍ നോട്ടീസ് പതിച്ചതായിരുന്നു വിവാദങ്ങളുടെ തുടക്കം. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ഡോ. ശിവപ്രസാദ് കൈപ്പറ്റിയിരുന്നില്ല.തുടര്‍ന്ന് ഉന്നതതല നിര്‍ദ്ദേശപ്രകാരം ഇമെയില്‍ വഴി കാരണം കാണിക്കല്‍ നോട്ടീസിനു മറുപടിനല്‍കി. സമ്മതപത്രം പരസ്യമായി ഒട്ടിച്ചത് താന്‍ അല്ലെന്നും സംഭവത്തില്‍ തികച്ചും നിരപരാധിയാണെന്നുമായിരുന്നു വിശദീകരണം. തുടര്‍നടപടിക്കായി വിശദീകരണം സൂപ്രണ്ട് ഡിഎംഇക്ക് കൈമാറിയിട്ടുണ്ട്.

ഇതിനിടെയാണ് ഡോക്ടര്‍ ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചത്. സമ്മതപത്രത്തില്‍ ചൂണ്ടിക്കാട്ടിയ ആക്ഷേപങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഡോക്ടറുടെ നിലപാട്. ഡോക്ടറുടെ സ്വയം വിരമിക്കല്‍ അപേക്ഷയും ആരോഗ്യവകുപ്പിന്റെ പരിഗണനയിലാണ്.ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികള്‍ ആശുപത്രിയുടെ അപര്യാപ്തതകള്‍ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നുമായിരുന്നു സര്‍ജറി വിഭാഗത്തില്‍ പതിച്ച നോട്ടീസിന്റെ ഉള്ളടക്കം.

Related Posts

‘അധികാരത്തിലെത്തിയ നാൾ മുതൽ RSS അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു’; മുഖ്യമന്ത്രി വി ഡി സതീശനെതിരെ SDPI
  • June 13, 2026

മുഖ്യമന്ത്രി വിഡി സതീശനെതിരെ SDPI. ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു എന്നാണ് വിമർശനം. പുതിയ സർക്കാർ അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് താല്പര്യങ്ങൾ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും എസ്‌ഡിപിഐ വിമർശിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിച്ചുകൊണ്ട് ആർഎസ്എസ് വിധേയത്വം…

Continue reading
ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനംകഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കും’; രമേശ്‌ ചെന്നിത്തല ട്വന്റിഫോറിനോട്ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം
  • June 13, 2026

യൂട്യൂബർ തൊപ്പിക്കെതിരായ പരാതിയിൽ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ട്വന്റിഫോറിനോട്. സംഭവം അന്വേഷിച്ച് ഉടൻ നടപടിയെന്ന് രമേശ്‌ ചെന്നിത്തല അറിയിച്ചു. കഞ്ചാവ് അടക്കം സൂക്ഷിച്ചതിന്റെ ദൃശ്യങ്ങൾ സംഘം തന്നെ പ്രചരിപ്പിച്ചിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അന്വേഷണം ആരംഭിച്ചു. അശ്ലീലപ്രദർശനവും സ്ത്രീവിരുദ്ധതയും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

‘അധികാരത്തിലെത്തിയ നാൾ മുതൽ RSS അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു’; മുഖ്യമന്ത്രി വി ഡി സതീശനെതിരെ SDPI

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനംകഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കും’; രമേശ്‌ ചെന്നിത്തല ട്വന്റിഫോറിനോട്ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം

ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനംകഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കും’; രമേശ്‌ ചെന്നിത്തല ട്വന്റിഫോറിനോട്ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം

പൊതു അറിയിപ്പ് നൽകാതെ രണ്ടാമതും പരീക്ഷ നടത്തി; CUET – PG പരീക്ഷയെ ചൊല്ലിയും വിവാദം, ചോദ്യങ്ങളുമായി വിദ്യാർഥികൾ

പൊതു അറിയിപ്പ് നൽകാതെ രണ്ടാമതും പരീക്ഷ നടത്തി; CUET – PG പരീക്ഷയെ ചൊല്ലിയും വിവാദം, ചോദ്യങ്ങളുമായി വിദ്യാർഥികൾ

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്