‘ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ LDFന് പരസ്യ പിന്തുണ, സഭ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചു’; പെന്തക്കോസ്ത് സഭ

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പെന്തക്കോസ്ത് സഭ. ഞങ്ങളെ സഹായിച്ചവരെ തിരിച്ചും സഹായിക്കും എന്ന് പെന്തക്കോസ്ത് സഭ ഐക്യവേദി പ്രതിനിധി ബാബു പറയത്തുകാട്ടിൽ 24 നോട് പറഞ്ഞു.

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് പരസ്യ പിന്തുണ നൽകും. സഭ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചു. പെന്തക്കോസ്ത് സഭ വിഭാഗത്തെ ക്രൈസ്തവസഭ വിഭാഗമായി അംഗീകരിക്കാൻ കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ സർക്കാർ തീരുമാനമെടുത്തു. നന്ദി അറിയിച്ച് മുഖ്യമന്ത്രിയെ കണ്ടു. സർക്കാരിന് സഹായകരമാകുമോ ഇല്ലയോ എന്നുള്ളതല്ല,ഞങ്ങളെ സംബന്ധിച്ചിടത്തോളം സർക്കാരിനോട് നന്ദി കാണിക്കുക എന്നുള്ളതാണ് വിഷയം.

തങ്ങളെ സഹായിക്കുന്ന മുന്നണിയെ പിന്തുണയ്ക്കുക എന്ന നിലപാടാണ് സഭ സ്വീകരിച്ചിട്ടുള്ളതെന്നും സർക്കാർ എടുത്ത അനുകൂലമായ നിലപാടിലുള്ള നന്ദി ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ബാബു പറയത്തുകാട്ടിൽ വ്യക്തമാക്കി.

കേരളത്തിലുടനീളമായി 25 ലക്ഷത്തിലധികം വോട്ടുകൾ പെന്തക്കോസ്ത് വിഭാഗത്തിനുണ്ട്. പല മണ്ഡലങ്ങളിലും മുപ്പതിനായിരത്തിലധികം വോട്ടുകൾ നിർണ്ണായകമാണ്. സർക്കാരിന്റെ കരുതലിനുള്ള നന്ദി പ്രകടനമായിരിക്കും ഈ തിരഞ്ഞെടുപ്പിലെ തങ്ങളുടെ വോട്ടുകളെന്ന് സഭാ ഭാരവാഹികൾ കൂട്ടിചേർത്തു.

Related Posts

മുഖ്യമന്ത്രി ചര്‍ച്ച; സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്
  • May 8, 2026

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രത്തിലാണ് ഫോട്ടോ സഹിതമുള്ള വാര്‍ത്ത വന്നത് കെസിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ടി സിദിഖ് ,സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ കെ…

Continue reading
‘വിജയ് രാജ്യത്തിന് തന്നെ മാതൃക; 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു’; സി കെ ജാനു
  • May 8, 2026

വിജയ് രാജ്യത്തിന് തന്നെ മാതൃകയെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ ടിവികെ നിര്‍ത്തി വിജയിപ്പിച്ചു. കേരളത്തില്‍ സംവരണ മണ്ഡലങ്ങളില്‍ മാത്രമാണ് ആദിവാസി വിഭാഗങ്ങളെ പരിഗണിക്കുന്നതെന്നും നടന്‍ എന്നതിലുപരി വിജയ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മുഖ്യമന്ത്രി ചര്‍ച്ച; സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

മുഖ്യമന്ത്രി ചര്‍ച്ച; സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

‘ പടരുന്നത് എലികളുടെ കാഷ്ഠത്തിലൂടെ, ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും’; എന്താണ് ഹാന്റ വൈറസ്

‘ പടരുന്നത് എലികളുടെ കാഷ്ഠത്തിലൂടെ, ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും’; എന്താണ് ഹാന്റ വൈറസ്

‘വിജയ് രാജ്യത്തിന് തന്നെ മാതൃക; 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു’; സി കെ ജാനു

‘വിജയ് രാജ്യത്തിന് തന്നെ മാതൃക; 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു’; സി കെ ജാനു

അവയവദാനത്തിനായി വ്യാജരേഖ; പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്; നിയന്ത്രിച്ചത് കാസര്‍ഗോഡ് സ്വദേശി നജീബ്

അവയവദാനത്തിനായി വ്യാജരേഖ; പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്; നിയന്ത്രിച്ചത് കാസര്‍ഗോഡ് സ്വദേശി നജീബ്

ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 165 വിദ്യാർഥികൾ ആശുപത്രിയിൽ

ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 165 വിദ്യാർഥികൾ ആശുപത്രിയിൽ

മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു