നിര്‍ബന്ധിത ആര്‍ത്തവ അവധി: ‘സ്ത്രീകളെ ജോലിക്കെടുക്കാന്‍ കമ്പനികള്‍ മടിച്ചേക്കാം, അത് അവരുടെ കരിയറിനെ ബാധിക്കും’: സുപ്രീംകോടതി

നിര്‍ബന്ധിത ആര്‍ത്തവ അവധിയില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. നിര്‍ബന്ധിത ആര്‍ത്തവ അവധി സ്ത്രീകളുടെ തൊഴില്‍ മേഖലയിലെ പങ്കാളിത്തത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. നിയമം വന്നാല്‍ സ്ത്രീകളെ ജോലിക്ക് എടുക്കാന്‍ കമ്പനികള്‍ മടിച്ചേക്കുമെന്നും കോടതി പറഞ്ഞു. ( Supreme Court Turns Down Plea On Menstrual Leaves)

Remaining Time -11:18

ആര്‍ത്തവ അവധിയുടെ പേരില്‍ സ്ത്രീകളെ ജോലിക്കെടുക്കാന്‍ കമ്പനികള്‍ മടിച്ചാല്‍ അത് അവരുടെ കരിയറിനെ പിന്നോട്ടടിക്കുമെന്നാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും നിര്‍ബന്ധിത ആര്‍ത്തവാവധി വേണമെന്ന ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതി നീരിക്ഷണം. സ്ത്രീകള്‍ ദുര്‍ബലരാണെന്ന തെറ്റായ ധാരണ സൃഷ്ടിക്കാന്‍ ഇത്തരം ഹര്‍ജികള്‍ കാരണമായേക്കാമെന്ന് കോടതി പറഞ്ഞു. ആര്‍ത്തവ അവധി നയം രൂപപ്പെടുത്തുന്നതിന് ഹര്‍ജിക്കാരന്റെ പ്രാതിനിധ്യം പരിഗണിക്കണമെന്നും കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു.

ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്ന നിയമം വന്നാലുള്ള പ്രശ്‌നങ്ങള്‍ കോടതി വിശദമായി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഹര്‍ജി തീര്‍പ്പാക്കിയത്. ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നത് സ്ത്രീകളില്‍ ഭയം വര്‍ധിപ്പിക്കുകയേയുള്ളൂവെന്നും അവര്‍ പുരുഷന്മാരേക്കാള്‍ താഴ്ന്നവരെന്ന ഒരു ധാരണ സൃഷ്ടിക്കാന്‍ ഇത് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു.

Related Posts

‘വിഡ്ഢി സ്വയം ദൈവം എന്ന് വിശ്വസിക്കുന്നതുകൊണ്ട്, ഒരു പ്രതിച്ഛായ ഉണ്ടാക്കാൻ നോക്കുന്നു’; രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ഭരണ-പ്രതിപക്ഷ ബഹളം
  • July 29, 2026

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിഡ്ഢി പരാമർശത്തിൽ ലോക്സഭയിൽ ബഹളം. ഇഡിയറ്റുകൾ ഞങ്ങളെ കേൾക്കാൻ തയ്യാറാകുന്നില്ലെന്ന് വിദ്യാർഥികൾ പരാതി പറഞ്ഞതായി രാഹുൽ ഗാന്ധി പറഞ്ഞു. അവർ വിചാരിക്കുന്നത് താൻ ദൈവം ആണ് എന്നാണെന്ന് രാഹുൽ പറഞ്ഞു. എല്ലാം അറിയാമെന്ന് ഭവിക്കുന്ന ചില…

Continue reading
‘ബിജെപിക്കാർ പോലും ഗൗരവമായി കാണുന്നില്ല, ജെൻ-സി ജനാധിപത്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു’; കങ്കണയ്ക്ക് മറുപടി നൽകി സിജെപി നേതാവ്
  • July 29, 2026

കങ്കണയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി സിജെപി മുഖ്യ വക്താവ് സൗരവ് ദാസ്. സ്വന്തം പാർട്ടിയിലുള്ളവർ പോലും കങ്കണ റണൗട്ടിനെ കാര്യമായി എടുക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല, പിന്നെ എന്തിനാണ് നമ്മൾ അവരെ കാര്യമായി എടുക്കുന്നത്?ജെൻ സി ആകട്ടെ, ജെൻ ആൽഫ ആകട്ടെ, ഒരു പുതിയ…

Continue reading

You Missed

പരീക്ഷാ ക്രമക്കേട്: ‘ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്തു’; അർഹതപ്പെട്ടവർക്ക് റാങ്ക് നഷ്ടമായെന്ന് FIR

പരീക്ഷാ ക്രമക്കേട്: ‘ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്തു’; അർഹതപ്പെട്ടവർക്ക് റാങ്ക് നഷ്ടമായെന്ന് FIR

‘ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം’; മാനസിക ആരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം

‘ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം’; മാനസിക ആരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം

മരിച്ച് രണ്ടുവർഷത്തിന് ശേഷം മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്; കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

മരിച്ച് രണ്ടുവർഷത്തിന് ശേഷം മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്; കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

‘പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ല; വിദ്യാർത്ഥികളുടെ ശബ്ദം ഇല്ലാതാക്കാനാകില്ല’; രാഹുൽ ഗാന്ധി

‘പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ല; വിദ്യാർത്ഥികളുടെ ശബ്ദം ഇല്ലാതാക്കാനാകില്ല’; രാഹുൽ ഗാന്ധി

‘ഞാന്‍ എവിടെയും ഒളിവില്‍ പോയിരുന്നില്ല; ചോദ്യങ്ങള്‍ ചോദിച്ചവരെ അടിച്ചമര്‍ത്താനും ഭയപ്പെടുത്താനും ശ്രമിക്കുന്നു’; ഐഷി ഘോഷ്