ജിഎസ്ടി വകുപ്പില്‍ പ്രമോഷന്‍ അനിശ്ചിതമായി നീളുന്നു; ഒഴിഞ്ഞുകിടക്കുന്നത് 21 ഡെപ്യൂട്ടി കമ്മീഷണറുമാരുടെ തസ്തികകള്‍

ജിഎസ്ടി വകുപ്പില്‍ പ്രമോഷന്‍ അനിശ്ചിതമായി നീളുന്നു. 21 ഡെപ്യൂട്ടി കമ്മീഷണറുമാരുടെ തസ്തികയാണ് ഒഴിഞ്ഞ് കിടക്കുന്നത്. പ്രമോഷന്‍ നല്‍കിയാല്‍ മാത്രമേ പിഎസ് സി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കുകയുള്ളൂ. കോടതി ഇടപെട്ടിട്ടും നിയമനം നടത്തുനില്ലെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് ട്വന്റിഫോറിനോട് പറഞ്ഞു. 

സീനിയോറിറ്റി തര്‍ക്കം ജി.എസ്.ടി. വകുപ്പില്‍ ജോലികിട്ടാനുള്ളവരെയും കുരുക്കിലാക്കുന്നു. സീനിയോറിറ്റി തര്‍ക്കം കോടതി കയറിയതോടെയാണ് പ്രമോഷനും നിയമനവും മുടങ്ങിയത്. സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ തസ്തികയിലേക്കുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമനമാണ് വഴിമുട്ടിയത്.
സീനിയോറിറ്റി ലിസ്റ്റിലുള്ള തര്‍ക്കംകാരണം നിലവില്‍ എസ്.ടി.ഒ.മാരായവരുടെ സ്ഥാനക്കയറ്റവും അനന്തമായി നീളുകയാണ്. പ്രമോഷന്‍ നടക്കാതെ റാങ്ക് ലിസ്റ്റില്‍നിന്നുള്ള ഒരാള്‍ക്കുപോലും നിയമനം ലഭിക്കുന്നില്ല.

ജി.എസ്.ടി. വകുപ്പില്‍ എസ്.ടി.ഒ. തസ്തികയിലേക്ക് 80 ശതമാനംപേരെ പ്രമോഷന്‍ വഴിയും 20 ശതമാനംപേരെ പി.എസ്.സി. വഴിയുമാണ് നിയമിക്കുന്നത്. പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലില്ലാത്തപ്പോള്‍, അസിസ്റ്റന്റ് ടാക്സ് ഓഫീസര്‍മാരെ പ്രമോഷന്‍ നല്‍കി എസ്.ടി.ഒ. ഒഴിവ് നികത്താറുണ്ട്.2013-2017 കാലയളവില്‍ ഇത്തരത്തില്‍ ഒഴിവുനികത്തിയിരുന്നു.നിലവില്‍ സംസ്ഥാനത്ത് ഒഴിഞ്ഞ് കിടക്കുന്നത് 21 ഡെപ്യൂട്ടി കമ്മീഷണറുമാരുടെ തസ്തികയാണ് മെയില്‍ കൂടുതല്‍ ജീവനക്കാര്‍ വിരമിക്കുന്നതോടെ ഇത് 57 ആയി ഉയരും. സീനിയോറിറ്റി തര്‍ക്കമാണ് പ്രമോഷന്‍ നീളാന്‍ കാരണം തര്‍ക്കം പരിഹരിച്ച് ,നിയമനം നടത്തണമെന്നാവശ്യപ്പെട്ടുള്ള കോടതി ഉത്തരവ് നിലവിലുണ്ടായിട്ടും പ്രമോഷന്‍ അനന്തമായി നീളുകയാണ്.

Related Posts

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ
  • September 14, 2026

തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇഡി കേസ് രാഷ്ട്രീയ പ്രേരിതമെന്ന ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ. കോൺഗ്രസിന് ഇഡി യോട് എപ്പോഴും ഒരേ സമീപനമാണെന്നും കെ മുരളീധരൻ പറഞ്ഞു. ഇഡി നീക്കത്തിൽ വ്യത്യസ്ത നിലപാടുകളുമായി മുൻ…

Continue reading
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത
  • September 14, 2026

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബിയുടെ സന്ദേശം. ആറുമണി മുതല്‍ രാത്രി 12:45 വരെയുള്ള സമയങ്ങളില്‍ വൈദ്യുതി മുടങ്ങാനാണ് സാധ്യത. വൈകിട്ട് ഏഴരക്കും എട്ടുമണിക്കും ഇടയില്‍ വൈദ്യുതി മുടങ്ങിയേക്കാം എന്ന് സന്ദേശം എത്തി. രാത്രി 10:55 നും 11: 20…

Continue reading

You Missed

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത

സർക്കാർ ചടങ്ങിൽ വന്ദേ മാതരം പൂർണരൂപത്തിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദി: അമിത് ഷാ

സർക്കാർ ചടങ്ങിൽ വന്ദേ മാതരം പൂർണരൂപത്തിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദി: അമിത് ഷാ

ഭാഗ്യതാരമുദിച്ചോ? അറിയാം ഭാഗ്യതാര BT 71 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ഭാഗ്യതാരമുദിച്ചോ? അറിയാം ഭാഗ്യതാര BT 71 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

പരീക്ഷാ തട്ടിപ്പ്; അന്വേഷണവുമായി സഹകരിക്കാം, ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്ന് PSC അംഗങ്ങൾ

പരീക്ഷാ തട്ടിപ്പ്; അന്വേഷണവുമായി സഹകരിക്കാം, ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്ന് PSC അംഗങ്ങൾ