ഹൃദയവാഹിനിയായ് ഒഴുകിയെത്തിയ കവിതകള്‍, ജീവിതദര്‍ശനങ്ങള്‍; ശ്രീകുമാരന്‍ തമ്പിക്ക് ഇന്ന് 86-ാം പിറന്നാള്‍

മലയാളിയുടെ സൗഭാഗ്യമായ ശ്രീകുമാരന്‍ തമ്പിയുടെ 86-ാം പിറന്നാള്‍ ദിനമാണ് ഇന്ന്. സിനിമയുടെ സമസ്ത മേഖലകളിലും കൈയൊപ്പ് പതിപ്പിച്ച പ്രതിഭാശാലിയായ കലാകാരന്‍ എഴുത്തിന്റെ നാനാമേഖലകളിലും ഇപ്പോഴും സജീവമാണ്. 

മലയാളത്തിന്റെ ഹൃദയസരസ്സിലെ സുന്ദര പുഷ്പമാണ് ശ്രീകുമാരന്‍ തമ്പി. സകലകലാവല്ലഭന്‍ എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോഗ്യന്‍. പ്രണയത്തിന്റെയും വിരഹത്തിന്റെയും വാത്സല്യത്തിന്റെയും വശ്യതയില്‍ ചാലിച്ച ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍. വിരഹത്തിന്റെ വേദന നീറിപ്പുകഞ്ഞു. സ്വന്തം നിഴലിനെപ്പോലും സ്നേഹിച്ചു വഞ്ചിക്കുന്ന ദയാരാഹിത്യവും ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത നെറികേടും മലയാളി അനുഭവിച്ചറിഞ്ഞു. ബന്ധുവാര്, ശത്രുവാര്, ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ തുടങ്ങിയ ഗാനങ്ങളുടെ വരികള്‍ പൊള്ളയായ മനുഷ്യബന്ധങ്ങള്‍ക്ക് നേര്‍ക്ക് പിടിച്ച കണ്ണാടിയായി.

പി ഭാസ്‌കരനും വയലാറും സര്‍ഗ്ഗസമ്പന്നമാക്കിയ കാലത്താണ് ശ്രീകുമാരന്‍ തമ്പി പിച്ച വെയ്ക്കുന്നത്. ആ പ്രതിഭകളുടെ വഴിയേ ശ്രീകുമാരന്‍ തമ്പി സഞ്ചരിച്ചതേയില്ല. പാട്ടെഴുത്തിന്റെ പുതുവഴികള്‍ തേടി. ഇരുപതാം വയസ്സില്‍ വയലാര്‍ രാമവര്‍മ്മയുടെ അവതാരികയുമായി ആദ്യ കവിതാ സമാഹാരം, ഇരുപത്തിയൊന്നാം വയസ്സില്‍ എം ടിയുടെ കുറിപ്പുമായി ആദ്യ കഥാസമാഹാരം, ഇരുപത്തിയാറാം വയസ്സില്‍ കാട്ടുമല്ലികയ്ക്കായി പത്തു ഗാനങ്ങള്‍ രചിച്ച് സിനിമയിലേക്ക് കടന്നു. സുഖത്തിലും ദുഖത്തിലും നമ്മള്‍ ശ്രീകുമാരന്‍തമ്പിയുടെ വരികളെ കൂട്ടുപിടിച്ചു. ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചു നിന്നപ്പോള്‍, പ്രിയപ്പെട്ടവര്‍ അകന്നുപോയപ്പോള്‍ ഇടറിവീണപ്പോള്‍ ആ വരികള്‍ നമുക്ക് കൂട്ടായി. ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ പുഞ്ചിരിച്ചു, ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍, ഹൃദയസരസിലെ തുടങ്ങിയ വരികള്‍ മലയാളികള്‍ ഉള്ളിടത്തോളം കാലം നിലനില്‍ക്കും.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി