ചരിത്രത്തിലേക്ക് നടന്നുകയറി ഓട്ടം ഡ്യുറാള്‍ഡ്; സിനിമാറ്റോഗ്രഫിക്ക് ഓസ്‌കര്‍ നേടുന്ന ആദ്യ വനിത


98-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ പുതുചരിത്രമെഴുതി ഓട്ടം ഡുറാള്‍ഡ് അര്‍കാപോ. സിനിമാറ്റോഗ്രഫിക്ക് ഓസ്‌കാര്‍ ലഭിക്കുന്ന ആദ്യ വനിതയെന്ന തിളക്കമാര്‍ന്ന നേട്ടവും വഹിച്ച് കൊണ്ടാണ് അവര്‍ ചരിത്രത്തിലേക്ക് നടന്നുകയറിയിരിക്കുന്നത്. സിന്നേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഓട്ടത്തിന്റെ സുവര്‍ണനേട്ടം.

ബ്ലാക്ക് പാന്തര്‍: വഖാണ്ട ഫോറെവര്‍ എന്ന ചിത്രത്തിലൂടെയാണ് ഓട്ടം ലോകശ്രദ്ധ നേടുന്നത്. മാര്‍വല്‍ സ്റ്റുഡിയോ നിര്‍മ്മിച്ച് വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോ മോഷന്‍ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രത്തിലൂടെ ഓട്ടത്തിന് അന്ന് ഓസ്‌കാര്‍ നോമിനേഷനും നേടാനായി. സിനിമാറ്റോഗ്രഫിയ്ക്കുള്ള ഓസ്‌കാറിനായി നോമിനേറ്റ് ചെയ്യപ്പെടുന്ന നാലാമത്തെ വനിതയായി അന്ന് ഓട്ടം മാറി. ഓസ്‌കാറിലേക്ക് ഈ അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെടുന്ന വെള്ളക്കാരിയല്ലാത്ത ആദ്യ വനിതയെന്ന ഖ്യാതിയും അന്ന് ഓട്ടത്തിന് നേടാനായി. സ്വന്തം റെക്കോര്‍ഡുകള്‍ തന്നെ തിരുത്തിയാണ് 98-ാമത് അക്കാദമി അവാര്‍ഡ്‌സിലെ ഓട്ടത്തിന്റെ ഈ മുന്നേറ്റം. ആഫ്രിക്കന്‍ അമേരിക്കനായ ഇവരുടെ ജനനം 1979ല്‍ കാലിഫോര്‍ണിയയിലാണ്.

അതേസമയം സിന്നേഴ്‌സും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും ഓസ്‌കാറില്‍ തിളങ്ങുന്ന കാഴ്ചയാണ് ഇന്ന് ദൃശ്യമായത്. മികച്ച ചിത്രത്തിനും സംവിധാനത്തിനും ഉള്‍പ്പെടെ ആറ് പുരസ്‌കാരങ്ങളാണ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ സ്വന്തമാക്കിയത്. മൈക്കിള്‍ ബി ജോര്‍ദന്‍ ആണ് മികച്ച നടന്‍. സിന്നേഴ്‌സിലൂടെയാണ് പുരസ്‌കാര നേട്ടം. ഹാംനെറ്റ് എന്ന ചിത്രത്തിലൂടെ ജസ്സി ബക്‌ലി മികച്ച നടിയായി. സിന്നേഴ്‌സിനാണ് മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം.

വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിലൂടെ ഷോണ്‍ പെന്‍ മികച്ച സഹനടനായി. വെപ്പണ്‍സ് എന്ന ചിത്രത്തിലൂടെ എമി മാഡിഗന്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സിന്നേഴ്സിലൂടെ റയാന്‍ കൂഗ്ലര്‍ നേടിയപ്പോള്‍ മികച്ച അവലംബിത തിരക്കഥയ്ക്ക് പുരസ്‌കാരം നേടിയിരിക്കുന്നത് വണ്‍ ബാറ്റില്‍ അനദറിലൂടെ പോള്‍ തോമസ് ആന്‍ഡേഴ്സണാണ്. പുതുതായി ഉള്‍പ്പെടുത്തിയ കാസ്റ്റിങ് ഡയറക്ഷനുള്ള പുരസ്‌കാരം കസാന്‍ഡ്ര കുലുക്കുണ്ടിസ് സ്വന്തമാക്കി.

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം രണ്ട് ചിത്രങ്ങള്‍ക്ക്. ‘ദ് സിങ്ങേഴ്‌സ്’, ‘ടു പീപ്പിള്‍ എക്‌സ്‌ചേഞ്ചിങ് സലൈവ’ എന്നീ ചിത്രങ്ങള്‍ പുരസ്‌കാരം പങ്കിട്ടു. മൈക്ക് ഹില്‍, ജോര്‍ദന്‍, സാമുവല്‍, ക്ലിയോണ ഫ്യുറെ എന്നിവര്‍ക്ക് മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്ങിനുള്ള പുരസ്‌കാരം ലഭിച്ചു. ‘ഫ്രാങ്കെന്‍സ്‌റ്റൈന്‍’ എന്ന ചിത്രമാണ് ഓസ്‌കാര്‍ നേടികൊടുത്തത്. മികച്ച കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്‌കാരവും ഈ ചിത്രം നേടി. കേറ്റ് ഹോളെയാണ് ഈ വിഭാഗത്തില്‍ പുരസ്‌കാരം നേടിയത്.

Related Posts

താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി
  • July 2, 2026

അമ്മ സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിസമർപ്പിക്കാതെ ശ്വേതാ മേനോൻ അടക്കമുള്ള ഭരണസമിതി അംഗങ്ങൾ. ശ്വേത അടക്കമുള്ളവരുടെ രാജി ഔദ്യോഗികമായി ലഭിച്ചിട്ടില്ല. രാജി പ്രഖ്യാപിച്ച് മാത്രം അവർ ഇറങ്ങി പോകുകയായിരുന്നു. ഇന്നാണ് മെയിലിന്റേത് ഉൾപ്പടെ ആക്സസ് ലഭിച്ചത്. ജനറൽ സെക്രട്ടറി ആയ ക്ക്…

Continue reading
‘ടിനി ടോമിനെതിരെ ഉടൻ കേസെടുക്കും; പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല’; കൊച്ചി സിറ്റി പോലീസ് കമ്മീഷണർ
  • July 1, 2026

നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ടിനി ടോമിനെതിരെ, പൊലീസ് ഉടൻ കേസെടുക്കും. അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. ടിനി ടോമിനെതിരെ പ്രഥമ ദൃഷ്ടിയാൽ തെളിവുണ്ടെന്നും,…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

റെയ്‌ഡ്‌ കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ED യോട് രാഷ്ട്രീയ വൈരാഗ്യമെന്ന് കോടതിയിൽ വാദം

റെയ്‌ഡ്‌ കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ED യോട് രാഷ്ട്രീയ വൈരാഗ്യമെന്ന് കോടതിയിൽ വാദം

സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി

സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി

താമരശേരി സ്കൂളിൽ വിദ്യാര്‍ത്ഥി സ്‌കൂളില്‍ വാറ്റ് ചാരായം കൊണ്ടുവരുന്നത് മൂന്നാം തവണ, വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു; പൊലീസിന് ഗുരുതര വീഴ്ച

താമരശേരി സ്കൂളിൽ വിദ്യാര്‍ത്ഥി സ്‌കൂളില്‍ വാറ്റ് ചാരായം കൊണ്ടുവരുന്നത് മൂന്നാം തവണ, വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു; പൊലീസിന് ഗുരുതര വീഴ്ച