ലിയോണല്‍ മെസി – ലമീന്‍ യമാല്‍ പോരാട്ടം നടക്കുമോ? ഫൈനലിസിമ പോരാട്ടം നടക്കുമോയെന്ന് ഇന്നറിയാം

അര്‍ജന്റീനയും സ്‌പെയിനും മുഖാമുഖമെത്തുന്ന ഫൈനലിസിമ പോരാട്ടം നടക്കുമോയെന്ന് ഇന്നറിയാം. വേദിയുടെ കാര്യത്തില്‍ ധാരണയിലെത്തിയില്ലെങ്കില്‍ ഫുട്‌ബോള്‍ ലോകം കാത്തിരുന്ന ലിയോണല്‍ മെസി – ലമീന്‍ യമാല്‍ പോരാട്ടം നടക്കില്ല.

കോപ്പ അമേരിക്ക – യൂറോ കപ്പ് ചാമ്പ്യന്മാര്‍ പോരടിക്കുന്ന അള്‍ട്ടിമേറ്റ് ഫൈനല്‍ അഥവ ഫൈനലിസിമ പോരാട്ടം നിശ്ചിച്ചിരുന്നത് 27ന് ഖത്തര്‍ ലുസൈല്‍ സ്റ്റേഡിയത്തിലാണ്. അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തിയ ലുസൈലില്‍ ലിയോണല്‍ മെസിയും പിന്‍ഗാമിയെന്ന് വാഴ്ത്തപ്പെടുന്ന ലമീന്‍ യമാലും ആദ്യമായി നേര്‍ക്കുനേരെത്തുവെന്നതായിരുന്നു ഹൈലൈറ്റ്. എന്നാല്‍, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ഖത്തര്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചത് മത്സരനടത്തിപ്പ് പ്രതിസന്ധിയിലാക്കി.

താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മത്സരം യൂറോപ്പില്‍ നടത്താനാണ് ലാറ്റിനമേരിക്കന്‍ – യൂറോപ്പ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുകളുടെ ആലോചന. യുവേഫയും സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനും മത്സരം മാഡ്രിഡിലെ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടത്താമെന്ന ഓഫര്‍ വച്ചെങ്കിലും ഇത് തള്ളുകയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. മത്സരം നിഷ്പക്ഷ വേദിയില്‍ നടത്തണമെന്നാണ് ആവശ്യം. ഇന്നത്തെ അവസാനവട്ട ചര്‍ച്ചകളിലും വേദിക്കാര്യത്തില്‍ ധാരണയിലെത്താനായില്ലെങ്കില്‍ ഫുട്‌ബോള്‍ ലോകം കാത്തിരുന്ന പോരാട്ടം നഷ്ടമാകും.

Related Posts

ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി; പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
  • August 8, 2026

ലോകകപ്പിനിടെ ലിയോണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടെന്ന് പൊലീസ് റിപ്പോർട്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വച്ച് വധിക്കാൻ പദ്ധതിയിട്ടെന്നാണ് വിവരം. സ്പാനിഷ് പത്രമായ ഇൻഫോർമാസിയോണാണ് പൊലീസ് രേഖയിലെ വിവരങ്ങൾ പുറത്തുവിട്ടത്. കളിക്കാർക്കും ഒഫീഷ്യലുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരെ ഭീഷണികളുണ്ടായിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ബോംബുകളും എആർ-15…

Continue reading
‘സന്തോഷം, പക്ഷേ പൂര്‍ണ തൃപ്തനല്ല’; കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ ശ്രീശങ്കര്‍
  • July 30, 2026

ഗ്ലാസ്‌കോയിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ്ങ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. 8.09 മീറ്റര്‍ ചാടിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. 2022ലെ ഗെയിംസിലും വെള്ളി നേടിയിരുന്നു. ഇതോടെ, കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ് ജമ്പില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍…

Continue reading

You Missed

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച