എന്തിന്റെ കേടായിരുന്നു ? ; നാക്കു പിഴയിൽ വിമർശനമേറ്റു വാങ്ങി തിമോത്തി ഷലമേറ്റ്

2026ലെ ഓസ്കർ പുരസ്‌കാര നിശയിലേക്കുള്ള നാളുകൾ എന്നി സിനിമാസ്വാദകർ കാത്തിരിക്കുമ്പോൾ പുരസ്കാരത്തിളക്കത്തിൽ മിന്നും എന്ന ഏവരും പ്രതീക്ഷിച്ചിരുന്ന ഒരു ചിത്രമാണ് തിമോത്തി ഷലമേറ്റ് പ്രധാന വേഷത്തിലെത്തിയ മാർട്ടി സുപ്രീം. ചിത്രത്തിന്റെ വിവിധ മേഖലകൾക്കും പ്രത്യേകിച്ചും മികച്ച നേടാനുമുള്ള ഓസ്കർ ചിത്രം നേടുമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോൾ പ്രേക്ഷക പക്ഷത്തുനിന്നും തിരിച്ചടി നേരിട്ടിരിക്കുകയാണ് ചിത്രം. ഒരു അഭിമുഖത്തിൽ നായകൻ തിമോത്തി ഷലമേറ്റിന് പറ്റിയ നാക്കു പിഴയാണ് കാരണം.

ഓസ്കർ ജേതാവ് മാത്യു മക്കാനഹേയുമായി നടത്തിയ സംവാദത്തിൽ ബാലെ, ഒപ്പേറ എന്നീ കലാ രൂപങ്ങളെ അവഹേളിച്ചു സംസാരിച്ചു എന്ന ആരോപണം നേരിടുകയാണ് താരം. “എനിക്ക് ബാലെയിലും ഓപ്പറയിലും ഒന്നും ഒരിക്കലും ജോലി ചെയ്യാൻ തോന്നിയിട്ടേയില്ല. അത് മറവിയിൽ ആഴ്ന്നു പോകാതെ ഇരിക്കാനാണ് ശ്രമം നടക്കുന്നതെങ്കിലും അതിനെന്ത് പറ്റിയാലും ഇവിടെ ആർക്കും ഒന്നുമില്ല” തിമോത്തി പറഞ്ഞു.

ഇതിനകം മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ക്രിട്ടിക്സ് ചോയ്‌സ് പുരസ്കാരവും നേടിയെടുത്ത തിമോത്തിക്ക് ഓസ്കർ ക്യാംപെയ്നിൽ പ്രസ്തുത പ്രസ്താവന തിരിച്ചടിയായെന്നാണ് റിപ്പോർട്ടുകൾ. പുരസ്‌കാരം തിമോത്തിയുടെ കൈകളിൽ നിന്നും സിന്നേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിനായി മൈക്കിൾ ബി ജോർദൻ കവർന്നെടുത്തേക്കും എന്നും അമേരിക്കൻ മാധ്യമങ്ങൾ പറയുന്നുണ്ട്.

താരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രമുഖ ബാലെ, ഒപ്പേറ കലാകാരന്മാരും ആരാധകരും മാധ്യമങ്ങളും രംഗത്തെത്തിയിരിക്കുമ്പോഴാണ് ഓസ്കർ പുരസ്കാരവേദിയിൽ ഒപ്പേറ, ബാലെ വിഭാഗങ്ങൾക്ക് പ്രത്യേക പ്രകടനാനുമതി അക്കാദമി നൽകിയിരിക്കുന്നത്. സ്റ്റീഫൻ സ്പിൽബെർഗ് അടക്കമുള്ള ഹോളിവുഡ് ഇതിഹാസങ്ങളും തിമോത്തിയുടെ പ്രസ്താവനയിൽ പ്രതികരിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

Related Posts

ഓര്‍മകളില്‍ ‘ക്വീന്‍’; സില്‍ക്ക് സ്മിത വിടവാങ്ങിയിട്ട് 30 വര്‍ഷം
  • September 23, 2026

തെന്നിന്ത്യന്‍ ചലച്ചിത്ര താരം സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 30 വര്‍ഷം. എണ്‍പതുകളുടെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ വേഷമിട്ട നായികനടി സ്മിതയായിരുന്നു. അഭിനയശേഷി ഉണ്ടായിട്ടും മാദകനടിയായി ഒതുങ്ങേണ്ടി വന്നു സില്‍ക്ക് സ്മിതയ്ക്ക്. (silk smitha 30th death anniversary) വശ്യസുന്ദരമായ…

Continue reading
സിനിമയുടെ കാരണവര്‍ക്ക് ഇന്ന് 93ന്റെ ‘മധു’രം
  • September 23, 2026

മലയാള സിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് 93-ാം പിറന്നാള്‍. വിശേഷണങ്ങള്‍ക്ക് അതീതനായ അടിമുടി സിനിമാക്കാരനാണ് മധു. മലയാള സിനിമയുടെ ശൈശവ ദശയില്‍ തന്നെ ആ യാത്രയുടെ ഭാഗമായ മധു ഇന്ന് വിശ്രമ ജീവിതത്തിലാണ്. (actor madhu 93rd birthday) മലയാളിയുടെ ഹൃദയതന്ത്രികളില്‍…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്