ജർമ്മൻ റിക്രൂട്ട്മെന്റിൽ പുതുചരിത്രമെഴുതി നോർക്ക ട്രിപ്പിൾ വിൻ പദ്ധതി; ഇതുവരെ നിയമനം ലഭിച്ചത് 528 പേർക്ക്
കേരളത്തിൽ നിന്നുളള നഴ്സിംഗ് പ്രൊഫഷണലുകൾക്ക് ജർമ്മനിയിൽ തൊഴിലവസരമൊരുക്കുന്ന മികച്ച രാജ്യാന്തര മാതൃകയായി നോർക്ക ട്രിപ്പിൾ വിൻ പദ്ധതി. 2021 ഡിസംബറിൽ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി ഇതുവരെ 528 പേർക്കാണ് ജർമ്മനിയിലെ 12 സ്റ്റേറ്റുകളിലെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ നഴ്സുമാരായി നിയമനം ലഭിച്ചത്.…