ഇന്ത്യയിലേക്ക് എപ്പോൾ വരാനാകുമെന്ന് പറയാൻ കഴിയില്ല’; വിജയ് മല്യ ബോംബെ ഹൈക്കോടതിയിൽ

  • news
  • February 19, 2026

ഇന്ത്യയിലേക്ക് എപ്പോൾ വരാനാകുമെന്ന് പറയാൻ കഴിയില്ലെന്ന് വിജയ് മല്യ ബോംബെ ഹൈക്കോടതിയിൽ. പാസ്പോർട്ട് അടക്കം യാത്രയ്ക്കാവശ്യമായ രേഖകൾ കൈയ്യിൽ ഇല്ലെന്നും അഭിഭാഷകൻ മുഖേന അറിയിച്ചു. ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് മല്യ ഈ വിവരം ബോധിപ്പിച്ചത്.എപ്പോൾ വരുമെന്ന ചോദ്യത്തിനായിരുന്നു മറുപടി. മല്യ നേരിട്ട് ഹാജരാകാതെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചതിന് എതിരായ ഹർജി പരിഗണിക്കില്ലെന്ന് കോടതി നേരത്തെ നിലപാടെടുത്തിരുന്നു.

മല്യയെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി (FEO) പ്രഖ്യാപിച്ച ഉത്തരവിനെയും സാമ്പത്തിക കുറ്റവാളി നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെയും ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം നേരത്തെ ഹർജി നൽകിയിരുന്നു.

രാജ്യം വിട്ട് 2016 മുതല്‍ വിജയ് മല്യ യു.കെയിലാണ് കഴിയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള പ്രത്യേക കോടതിയാണ് 2019 ജനുവരിയില്‍ വിജയ് മല്യയെ ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫെൻഡറായി പ്രഖ്യാപിച്ചത്. പല വായ്പകളുടെയും തിരിച്ചടവ് വീഴ്ചവരുത്തിയെന്നാരോപണത്തെ തുടര്‍ന്ന് 2016 മാര്‍ച്ചിലാണ് മല്യ ഇന്ത്യ വിട്ടത്.

Related Posts

‘പണം എണ്ണലിന് സാങ്കേതിവിദ്യ ഉപയോഗിക്കും’; അയോധ്യ സംഭാവന കൊള്ളയ്ക്ക് പിന്നാലെ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി ക്ഷേത്ര ട്രസ്റ്റ്
  • September 3, 2026

അയോധ്യ: സംഭാവന കൊള്ളയ്ക്ക് പിന്നാലെ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി ക്ഷേത്ര ട്രസ്റ്റ്. പണം എണ്ണലിന് സാങ്കേതിവിദ്യ ഉപയോഗിക്കാനാണ് തീരുമാനം. മനുഷ്യ ഇടപെടല്‍ കുറച്ച് സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. സംവിധാനം നടപ്പിലാക്കുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, രണ്ട് ബാങ്കുകള്‍ എന്നിവ…

Continue reading
ആദ്യ ഹാട്രിക് ക്രിസ്റ്റിയാനോക്കെതിരെ; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അറിയാം
  • September 1, 2026

അമേരിക്കയിലെ പ്രമുഖ ടൂര്‍ണമെന്റായ മേജര്‍ ലീഗ് സോക്കറിലെ ക്ലബ്ബ് ആയ ഇന്റര്‍മിയാമിയുമായി 2028 വരെ കരാര്‍ ഒപ്പിട്ട 39 കാരനായ അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി പൊടുന്നനെ തന്റെ 20 വര്‍ഷത്തിലേറെ നീണ്ടു നിന്ന അന്താരാഷ്ട്ര ഫുട്‌ബോളിന് വിരാമമിട്ടത് ലോകം നിരാശയോടെയും…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ